അവർ ഇന്ത്യൻ സൈന്യമാണ്; ഒരു ജനത നെഞ്ച് പൊട്ടി കാത്തിരിക്കുമ്പോൾ അവർക്ക് എങ്ങനെ ഉറങ്ങാൻ കഴിയും
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അവർ ഇന്ത്യൻ സൈന്യമാണ്; ഒരു ജനത നെഞ്ച് പൊട്ടി കാത്തിരിക്കുമ്പോൾ അവർക്ക് എങ്ങനെ ഉറങ്ങാൻ കഴിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 01:35 am IST
FacebookTwitterWhatsAppTelegram

ഈ രാത്രി അവർക്ക് ഉറക്കമില്ല. രാത്രി മുഴുവൻ പരിശ്രമിച്ച് രാവിലെയോടെ പൂർത്തിയാക്കുന്ന ബെയ്‌ലി പാലത്തിലാണ് ഒരു നാടിന്റെ മുഴുവൻ പ്രതീക്ഷ. അങ്ങനെ ഒരു ജനത കാത്തിരിക്കുമ്പോൾ എങ്ങനെ അവർ ഉറങ്ങാൻ കഴിയും… കാരണം അവർ ഇന്ത്യൻ സൈന്യമാണ്.

190 അടി നീളത്തിലാണ് ബെയ്‌ലി പാലം സേന നിർമിക്കുന്നത്. ആർമി എഞ്ചിനീയറിംഗ് വിഭാഗമാണ് (മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പ് ) പാലത്തിന്റെ നിർമാണം. വലിയ ഗർഡറുകൾ പൊക്കിമാറ്റാൻ ജെസിബി ഉപയോഗിക്കുന്നത് ഒഴിച്ചാൽ പാലത്തിന്റെ ഭൂരിഭാഗം നിർമാണ ജോലിയും മനുഷ്യർ തന്നെയാണ് ചെയ്യുന്നത്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ സമാന്തര സംവിധാനമൊരുക്കാൻ സൈന്യത്തിന്റെ കൈയ്യിലുളള സംവിധാനമാണിത്.

വൈകിട്ടോടെ തുടങ്ങിയതാണ് പാലം പണി. ഇരുട്ട് വീണ് തുടങ്ങിയപ്പോൾ സ്ഥലത്ത് വെളിച്ചം ക്രമീകരിച്ചു. അതോടെ രാത്രി തന്നെ പാലം പൂർത്തിയാക്കാനുളള തീരുമാനത്തിലെത്തി. കപ്പൽമാർഗവും വിമാനമാർഗവുമാണ് ഡൽഹിയിൽ നിന്നും ബംഗലൂരുവിൽ നിന്നും പാലം നിർമാണ സാധനങ്ങൾ വയനാട്ടിലേക്ക് എത്തിച്ചത്. ഇവിടെ പണി തുടങ്ങിയപ്പോഴും കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പാലത്തിന്റെ ചില ഭാഗങ്ങൾ ലോറിയിൽ വയനാട്ടിലേക്ക് എത്തിക്കുന്നതേ ഉണ്ടായിരുന്നുളളൂ. ഇടയ്‌ക്ക് മഴ പെയ്തപ്പോഴും ഭക്ഷണം കഴിക്കാനും മാത്രമായിരുന്നു സൈനികസംഘം കുറച്ച് സമയം മാറി നിന്നത്.

പ്രദേശത്ത് കനത്ത മഴ പെയ്തതിനാൽ ചൂരൽമലയിൽ ആർമിയുടെ സഹായത്തോടെ ആദ്യം ഉണ്ടാക്കിയ താൽക്കാലിക പാലത്തിൽ വെള്ളം കയറിയിരുന്നു. ഇതുവഴിയാണ് നൂറകണക്കിന് രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പോയിരുന്നത്. വൈകീട്ട് ആറോടെ ഇതുവഴി സാഹസികമായാണ് രക്ഷാപ്രവർത്തന ദൗത്യത്തിലുള്ളവർക്ക് ആർമിയും പോലീസും ചേർന്ന് സഹായമൊരുക്കിയത്. കനത്ത ഇരുട്ടും മഴയും തുടരുന്നതിനാൽ പിന്നീട് രക്ഷാദൗത്യം ഈ മേഖലയിൽ ശ്രമകരമായിരുന്നു.

ബെയ്‌ലി പാലം യാഥാർത്ഥ്യമായാൽ മുണ്ടക്കൈ മേഖലയിലേക്ക് ആംബുലൻസ് ഉൾപ്പെടെയുളള വാഹനങ്ങൾ എത്തിക്കാം. ഇവിടെ കുടുങ്ങിയവരെ പെട്ടന്ന് ആശുപത്രിയിലേക്ക് എത്തിക്കാനുമാകും. പുഴ മുറിച്ചു കടന്നാണ് മൂന്ന് ജെസിബികൾ മുണ്ടക്കൈ മേഖലയിലേക്ക് ഇന്ന് എത്തിച്ചത്.

ദുരന്തമേഖലയിൽ ഇനിയും 200 ഓളം പേരെ കാണാനുണ്ടെന്നാണ് വിവരം. കൂറ്റൻ മരങ്ങൾ വീണു കിടക്കുന്നതിനാലും കെട്ടിടങ്ങൾ നിലംപൊത്തിക്കിടക്കുന്നതിനാലും രക്ഷാപ്രവർത്തകർക്ക് മുണ്ടക്കൈ മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താനായില്ല. പാലം വരുന്നോടെ കൂടുതൽ യന്ത്രങ്ങളും എത്തിക്കാനാകും. 24 ടൺ വരെ ഭാരം വഹിക്കുമെന്നാണ് സൈന്യം വ്യക്തമാക്കുന്നത്.

Tags: Wayanad Landslideചൂരൽമലമുണ്ടക്കൈമദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പ്ആർമി എഞ്ചിനീയറിംഗ്ബെയ്‌ലി പാലം
ShareTweetSendShare

More News from this section

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

പേറ്റന്റ് മുതൽ AI വരെ; ബൗദ്ധിക സ്വത്തവകാശ ലോകത്തെ ആഴത്തിൽ വിശകലനം ചെയ്ത് രാജു നാരായണസ്വാമി; 37-ാമത് പുസ്തകം പുറത്തിറങ്ങി

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies