ന്യൂഡൽഹി : കുടുംബത്തോടൊപ്പം അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മൺ . ജന്മദിനത്തോടനുബന്ധിച്ചാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത് . ആരതി അടക്കമുള്ള ചടങ്ങുകളിലും അദ്ദേഹം പങ്കെടുത്തു . ഇതിന്റെ ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് .
“മനോഹരമായ ജന്മദിനാശംസകൾ നേർന്ന എല്ലാവർക്കും നന്ദി. അയോദ്ധ്യയിൽ രാംലല്ലയുടെ ദർശനം ലഭിച്ച് അനുഗ്രഹീതനായി. ജയ് ശ്രീറാം,” ലക്ഷ്മൺ എക്‌സിൽ കുറിച്ചു . രണ്ട് ദിവസം മുൻപാണ് അയോദ്ധ്യയിൽ ദീപാവലി ഗംഭീരമായി ആഘോഷിച്ചത് . പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ ദീപാവലിയിലുടെ രണ്ട് റെക്കോർഡുകളാണ് ലഭിച്ചത് .