ചൂരൽമല - Janam TV

ചൂരൽമല

വയനാടിന് കരുതലായി ശ്രുതി ഇനിയും മുന്നോട്ട്; റവന്യൂവകുപ്പിൽ നിയമനം; ഉത്തരവിറങ്ങി

മേപ്പാടി: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബത്തെ മുഴുവൻ നഷ്ടമാകുകയും പിന്നീട് വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതിക്ക് സർക്കാർ സർവ്വീസിൽ നിയമനം. റവന്യൂ വകുപ്പിൽ ക്ലർക്ക് തസ്തികയിലാണ് ...

ലാൽ കെയേഴ്സ് ബഹ്റൈൻ സമാഹരിച്ച വയനാട് ദുരന്തസഹായം വിശ്വശാന്തി ഫൗണ്ടേഷന് കൈമാറി

ബഹ്‌റൈൻ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിന് ഇരയായവരെ സഹായിക്കാൻ ലാൽ കെയേഴ്സ് ബഹ്റൈൻ സമാഹരിച്ച സഹായം വിശ്വശാന്തി ഫൌണ്ടേഷന് കൈമാറി. പത്ഭഭൂഷൺ മോഹൻലാൽ ഫൗണ്ടർ ആയ വിശ്വശാന്തി ...

ജെൻസനെ ശ്രുതി അവസാനമായി കണ്ടു; ഒരു നാടിനെ മുഴുവൻ കണ്ണീരിലാക്കി ഒടുവിൽ, പളളി സെമിത്തേരിയിൽ അന്ത്യവിശ്രമം

മേപ്പാടി: വയനാടിനെ മാത്രമല്ല മലയാളികളെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ജെൻസണ് വിട നൽകി നാട്ടുകാർ. സംസ്‌കാര ശുശ്രൂഷകളും പൊതുദർശനവും പൂർത്തിയാക്കി വൈകിട്ടോടെ ആണ്ടൂർ നിത്യ സഹായമാതാ പള്ളി സെമിത്തേരിയിൽ ...

ഉരുൾ ബാക്കിയാക്കിയ സമ്പാദ്യം; തെരച്ചിലിനെത്തിയവർ കണ്ടത് ചെളി പുരണ്ട് കിടന്ന 4 ലക്ഷത്തിലധികം രൂപ; 500 ന്റെയും 100 ന്റെയും കെട്ടുകളായി കവറിൽ പൊതിഞ്ഞ്

ചൂരൽമല: ഉരുളെടുക്കാതെ ചൂരൽമലയിൽ ബാക്കിയാക്കിയ ഒരു സമ്പാദ്യം കൂടി കണ്ടെടുത്തു. പ്ലാസ്റ്റിക് കവറിലിട്ട് കെട്ടി സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തിലധികം രൂപ. മലവെളളം കുത്തിയൊലിച്ചിറങ്ങിയ പാതയിൽ പാറക്കൂട്ടങ്ങൾക്കിടയിൽ തെരച്ചിൽ ...

വയനാട് ദൗത്യം; പാങ്ങോട് ക്യാമ്പിലെ സൈനികർക്ക് വഴിയിലുടനീളം സ്വീകരണം; പൊന്നാടയും മധുരവും നൽകി ജനങ്ങൾ; വന്ദേമാതരം വിളിച്ച് വരവേറ്റ് സഹപ്രവർത്തകർ

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനവും തിരച്ചിലും പൂർത്തിയാക്കി മടങ്ങിയ പാങ്ങോട് സൈനിക ക്യാമ്പിലെ സൈനികർക്ക് വഴിയിലുടനീളം സ്വീകരണം. വിവിധ കേന്ദ്രങ്ങളിൽ നാട്ടുകാരും പൊതുപ്രവർത്തകരും ഇവർക്കായി ...

ദുരന്തബാധിത പ്രദേശത്ത് രാത്രിയിൽ പൊലീസ് നിരീക്ഷണം; വീടുകളിലോ പ്രദേശത്തോ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടി

മുണ്ടക്കൈ: ഉരുൾപൊട്ടലിൽ ഉണ്ടായ ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിങ്ങ്. ദുരന്തത്തിനിരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വീടുകളിലോ പ്രദേശങ്ങളിലോ ...

ചാലിയാർ തീരത്തെ 40 കിലോമീറ്ററിൽ പരിശോധന നടത്തും; ദുരന്തമേഖലയിൽ തെരച്ചിൽ നടത്താൻ 40 സംഘങ്ങൾ: ആറ് മേഖലകളായി തിരിച്ച് പരിശോധന നടത്തും

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനായി തെരച്ചിലിന് വിപുലമായ പദ്ധതി. ആറ് മേഖലകളായി തിരിച്ച് തെരച്ചിൽ ഊർജ്ജിതമാക്കും. 40 സംഘങ്ങളാണ് തെരച്ചിൽ നടത്തുകയെന്ന് സർക്കാർ ...

‘മഴക്കോട്ടു ധരിച്ച് മുണ്ടു മടക്കിക്കുത്തി ദുരന്തഭൂമിയിൽ നടക്കുന്ന ആ മനുഷ്യൻ ഒരു കേന്ദ്രമന്ത്രിയാണ്’; പേര് ജോർജ് കുര്യൻ

വയനാട്: മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലുണ്ടായ മണിക്കൂറുകൾക്കകം ആ മലയോരമേഖലയിലേക്ക് ഓടിയെത്തിയ ഒരാളുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദുരന്തത്തിന്റെ ആഴം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉൾപ്പെടെ ...

ഉള്ളതിൽ പാതി അവർക്ക്, കിടപ്പാടം നഷ്ടമായ മൂന്നുപേർക്ക് ഭൂമി നൽകാം; ഉളുപ്പൂണിയിൽ നിന്നും രക്ഷാകരം നീട്ടി ബാലൻ

ഒരു നാടൊന്നാകെ ഒരു രാത്രി കൊണ്ട് ഉരുളെടുത്തപ്പോൾ ബാക്കിയായ ജീവനുകൾ. ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്നറിയാതെ പകച്ച് നിൽക്കുകയാണ് പലരും. കാണുന്നതും കേൾക്കുന്നതുമൊക്കെ ഇന്നലെ വരെ കൺമുന്നിൽ ഉണ്ടായിരുന്നവരുടെയും ...

വയനാട് ദുരന്തം: ഔദ്യോഗികമായി സ്ഥിരീകരിച്ചത് 177 മരണങ്ങൾ; 25 കുട്ടികളും; കണ്ടെത്തിയത് 92 ശരീര ഭാഗങ്ങൾ

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചത് 177 മരണങ്ങൾ. പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്. 81 പുരുഷൻമാരും 70 ...

അവർ ഇന്ത്യൻ സൈന്യമാണ്; ഒരു ജനത നെഞ്ച് പൊട്ടി കാത്തിരിക്കുമ്പോൾ അവർക്ക് എങ്ങനെ ഉറങ്ങാൻ കഴിയും

ഈ രാത്രി അവർക്ക് ഉറക്കമില്ല. രാത്രി മുഴുവൻ പരിശ്രമിച്ച് രാവിലെയോടെ പൂർത്തിയാക്കുന്ന ബെയ്‌ലി പാലത്തിലാണ് ഒരു നാടിന്റെ മുഴുവൻ പ്രതീക്ഷ. അങ്ങനെ ഒരു ജനത കാത്തിരിക്കുമ്പോൾ എങ്ങനെ ...

ചൂരൽമലയിൽ ആംബുലൻസുകൾക്ക് നിയന്ത്രണം; നടപടി രക്ഷാപ്രവർത്തനത്തിന് തടസമാകാതിരിക്കാൻ

മേപ്പാടി: ഉരുൾപൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനം നടക്കുന്ന ചൂരൽമലയിൽ ആംബുലൻസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി ജില്ലാ കളക്ടർ. പ്രദേശത്ത് ആംബുലൻസുകളുടെ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. ...

#StandWithWayanad ; വയനാട്ടിലേക്ക് സാധനങ്ങൾ കൈമാറാം; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ജനം സൗഹൃദവേദി; എല്ലാ ജില്ലയിലും ഉത്പന്ന ശേഖരണം നടത്തും 

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ഉൾപ്പെടെ സർവ്വതും നഷ്ടമായി ദുരിതമനുഭവിക്കുന്ന ജനതയ്ക്കായി കൈകോർത്ത് ജനം സൗഹൃദവേദിയും. തിരുവനന്തപുരം മുതൽ കാസർകോഡ് വരെ എല്ലാ ജില്ലയിലും ...

ഹെലികോപ്ടർ ലാൻഡ് ചെയ്തത് എസ്റ്റേറ്റിനുളളിലെ ടാറിട്ട റോഡിൽ; സൈന്യം നടത്തിയത് സാഹസീക നീക്കം

വയനാട്: ഉരുൾപൊട്ടൽ ഉണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും കുടുങ്ങിക്കിടന്നവരെ രക്ഷപെടുത്താനെത്തിയ വ്യോമസേന ഹെലികോപ്ടർ ലാൻഡ് ചെയ്യിപ്പിച്ചത് എസ്റ്റേറ്റിനുളളിലെ ടാറിട്ട റോഡിൽ സാഹസീകമായ ലാൻഡിംഗിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അതീവ ...

വയനാട്ടിൽ കർമ്മനിരതരായി സേവാഭാരതി; ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് ആർഎസ്എസ്

കോഴിക്കോട്: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കാലവർഷക്കെടുതിയിലും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം. ...

വയനാട്ടിലേക്ക് ഇങ്ങനെയൊരു യാത്ര പ്രതീക്ഷിച്ചതല്ല; ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദുരന്തക്കാഴ്ചയാണ്; സന്ദീപ് ജി വാര്യർ

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കി ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് ജി വാര്യർ. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പം ദുരന്ത മേഖലകൾ ...

ആ സ്‌കൂളിൽ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പും ഉണ്ടായിരുന്നു; താമസിച്ചിരുന്നത് 13 ആളുകൾ; ഭാഗ്യത്തിന് എല്ലാവരും സുരക്ഷിതരെന്ന് പ്രിൻസിപ്പൽ

മേപ്പാടി: വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലിൽ തകർന്നത് ദുരിതാശ്വാസ ക്യാമ്പായി തുറന്നുകൊടുത്ത സ്‌കൂൾ. വെളളാർമല ജിവിഎച്ച്എസ്എസ് സ്‌കൂളിൽ 13 പേരായിരുന്നു താമസിച്ചിരുന്നതെന്ന് പ്രിൻസിപ്പൽ ഭവ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭാഗ്യത്തിന് ...

അപകട മേഖലകളിൽ നിന്ന് പകൽ സമയത്ത് തന്നെ മാറാൻ തയ്യാറാവണം; രാത്രിയാകാൻ കാത്തിരിക്കരുത്; അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ പെയ്യുന്ന മലയോര മേഖലയിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്ന് ...