ആ സ്‌കൂളിൽ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പും ഉണ്ടായിരുന്നു; താമസിച്ചിരുന്നത് 13 ആളുകൾ; ഭാഗ്യത്തിന് എല്ലാവരും സുരക്ഷിതരെന്ന് പ്രിൻസിപ്പൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ സ്‌കൂളിൽ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പും ഉണ്ടായിരുന്നു; താമസിച്ചിരുന്നത് 13 ആളുകൾ; ഭാഗ്യത്തിന് എല്ലാവരും സുരക്ഷിതരെന്ന് പ്രിൻസിപ്പൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2024, 03:53 pm IST
FacebookTwitterWhatsAppTelegram

മേപ്പാടി: വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടലിൽ തകർന്നത് ദുരിതാശ്വാസ ക്യാമ്പായി തുറന്നുകൊടുത്ത സ്‌കൂൾ. വെളളാർമല ജിവിഎച്ച്എസ്എസ് സ്‌കൂളിൽ 13 പേരായിരുന്നു താമസിച്ചിരുന്നതെന്ന് പ്രിൻസിപ്പൽ ഭവ്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭാഗ്യത്തിന് ഇവർ താമസിച്ച കെട്ടിടത്തിന് കേടുപാടുണ്ടായില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.

ചൂരൽമല പുഴയോട് ചേർന്നാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. കുത്തിയൊലിച്ചുവന്ന മരവും തടിയുമൊക്കെ തങ്ങിനിന്നത് ഈ സ്‌കൂൾ കെട്ടിടങ്ങളിലാണ്. ഒന്ന് മുതൽ 12 ാം ക്ലാസ് വരെയാണ് സ്‌കൂളിലുളളത്. 582 വിദ്യാർത്ഥികളാണ് സ്‌കൂളിൽ പഠിക്കുന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടവാർത്ത അറിയുന്നതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. 3.30 ഓടെ ക്ലാസ് ടീച്ചർമാർ ഓരോ വിദ്യാർത്ഥികളെയായി വിളിച്ച് സുരക്ഷിതരാണോയെന്ന് അന്വേഷിച്ചു. ഇരുപതോളം വിദ്യാർത്ഥികളെക്കുറിച്ച് മാത്രമാണ് ഇനിയും വിവരങ്ങൾ ലഭിക്കാനുളളതെന്നും പ്രിൻസിപ്പൽ പറഞ്ഞു.

തെക്കൻ ജില്ലകളിലും മറ്റുമുളള അഞ്ചോളം അദ്ധ്യാപകരും അപകടമുണ്ടായ ഭാഗത്താണ് താമസിക്കുന്നത്. എന്നാൽ എല്ലാവരും സുരക്ഷിതരാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. കഴിഞ്ഞ ദിവസം സ്‌കൂളിന് അവധിയായിരുന്നു. പുഴയിൽ വെളളം കൂടുതലായിരുന്നു മഴയും ഉണ്ടായിരുന്നുവെന്നും അല്ലാതെ മറ്റ് അസ്വാഭാവികതകൾ ഒന്നും തോന്നിയിരുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.

Tags: wayanadLANDSLIDEചൂരൽമലഉരുൾപൊട്ടൽമേപ്പാടിവെളളാർമല വിഎച്ച്എസ്ഇ
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies