ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ അമേരിക്ക തകർത്തു; തിരിച്ചടിച്ച് ഇറാൻ, ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ അമേരിക്ക തകർത്തു; തിരിച്ചടിച്ച് ഇറാൻ, ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2026, 07:30 am IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഖാർഗ് ദ്വീപിന് സമീപം ഇറാന്റെ അഞ്ച് ക്രൂഡ് ഓയിൽ കപ്പലുകൾ അമേരിക്ക തകർത്തു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) രണ്ട് തവണ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ശ്രമിച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ തിരിച്ചടി.

യുഎസ് സെൻട്രൽ കമാൻഡാണ് (CENTCOM) കപ്പലുകൾ തകർത്ത വിവരം പുറത്തുവിട്ടത്. ഇറാന്റെ മിസൈൽ ആക്രമണശ്രമങ്ങൾ യുഎസ് യുദ്ധക്കപ്പൽ വിജയകരമായി മറികടന്നതായും അമേരിക്കൻ സൈനികർക്ക് പരിക്കേൽക്കുകയോ കപ്പലിന് പ്രവർത്തനപരമായ തകരാർ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും CENTCOM അറിയിച്ചു. ഇറാന്റെ സ്റ്റേറ്റ് ബന്ധമുള്ള സമുദ്രഗതാഗത ശൃംഖലയിലെ അഞ്ച് കപ്പലുകൾക്കെതിരെയാണ് അമേരിക്ക ഏകോപിത ആക്രമണം നടത്തിയത്. M/T Kaviz, M/T Charminar, M/T Horizon 1, M/T Riesco എന്നീ നാല് എണ്ണക്കപ്പലുകൾ ഗൾഫ് ഓഫ് ഒമാനിൽ തകർത്തു. M/T Derya എന്ന അഞ്ചാമത്തെ കപ്പൽ ഖാർഗ് ദ്വീപിന് സമീപമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് മുമ്പ് അഞ്ച് കപ്പലുകളിലെയും ജീവനക്കാരോട് ഒഴിഞ്ഞുപോകാൻ അമേരിക്ക നിർദേശം നൽകിയിരുന്നതായും CENTCOM വ്യക്തമാക്കി.  ഇറാൻ കോടിക്കണക്കിന് ഡോളർ വരുന്ന രഹസ്യ ശൃംഖലയിലൂടെ IRGCയ്‌ക്കും മേഖലയിലെ അനുബന്ധ സായുധസംഘങ്ങൾക്കും ധനസഹായം നൽകാൻ ഈ കപ്പലുകൾ ഉപയോഗിച്ചിരുന്നതായും CENTCOM ആരോപിച്ചു.

ഇറാന്റെ സമുദ്ര അടിസ്ഥാനസൗകര്യങ്ങൾക്കെതിരായ അമേരിക്കയുടെ മൂന്ന് ദിവസത്തിനിടയിലെ രണ്ടാമത്തെ വലിയ ആക്രമണമാണിത്. സെപ്റ്റംബർ അഞ്ചിന് മൂന്ന് ഇറാനിയൻ ക്രൂഡ് ഓയിൽ കപ്പലുകൾ കൂടി അമേരിക്ക തകർത്തിരുന്നു. യുഎസ് വിമാനവാഹിനിക്കപ്പലിനും ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറിനും നേരെ IRGC ആക്രമണത്തിന് ശ്രമിച്ചതിന് പിന്നാലെയായിരുന്നു അന്നത്തെ ആക്രമണം.

ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാനും തിരിച്ചടിച്ചു. ജോർദാനിലെ യുഎസ് നിയന്ത്രണത്തിലുള്ള അൽ അസ്റാഖ് വ്യോമതാവളത്തിനും രണ്ട് അമേരിക്കൻ നാവികസേനാ യുദ്ധക്കപ്പലുകൾക്കും നേരെ IRGC ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ‘യാ ഹൈദർ കറാർ’ എന്ന പേരിലാണ് സൈനിക നടപടി നടത്തിയതെന്ന് IRGC അറിയിച്ചു. ഇറാന്റെ എണ്ണക്കപ്പലുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് മിസൈൽ ആക്രമണമെന്ന് ഇറാൻ വ്യക്തമാക്കി.

അൽ അസ്റാഖ് വ്യോമതാവളത്തിലെ F-35, F-16, F-15 യുദ്ധവിമാനങ്ങൾ സൂക്ഷിച്ചിരുന്ന ഹാംഗറുകളും ഷെൽട്ടറുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് IRGCയുടെ അവകാശവാദം. ക്രൂസ് മിസൈലുകളും ഏജിസ് സംവിധാനവുമുള്ള DDG-119, DDG-53 എന്നീ അമേരിക്കൻ യുദ്ധക്കപ്പലുകളും ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ലക്ഷ്യമിട്ടതായും IRGC വ്യക്തമാക്കി.

Tags: iran-US
Share
Tweet
SendShare

More News from this section

UAE വിമാന സർവീസുകളിൽ വീണ്ടും മാറ്റം; സർവീസുകൾ വൈകുന്നു; .യാത്രക്കാർ പുതിയ വിവരങ്ങള്‍ പരിശോധിക്കാൻ നിർദേശം

മദ്യശാലയിൽ രക്തച്ചൊരിച്ചിൽ; സൗത്ത് ആഫ്രിക്കയിൽ വെടിവെപ്പിൽ 17 പേർ കൊല്ലപ്പെട്ടു

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ

 പൊതുസ്ഥലങ്ങളിൽ മുഖം മറയ്‌ക്കരുത്; സ്പെയിനിലെ നഗരത്തിൽ ബുർഖയ്‌ക്കും നിഖാബിനും നിരോധനം; നിയമം ലംഘിക്കുന്നവർക്ക് 400 മുതൽ 750 യൂറോ വരെ പിഴ 

കോംഗോയിൽ വിമാനം തകർന്നുവീണ് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം 14 പേർ കൊല്ലപ്പെട്ടു

ഇന്ത്യയ്‌ക്കെതിരെ ആരോപണം; ‘ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകന് ജയശങ്കറിന്റെ മറുപടി

Latest News

മദനിയുടെ അടുത്ത ബന്ധുവിന് പാറ്റ പാർട്ടിയിൽ പുതിയ ചുമതല!!! ഇഷാ മറിയം ഹാരിസ് സോണൽ കോർഡിനേറ്റർ; സംസ്ഥാന ഘടകം രൂപീകരിച്ച് സിജെപി

അമ്മയുടെ മുഖത്ത് തിളച്ച വെള്ളം ഒഴിച്ചു; ഹണിട്രാപ്പ് കേസ് പ്രതി അശ്വതി അച്ചുവിനും മകൾക്കുമെതിരെ കേസ്

123 വർഷം മുമ്പ് മണൽ നിറച്ച് ബ്രിട്ടീഷുകാർ അടച്ചിട്ടു; കൊണാർക് സൂര്യക്ഷേത്രത്തിന്റെ അകത്തളം വീണ്ടും തുറക്കുന്നു; മറച്ചുവച്ച ചരിത്രം ഇനി ലോകത്തിന് മുന്നിൽ

ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ പണിമുടക്ക് മാറ്റിവച്ചു; ഐബിഎയുമായി ധാരണ, സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും, എല്ലാ ശനിയാഴ്ചയും അവധിയാക്കുന്നതിൽ ഉന്നതതല സമിതി

കടലാക്രമണം തുടരും; തീരദേശത്ത് ജാഗ്രതാ നിർദേശം, ഒന്നരമീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത, ബീച്ചുകളിലേക്കുള്ള വിനോദയാത്ര ഒഴിവാക്കണം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ഏഷ്യൻ ഗെയിംസിൽ മലയാളി താരത്തിന് വെള്ളി; വനിതാ ലോങ് ജംപിൽ ആൻസി സോജന് മെഡൽ, സ്വർണം നേരിയ വ്യത്യാസത്തിൽ കൈവിട്ടു

മതത്തിന്റെ പേരിൽ നല്ലത് കാണാതിരിക്കരുത്; വിഴിഞ്ഞത്തിനും ബീമാപള്ളിക്കും മേയറുടെ പൂർണ സഹകരണം; ‘വി.വി. രാജേഷ് മനുഷ്യസ്നേഹി, പ്രവർത്തനങ്ങളോട് 100% യോജിക്കുന്നു’: പി.ഡി.പി നേതാവ് തോട്ടുമുക്ക് നവാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies