അനന്ത് അംബാനി അപമാനിച്ചെന്ന് വ്യാജപ്രചാരണം; ഇൻഫ്ലുവൻസർക്കെതിരെ നിയമനടപടിയുമായി ഷാരൂഖ് ഖാൻ, 48 മണിക്കൂറിനകം റീൽ നീക്കണമെന്ന് നോട്ടീസ്
Thursday, November 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

അനന്ത് അംബാനി അപമാനിച്ചെന്ന് വ്യാജപ്രചാരണം; ഇൻഫ്ലുവൻസർക്കെതിരെ നിയമനടപടിയുമായി ഷാരൂഖ് ഖാൻ, 48 മണിക്കൂറിനകം റീൽ നീക്കണമെന്ന് നോട്ടീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2026, 01:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വ്യവസായി അനന്ത് അംബാനി തന്നെ പരസ്യമായി അപമാനിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച ഇൻഫ്ലുവൻസർക്കെതിരെ നിയമനടപടിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ.

കണ്ടന്റ് ക്രിയേറ്റർ സുവിഗ്യ ശർമയ്‌ക്കെതിരെയാണ് താരം മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്. സദ്ഗുരുവുമായുള്ള കൂടിക്കാഴ്ചയ്‌ക്കിടെ നടന്ന സംഭാഷണങ്ങൾ വളച്ചൊടിച്ച് അപകീർത്തികരമായ റീൽ പ്രചരിപ്പിച്ചെന്നാണ് പരാതി.

അനന്ത് അംബാനി സദ്ഗുരുവുമായി സംസാരിക്കുന്ന ദൃശ്യങ്ങളും ഷാരൂഖ് ഖാനും അംബാനിയും തമ്മിലുള്ള മറ്റൊരു സംഭാഷണത്തിന്റെ ദൃശ്യങ്ങളും ചേർത്താണ് സുവിഗ്യ ശർമ റീൽ പങ്കുവച്ചത്. കൂടിക്കാഴ്ചയ്‌ക്കിടെ ഷാരൂഖിനോട് മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടെന്നായിരുന്നു വീഡിയോയിലെ പ്രചാരണം. എന്നാൽ ഈ ആരോപണം വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഷാരൂഖ് ഖാന്റെ പരാതിയിൽ പറയുന്നു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നവംബർ 23ന് അയച്ച നിയമനോട്ടീസിൽ വീഡിയോയിലെ ഉള്ളടക്കം ദുരുദ്ദേശ്യപരവും അപകീർത്തികരവുമാണെന്ന് താരത്തിന്റെ നിയമസംഘം ചൂണ്ടിക്കാട്ടി. വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പ് സംഭാഷണത്തിന്റെ യഥാർഥ സന്ദർഭം വളച്ചൊടിക്കുന്നതാണെന്നും ഷാരൂഖിന്റെ പ്രതിച്ഛായയും പ്രശസ്തിയും തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും നോട്ടീസിൽ ആരോപിക്കുന്നു. ഭാരതീയ ന്യായസംഹിത 2023ലെ അപകീർത്തിക്കുറ്റവുമായി ബന്ധപ്പെട്ട 356-ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് നിയമനോട്ടീസ് അയച്ചിരിക്കുന്നത്.

48 മണിക്കൂറിനുള്ളിൽ അഞ്ച് ആവശ്യങ്ങൾ നടപ്പാക്കണമെന്നും സ്വീകരിച്ച നടപടികൾ രേഖാമൂലം അറിയിക്കണമെന്നും സുവിഗ്യ ശർമയോട്    ആവശ്യപ്പെട്ടിട്ടുണ്ട്.

ഷാരൂഖ് ഖാനും ആനന്ദ് അംബാനിയും തമ്മിലുള്ള സംഭാഷണത്തിന്റെ ഹ്രസ്വദൃശ്യങ്ങൾ നേരത്തേ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ സംഭാഷണത്തിന്റെ യഥാർഥ സന്ദർഭം പരിഗണിക്കാതെ ദൃശ്യങ്ങൾ തെറ്റായ രീതിയിൽ അവതരിപ്പിച്ചെന്നാണ് ഷാരൂഖ് ഖാന്റെ  ആരോപണം.

 

Tags: anand ambanihah Rukh Khan defamation caseSuvigya SharmaShah Rukh Khan legal notice
Share
Tweet
SendShare

More News from this section

നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട

പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുപ്പതി ക്ഷേത്രത്തിലേക്ക് ഭക്തന്റെ മഹാസമർപ്പണം; വെങ്കിടേശ്വരന് ചാർത്താൻ 121 കിലോ സ്വർണാഭരണങ്ങൾ, മൂല്യം 160 കോടി രൂപ!

പിറന്നാൾ കേക്ക് വാങ്ങിവരാമെന്ന് പറഞ്ഞ് കുട്ടികളെ ഉപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങിയെന്ന പ്രചാരണം വ്യാജം; യഥാർഥ സംഭവം വെളിപ്പെടുത്തി കൃഷ്ണഗിരി കളക്ടർ

Latest News

കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

സ്വർണം അരിക്കാൻ പുഴയിലിറങ്ങി; നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കോവളം സ്പാ പീഡനക്കേസ്; തമിഴ്‌നാട് സ്വദേശിയായ 14-ാം പ്രതി അറസ്റ്റിൽ, വരും ദിവസങ്ങളിലും അറസ്റ്റുണ്ടായേക്കും

ദേശാഭിമാനിക്കെതിരായ പരാതി; ജയിലുകളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പത്രങ്ങൾക്കും മാസികകൾക്കും വിലക്ക്

ശബരിമല തീർത്ഥാടകരുടെ വാൻ മറിഞ്ഞു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

പിടിതരാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു, തുടർനടപടികൾ കളക്ടറുമായി ആലോചിച്ച ശേഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies