baroz - Janam TV

baroz

കുട്ടിപ്രേക്ഷകർ വീണു…?; ദൃശ്യവിസ്മയമൊരുക്കി, ബറോസ് നേടിയത്…; കളക്ഷൻ റിപ്പോർട്ട് പുറത്ത്

മോഹൻലാൽ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ത്രീഡി ചിത്രം ബറോസിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്തെത്തി. ഇതുവരെ 7.90 കോടിയാണ് ബറോസ് നേടിയത്. ഇന്ത്യയിൽ മാത്രം 5.05 കോടി നേടി. ...

“സംവിധാനം- മോഹ​ൻലാൽ”എന്ന് സ്ക്രീനിൽ കാണിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു; ബറോസ് കണ്ട് വികാരാധീനനായി മേജർ രവി

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ വിശേഷങ്ങളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. മലയാളികൾ കാത്തിരുന്ന ബറോസിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം കണ്ടിറങ്ങിയ ശേഷം വികാരാധീനനായി മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന ...

“എല്ലാവരിലും ഒരു കുട്ടിയുണ്ട്, ആ കുട്ടിക്ക് ഈ സിനിമ ആസ്വദിക്കാം”; ബറോസ് കണ്ട് കണ്ണുനിറഞ്ഞ് സുചിത്ര മോഹൻലാൽ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസ് കണ്ട് കണ്ണുനിറഞ്ഞ് സുചിത്ര മോഹൻലാൽ. എല്ലാവരുടെയുള്ളിലും ഒരു കുട്ടിയുണ്ടെന്നും ആ കുട്ടിക്ക് ബറോസ് തീർച്ചയായും ഇഷ്ടമാകുമെന്നും സുചിത്ര പ്രതികരിച്ചു. ...

“ഇന്ത്യൻ സിനിമയുടെ അഭിമാന നിമിഷം, ലാലേട്ടന്റെ അഭിനയ ജീവിതത്തിൽ പുതിയൊരു പൊൻതൂവൽ കൂടി”; സന്തോഷം പങ്കുവച്ച് മണിക്കുട്ടൻ

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ ഒരുക്കിയ ചിത്രം ബറോസിനെ പ്രശംസിച്ച് നടൻ മണിക്കുട്ടൻ. ഇന്ത്യൻ സിനിമയുടെ അഭിമാന നിമിഷമാണിതെന്നും സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ലെന്നും മണിക്കുട്ടൻ പറഞ്ഞു. തിയേറ്ററിന് മുന്നിലെ ...

‘കഴിവുള്ള മനുഷ്യന്റെ കഴിവുറ്റ സിനിമ, മാജിക് വണ്ടർലാന്റിനേക്കാൾ ​ഉ​ഗ്രൻ; ക്രിസ്മസ് ബറോസ് തൂക്കിയോ….’; ​ഗംഭീര വരവേൽപ്പ് നൽകി ആരാധകർ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസിന് ഗംഭീര വരവേൽപ്പ് നൽകി ആരാധകർ. ലാലേട്ടന്റെ ഉ​​ഗ്രൻ ക്രിസ്മസ് സമ്മാനം എന്നാണ് പ്രേക്ഷകർ ബറോസിനെ വിശേഷിപ്പിക്കുന്നത്. ആദ്യ ഷോ ...

“അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസിപ്പിച്ച, അത്ഭുതപ്പെടുത്തിയ മോഹൻലാലിന്റെ ആദ്യ സിനിമ”; ബറോസിന് വിജയാശംസകളുമായി മമ്മൂട്ടി

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസിന് വിജയാശംസകളുമായി നടൻ മമ്മൂട്ടി. ഫെയ്സ്ബുക്കിലൂടെയാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ നിന്ന് മോഹൻലാൽ നേടിയ ...

ഒരുപാട് നടന്മാരോടൊപ്പം അഭിനയിച്ചു, പക്ഷേ ബറോസിൽ ‌ഞാൻ അഭിനയിച്ചത് അനിമേറ്റഡ് കഥാപാത്രത്തിനൊപ്പം; ഇന്ത്യൻ സിനിമയിൽ ഇതാദ്യം: മോഹൻലാൽ

ഇന്ത്യൻ സിനിമാ ലോകത്ത് 40 വർഷത്തിന് ശേഷമാണ് ഒരു ത്രീഡി സിനിമ ഉണ്ടാവുന്നതെന്ന് മോഹൻലാൽ. കുട്ടികൾക്ക് വേണ്ടിയുള്ള സിനിമയുമായാണ് താൻ വന്നിരിക്കുന്നതെന്നും കുടുംബത്തോടൊപ്പം ആസ്വദിക്കാൻ പറ്റിയ ചിത്രമാണ് ...

അഭിനയിച്ചത് അദൃശ്യ കഥാപാത്രങ്ങളോടൊപ്പം‌; ബറോസ് വെല്ലുവിളിയല്ല, അനുഗ്രഹമായിരുന്നു, ആദ്യമായാണ് ഒരു നടൻ ത്രീഡി സിനിമ സംവിധാനം ചെയ്യുന്നത്: മോഹൻലാൽ

അസാധാരണമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് ബറോസ് എന്ന ചിത്രം ഉണ്ടായതെന്ന് മോഹൻലാൽ. ഒരുപാട് ചിന്തിച്ചതിന് ശേഷമാണ് ത്രീഡി പ്ലേ ചെയ്യാമെന്ന ആശയം മനസിലേക്ക് വന്നതെന്നും ബറോസ് ...

മോഹൻലാൽ പാടി തകർത്ത ഇസബെല്ലാ….; ലിറിക്കൽ വീഡിയോ പുറത്തിറങ്ങി, ആശംസാപ്രവാഹവുമായി ആരാധകർ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. മോഹൻലാൽ ആലപിച്ച ഇസബെല്ലാ.. ഇസബെല്ലാ എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തെത്തിയത്. മോഹൻലാൽ, നിർമാതാവ് ...

ഇസബെല്ലാ… കരളിൻ പൊൻനിധിയാണ് നീ…; ട്രെൻഡിം​ഗ് ലിസ്റ്റിൽ ബറോസിലെ ​ഗാനം; പാടി തകർത്ത് മോഹൻലാൽ; ഏറ്റെടുത്ത് ആരാധകർ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഈ ആവേശം ഇരട്ടിയാക്കി ബറോസിലെ ഒരു ഉ​ഗ്രൻ ...

‘ മോഹന്‍ലാല്‍ സാബിന്‍റെ വലിയ ആരാധകനാണ് ഞാന്‍ , ആദ്യ സിനിമയിൽ വില്ലനായിരുന്നില്ലേ ‘ ; ബറോസിന്‍റെ ഹിന്ദി ട്രെയ്‍ലര്‍ ലോഞ്ചിനെത്തി അക്ഷയ് കുമാർ

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ ബറോസിന്‍റെ ഹിന്ദി ട്രെയ്‍ലര്‍ ലോഞ്ചിനെത്തി ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാർ. അദ്ദേഹമാണ് 'ബറോസി'ന്‍റെ ഹിന്ദി ട്രെയിലര്‍ ലോഞ്ച് ചെയ്‌തത്. മോഹൻലാലുമായി അടുത്ത ...

പുഷ്പ മാത്രമല്ല, എല്ലാ സിനിമകളും ഇതുപോലെ വിജയിക്കണം; അല്ലു അർജുൻ ചിത്രത്തെ പ്രശംസിച്ച് മോഹൻലാൽ

അല്ലു അർജുൻ നായകനായ പുഷ്പ- 2 ബോക്സോഫീസ് കളക്ഷൻ കളക്ഷൻ നേടി തിയേറ്ററിൽ കുതിക്കുമ്പോൾ ചിത്രത്തെ വാനോളം പുകഴ്ത്തി മോഹൻലാൽ. ​​ഗേറ്റ് ക്രാഷർ എന്നാണ് പുഷ്പ-2 നെ ...

ഫസ്റ്റ് പ്രൈസ് അടിച്ചാൽ ലാലേട്ടനെ കാണാം…; ആർട്സ് മത്സരവുമായി ബറോസ് ടീം, വമ്പൻ പ്രഖ്യാപനവുമായി മോഹൻലാൽ

ആരാധകരുടെ ആകാംക്ഷകൾക്ക് മൂർച്ചകൂട്ടി ബറോസ് ടീം. ബറോസിന് വേണ്ടി കാത്തിരിക്കുന്നവർക്ക് ഒരു ആർട്സ് മത്സരം സംഘടിപ്പിക്കുകയാണ് മോഹൻലാലും സംഘവും. ബറോസ് കലാമത്സരം എന്ന് അടിക്കുറിപ്പോടെ മോഹൻലാലാണ് ഇക്കാര്യം ...

നൂറ്റാണ്ടുകളായി നിധി കാക്കുന്ന ഞാൻ ‘ബറോസ്’; സിനിമാസ്വാദകരെ ഞെട്ടിച്ച് ഒടുവിൽ അവൻ എത്തി, ട്രെയിലർ പങ്കുവച്ച് മോഹൻലാൽ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ മായാ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അത്യു​ഗ്രൻ ട്രെയിലറാണ് പുറത്തെത്തിയിരിക്കുന്നത്. മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവരുടെ ഫെയ്സ്ബുക്ക് ...

കാത്തിരിപ്പിന് വിരാമമിട്ട് അവൻ വരുന്നു; ബറോസ് റിലീസ് തീയതി പ്രഖ്യാപിച്ചു, എത്തുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കളും മണിച്ചിത്രത്താഴും റിലീസ് ചെയ്ത അതേ ദിവസം

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സംവിധായകൻ ഫാസിലാണ് തീയതി പ്രഖ്യാപിച്ചത്. മലയാളികൾക്ക് ക്രിസ്തുമസ് സമ്മാനമായി ഡിസംബർ 25-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്. ...

നിധി കാക്കുന്ന ഭൂതത്തിന്റെ കഥയുമായി ലാലേട്ടനും കൂട്ടരും; ബറോസ് എത്തുന്നത് ക്രിസ്തുമസിനോ…; അധികം വൈകില്ലെന്ന് അണിയറപ്രവർത്തകർ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് ക്രിസ്തുമസിന് തിയേറ്ററുകളിലെത്തുമെന്ന് സൂചന. ക്രിസ്തുമസ് റിലീസായി ഡിസംബർ 19-ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് വിവരം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ...

സംവിധായകൻ ആകാൻ ചെയ്യുന്ന സിനിമയല്ല ബറോസ്; എന്നിലേക്ക് എത്തിപ്പെടുകയായിരുന്നു: മോഹൻലാൽ

ഒരു സിനിമയുടെ സംവിധായകൻ ആകണമെന്ന് കരുതിയല്ല, ബറോസ് സംവിധാനം ചെയ്യാൻ തീരുമാനിച്ചതെന്ന് നടൻ മോഹൻലാൽ. സംവിധാനം എന്ന് പറയുന്നത് വലിയൊരു ജോലിയാണ്. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പണ്ട് ...

കാത്തിരിപ്പിന് അവസാനം; കലണ്ടറുകളിൽ അടയാളപ്പെടുത്തിക്കോളൂ; ബറോസ് റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

മലയാളത്തിന്റെ നടനവിസ്മയം മോഹൻലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പ്രേക്ഷകരുടെയും ആരാധകരുടെയും കാത്തിരിപ്പിന് വിരാമമിട്ടുക്കൊണ്ട് ഒക്ടോബർ മൂന്നിനാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്. മോഹൻലാൽ തന്നെയാണ് റിലീസ് ...

രക്ഷകനായി ബറോസ്; രസകരമായ അനിമേറ്റഡ് വീഡിയോ പങ്കുവച്ച് മാേഹൻലാൽ

ഓണം റിലീസായി പുറത്തിറങ്ങുന്ന ത്രീഡി ചിത്രം ബറോസിന്റെ അനിമേറ്റഡ് വീഡിയോ പങ്കുവച്ച് മോഹൻലാൽ. ഫെയ്സ്ബുക്കിലൂടെയാണ് മോഹൻലാൽ വീഡിയോ പങ്കുവച്ചത്. വ്യത്യസ്ത രീതിയിൽ ഒരുക്കിയിരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ...

ഇത് ബറോസിന്റെ സാമ്പിൾ അനിമേഷൻ; വ്യത്യസ്തമായ വീഡിയോ പങ്കുവച്ച് മോഹൻലാൽ

മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ബറോസിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. റിലീസ് അടുക്കുന്നതിനിടെ ചിത്രത്തിന്റെ രസകരമായ ഒരു അനിമേറ്റഡ് വീ‍ഡിയോ പങ്കുവക്കുകയാണ് മോഹൻലാൽ. ...

ബറോസിന് ഭീഷണിയോ? ലാലേട്ടൻ ചിത്രത്തിനൊപ്പം മറ്റൊരു സൂപ്പർതാരത്തിന്റെ സിനിമയും; ഓണത്തിന് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് മൂന്ന് ത്രിഡി ചിത്രങ്ങൾ

മലയാള സിനിമാ ലോകത്തിന്റെ സുവർണ കാലഘട്ടം തന്നെയാണ് 2024. ജനുവരി മുതൽ ബോക്സോഫീസിൽ കുതിക്കുകയാണ് മലയാള സിനിമകൾ. മലയാള ചിത്രത്തിന് മുന്നിൽ ബോളിവുഡ് സിനിമകൾ പോലും മാറി ...

ലൊക്കേഷനിലേക്ക് മിനി കൂപ്പറിൽ വരുന്ന ലാലേട്ടൻ; പശ്ചാത്തലത്തിൽ ഇരുപതാം നൂറ്റാണ്ടും; സമീർ ഹംസയുടെ ഇൻസ്റ്റഗ്രാം വീഡിയോ ഏറ്റെടുത്ത് ആരാധകർ

വാഹനപ്രേമികളാണ് ഒട്ടുമിക്ക സിനിമതാരങ്ങളും. അതുകൊണ്ട് തന്നെ അവർ പ്രീമിയം കാറുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നതും പതിവാണ്. താരങ്ങൾ സ്വന്തമാക്കാറുള്ള പുത്തൻ കാറുകളുടെ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ സ്വീകരിക്കാറുള്ളത്. ...

ബറോസിലെ മോഹൻലാൽ ഇങ്ങനെ: ചിത്രീകരണം നാളെ പുനരാരംഭിക്കും, വിവരങ്ങൾ പങ്കുവെച്ച് താരം

തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിലെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ മോഹൻലാലിന്റേയും ഒരു പെൺകുട്ടിയുടേയും ക്യാരക്ടർ സ്‌കെച്ചാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ...