ട്രെയിന്‍ യാത്രയിലും ഇനി വിമാനത്തിലെ ഭക്ഷണരീതി; വന്ദേഭാരതില്‍ 'ഫ്‌ലൈറ്റ് മെനു' പരീക്ഷിച്ച് റെയില്‍വേ
Thursday, November 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

ട്രെയിന്‍ യാത്രയിലും ഇനി വിമാനത്തിലെ ഭക്ഷണരീതി; വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2026, 02:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്‌ക്കിടയിലെ ഭക്ഷണരീതിയില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ. വിമാനങ്ങളില്‍ ലഭിക്കുന്ന ഭക്ഷണത്തിന് സമാനമായി ദീര്‍ഘദൂര ട്രെയിനുകളിലും ഇനി പരിമിതമായ വിഭവങ്ങളടങ്ങിയ ‘കോംപാക്ട് മെനു’ അവതരിപ്പിക്കാനാണ് നീക്കം. ഭക്ഷണത്തിലെ വിഭവങ്ങളുടെ എണ്ണം കുറച്ച് ഗുണനിലവാരവും ശുചിത്വവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പുതിയ സംവിധാനം ഇതിനോടകം നടപ്പാക്കി. മുംബൈ-ബംഗളൂരു, ഹൗറ-കാമാഖ്യ, ഡല്‍ഹി-വാരണാസി റൂട്ടുകളിലാണ് പരിഷ്‌കരിച്ച ഭക്ഷണരീതി അവതരിപ്പിച്ചത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയിലെ വിഭവങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് വിമാനങ്ങളിലേതിന് സമാനമായ മെനു തയ്യാറാക്കിയിരിക്കുന്നത്.

ദീര്‍ഘദൂര ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച് യാത്രക്കാരില്‍ നിന്ന് ഉയരുന്ന പരാതികള്‍ക്ക് പരിഹാരം കാണുകയാണ് റെയില്‍വേയുടെ ലക്ഷ്യം. ഇതിനായി സാധാരണ കാറ്ററിങ് സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായി പ്രമുഖ ക്ലൗഡ് കിച്ചണുകളുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. മെയ്‌ഫെയര്‍ ഗ്രൂപ്പ്, താജ്‌സാറ്റ്‌സ്, സരോവര്‍ പോര്‍ട്ടിക്കോ ഗ്രൂപ്പ് എന്നിവയുമായി സഹകരിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ-ബംഗളൂരു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിലെ പ്രഭാതഭക്ഷണത്തില്‍ ഇഡ്ഡലി, വട, സാമ്പാര്‍, ചട്‌നി എന്നിവ അടങ്ങിയ പ്ലേറ്റോ, പോഹയോ ഉപ്പുമാവോ ലഭിക്കും. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ചപ്പാത്തി, ചോറ്, പരിപ്പുകറി എന്നിവയ്‌ക്കൊപ്പം ചിക്കന്‍ അല്ലെങ്കില്‍ പച്ചക്കറി വിഭവവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ സംവിധാനത്തില്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ മൊത്തം അളവിലും കുറവുണ്ട്. നേരത്തെ 700-750 ഗ്രാം വരെ ലഭിച്ചിരുന്ന ഭക്ഷണത്തിന്റെ ഭാരം ഇപ്പോള്‍ 450-500 ഗ്രാമായി കുറച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വിഭവത്തിനും നിശ്ചയിച്ചിട്ടുള്ള അളവില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് ഐആര്‍സിടിസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പരിഷ്‌കാരം വിജയകരമായാല്‍ കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകളിലേക്കും വ്യാപിപ്പിക്കുമോയെന്നതാണ് ഇനി അറിയേണ്ടത്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
Tags: ande Bharat SleeperFlight Menuindian railwaysIRCTC Food Menu
Share
Tweet
SendShare

More News from this section

നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട

പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുപ്പതി ക്ഷേത്രത്തിലേക്ക് ഭക്തന്റെ മഹാസമർപ്പണം; വെങ്കിടേശ്വരന് ചാർത്താൻ 121 കിലോ സ്വർണാഭരണങ്ങൾ, മൂല്യം 160 കോടി രൂപ!

പിറന്നാൾ കേക്ക് വാങ്ങിവരാമെന്ന് പറഞ്ഞ് കുട്ടികളെ ഉപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങിയെന്ന പ്രചാരണം വ്യാജം; യഥാർഥ സംഭവം വെളിപ്പെടുത്തി കൃഷ്ണഗിരി കളക്ടർ

Latest News

കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

സ്വർണം അരിക്കാൻ പുഴയിലിറങ്ങി; നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കോവളം സ്പാ പീഡനക്കേസ്; തമിഴ്‌നാട് സ്വദേശിയായ 14-ാം പ്രതി അറസ്റ്റിൽ, വരും ദിവസങ്ങളിലും അറസ്റ്റുണ്ടായേക്കും

ദേശാഭിമാനിക്കെതിരായ പരാതി; ജയിലുകളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പത്രങ്ങൾക്കും മാസികകൾക്കും വിലക്ക്

ശബരിമല തീർത്ഥാടകരുടെ വാൻ മറിഞ്ഞു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

പിടിതരാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു, തുടർനടപടികൾ കളക്ടറുമായി ആലോചിച്ച ശേഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies