Deseeya Sevabharathi Keralam - Janam TV
Friday, November 7 2025

Deseeya Sevabharathi Keralam

100 വീടുകൾ, 8 സാന്ത്വനസ്പർശം തെറാപ്പി സെന്ററുകൾ; സേവാഭാരതി – കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സേവനപ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്

കൊച്ചി: സേവാഭാരതിയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്ന് നടത്തുന്ന സേവന പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിലേക്ക്. തലചായ്ക്കാനൊരിടം , സാന്ത്വനസ്പർശം എന്നി പദ്ധതികളാണ്  സംയുക്തമായി നടപ്പാക്കുന്നത്. രണ്ടാം ഘട്ടത്തിൽ ...

സേവനപ്രവർത്തനങ്ങൾ ഹൃദയത്തിൽ തൊട്ടു; സ്വന്തം വീടും സ്ഥലവും സേവാഭാരതിക്ക് ദാനം ചെയ്ത് ഓസ്ട്രേലിയൻ പൗരനായ മലയാളി ഡോക്ടർ

കൊച്ചി: സേവാഭാരതിക്ക് സ്വന്തം വീടും സ്ഥലവും ദാനം ചെയ്ത് ഓസ്ട്രേലിയൻ പൗരനായ മലയാളി ഡോക്ടർ. ചോറ്റാനിക്കര സ്വദേശിയായ ഡോ. കെ വി കൃഷ്ണനച്ഛനാണ് മഹത് കർമ്മം ചെയ്തത്. ...

നിർധനരായ രോഗികൾക്ക് സേവാഭാരതിയുടെ കൈത്താങ്ങ്: സൗജന്യ ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു

തൃശൂർ: ദേശീയ സേവാഭാരതിയും, ഊരകം സഞ്ജീവനി സമിതിയും ചേർന്ന് നിർധന രോഗികൾക്കായി പണിത ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം കല്യാൺ സിൽക്സ് ചെയർമാൻ ടി. എസ്. പട്ടാഭിരാമൻ നിർവഹിച്ചു. ...

50 സെന്റിൽ 8 വീടുകൾ; കൂട്ടിക്കൽ ​ദുരന്തബാധിത‍ർക്ക് സേവാഭാരതി നിർമിച്ച വീടുകൾ ജൂൺ 23 ന്  ഗവർണർ  സമർപ്പിക്കും

കോട്ടയം: കൂട്ടിക്കൽ ഉരുൾപൊട്ടലിലെ ​ദുരി​തബാധിത‍ക്ക് സേവാഭാരതി നിർമിച്ച വീടുകളുടെ താക്കോൽ ​ദാനം ജൂൺ 23 ന് ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവഹിക്കും. സേവാഭാരതിയുടെ 'തലചായ്ക്കാൻ ഒരിടം' ...

പത്തനംതിട്ട, വായ്പൂരിൽ രോഗിയുമായി പോയ സേവാഭാരതി ആംബുലൻസിന് നേരെ SDPI ആക്രമണം

പത്തനംതിട്ട: വായ്പൂരിൽ രോഗിയുമായി പോയ സേവാഭാരതി ആംബുലൻസ് ഡ്രൈവറേ SDPI ക്കാർ ആക്രമിച്ചു. കുളത്തൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ കുഴഞ്ഞുവീണ രോഗിയുമായി GMM ആശുപത്രിയിലേയ്ക്ക് അടിയന്തിരമായി പോകും വഴിയായിരുന്നു ...

നിസ്വാർത്ഥ സേവനത്തിന്റെ 50 വർഷങ്ങൾ; ആലുവ മണപ്പുറത്തെ സേവാഭാരതിയുടെ സേവനത്തിന്റെ അരനൂറ്റാണ്ട്

ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് സേവാഭാരതിയുടെ നേതൃത്വത്തിൽ നടക്കുന്ന സേവാ പ്രവർത്തനം അൻപതാം വർഷത്തിലേക്ക്. ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് കെ.രാമകൃഷ്ണൻ അൻപതാം വർഷത്തെ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ...

സമാജത്തിന് മുഴുവൻ സേവനം ലഭ്യമാക്കാൻ ആശ്രയ കേന്ദ്രവുമായി ശാസ്താംകോട്ട സേവാഭാരതി: ഉദ്ഘാടനം ജനുവരി 5 ഞായറാഴ്ച

ശാസ്താംകോട്ട: സേവാഭാരതി ശാസ്താംകോട്ടയുടെ സേവനം ഏവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു മുഴുവൻ സമയ ആസ്ഥാനം ഒരുങ്ങുന്നു. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, കോമൺ സർവീസ് സെന്റർ ...

വയനാടിനെ പുനരുജ്ജീവിപ്പിക്കാൻ സേവാഭാരതി; അഞ്ചേക്കറിൽ വീ‍ട് നിർമിച്ച് നൽകും; പദ്ധതിക്ക് അടുത്ത മാസം തുടക്കമാകും; വിദ്യാർ‌ത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ

തൃശൂർ: വയനാടിൻ്റെ പുനരധിവാസത്തിന് മുൻകയ്യെടുത്ത് സേവാഭാരതി. മുപ്പൈനാട് പഞ്ചായത്തില്‍ അഞ്ചേക്കര്‍ സ്ഥലം കണ്ടെത്തി ഭവന നിര്‍മാണ പദ്ധതിക്ക് അടുത്ത മാസം തുടക്കം കുറിക്കും. മാനസിക പുനരധിവാസത്തിന്റെ ഭാഗമായി ...

ഗ്രാമത്തിന് താങ്ങായി സേവാഭാരതിയുടെ സേവന കേന്ദ്രം; സേവാഭാരതി ആര്യൻകോട് പഞ്ചായത്തിന്റെ സേവനകേന്ദ്രം ഉദ്‌ഘാടനം ചെയ്‌തു

തിരുവനന്തപുരം: സേവാഭാരതി ആര്യൻകോട് പഞ്ചായത്തിന്റെ സേവനകേന്ദ്രം ഉദ്‌ഘാടനം ചെയ്‌തു. കീഴാറൂർ ശ്രീ സരസ്വതി വിദ്യാലയത്തിന് സമീപമാണ് പരമേശ്വരീയം സേവാകേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. സേവാഭാരതി ആര്യൻകോട് പഞ്ചായത്ത് സമിതി ...

ജന്മദിനസമ്മാനമായി കിട്ടിയ കുഞ്ഞുടുപ്പുകൾ വരെ സേവാഭാരതിയിലൂടെ വയനാട്ടിലെ ദുരന്തമുഖത്തേക്ക് സംഭാവന നൽകി മൂന്നു വയസ്സുകാരി; തകഴിയിൽ നിന്നൊരു സ്നേഹഗാഥ

ആലപ്പുഴ: സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി മാറിയിരിക്കുകയാണ് ആലപ്പുഴയിലെ തകഴിയിലെ ഈ മൂന്നു വയസ്സുകാരി. ജനനി കൃഷ്ണൻ എന്ന മൂന്നു വയസ്സുകാരിയും 'അമ്മ സുലു അനീഷുമാണ് പ്രാരാബ്ധങ്ങൾക്കിടയിലും ...

മൂന്നു വയസ്സുകാരൻ നിരഞ്ജന്റെ സമ്പാദ്യക്കുടുക്ക സേവാഭാരതിയിലൂടെ വയനാട്ടിലെ ദുരിതബാധിതർക്ക്

അണ്ണാറക്കണ്ണനും തന്നാലായത് എന്ന ആപ്തവാക്യത്തെ ഹൃദയം കൊണ്ട് സ്വീകരിച്ച് മറ്റുള്ളവർക്ക് മാതൃകയാവുകയാണ് മൂന്ന് വയസുകാരനായ നിരഞ്ജൻ എന്ന ബാലൻ. വയനാട് ദുരന്തബാധിതരെ സഹായിക്കാൻ തന്റെ കുടുക്കയിലെ സമ്പാദ്യം ...

ദുരന്തസമയത്ത് ദൈവമായി വഴികാട്ടിയവൻ; ചൂരൽമലയുടെ സൂപ്പർ ഹീറോ; ഒടുവിൽ നോവായി പ്രജീഷും

ഞങ്ങളുടെ നാട്ടിലെ സൂപ്പർ ഹീറോയാണ് അവൻ. 10-20 പേരെ ജീവൻ പണയം വച്ചാണ് ഭൂമിയിൽ നിന്ന് വിടവാങ്ങുന്നതിന് മുമ്പേ അവൻ രക്ഷിച്ചത്. നാടിന് എന്ത് ആവശ്യം വരുമ്പോഴും ...

വയനാടിന് തണലേകാൻ സേവാഭാരതി; ഒരുങ്ങുന്നത് പുനരധിവാസ ബൃഹദ് പദ്ധതി

തൃശൂർ: വയനാട്ടിലെ ദുരിതബാധിതതർക്ക് സഹായഹസ്തവുമായി സേവാഭാരതി. ദുരിതത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനുമായുള്ള ബൃഹദ് പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് ദേശീയ സേവാഭാരതി അദ്ധ്യക്ഷൻ ഡോ. രഞ്ജിത്ത് വിജയഹരി, ജനറൽ ...

അന്ത്യ കർമ്മങ്ങൾക്കായി..;വയനാട് ദുരന്തത്തിൽ മരിച്ചവരുടെ സംസ്‌കാരം നടത്തി സേവാഭാരതി; ചിതാഭസ്മം കൈമാറി

പ്രകൃതിയോടിണങ്ങി കഴിഞ്ഞ ഇടത്തെ പ്രകൃതി തന്നെ നശിപ്പിച്ചത് നിമിഷ നേരം കൊണ്ടായിരുന്നു. മുണ്ടക്കൈയെന്ന ഗ്രാമത്തെ ഉരുളെടുത്തപ്പോൾ ജീവൻപൊലിഞ്ഞത് നിരവധി പേർക്ക്. ആര് എന്ത് എന്നറിയാത്തവർക്ക് പോലും ഇന്ന് ...

വലിയൊരു തെറ്റിദ്ധാരണ മാറി; സേവാഭാരതി വയനാടിനായി ചെയ്യുന്നത് മികച്ച പ്രവർത്തനങ്ങൾ: CSI ഓൾ ഇമ്മാനുവൽ ചർച്ച് പുരോഹിതൻ

വയനാട്: കയ്യും മെയ്യും മറന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സേവാഭാരതിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് സിഎസ്‌ഐ ഓൾ ഇമ്മാനുവൽ ചർച്ചിലെ പുരോഹിതൻ. ജാതി-മത രാഷ്ട്രീയമില്ലാതെ വയനാടിനായി കൈകോർക്കുന്ന ...

വയനാടിന് ഒരു കുഞ്ഞുസഹായം; എന്നെപ്പോലെ സ്‌കൂളിൽ പോകണമെന്ന് കരുതി കിടന്നവരല്ലേ അവരും; കൂട്ടിവച്ചിരുന്ന കൊച്ചു സമ്പാദ്യം സേവാഭാരതിക്ക് നൽകി നന്ദിത്

ഓരോ നാണയങ്ങളും തന്റെ കയ്യിൽ വരുമ്പോഴും ഇഷ്ടപ്പെട്ട എന്തെങ്കിലും വാങ്ങണമെന്നായിരിക്കും ആ കൊച്ചു മനസിലുണ്ടായിരുന്നത്. എന്നാൽ മിഠായികൾ വാങ്ങാതെ, തനിക്കിഷ്ടപ്പെട്ട വസ്തുക്കൾ വാങ്ങാതെ നിറഞ്ഞ പുഞ്ചിരിയോടെ വയനാട്ടിലെ ...

പകരം വെക്കാൻ കഴിയാത്ത പ്രവർത്തനങ്ങളാണ് സേവാഭാരതിയും യുവമോർച്ചയും ചെയ്യുന്നത്; കേന്ദ്രസേനകളുടെ മുഴുവന്‍ സഹകരണവും വയനാടിനുണ്ട്: വി മുരളീധരൻ

വയനാട്: കേന്ദ്രസേനകളുടെ മുഴുവന്‍ സഹകരണവും വയനാടിനുണ്ടെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ദുരന്തഭൂമിയില്‍ നടക്കുന്നത്‌ സുസജ്ജമായ പ്രവര്‍ത്തനമാണെന്നും വി മുരളീധരൻ പറഞ്ഞു. ദുരന്തഭൂമിയിൽ നിന്നും ജനം ടിവിയോട് ...

വയനാട്ടിലെ ദുരന്തമുഖത്ത് സഹായവുമായി സേവാഭാരതിയും; അടിയന്തര ആവശ്യങ്ങൾക്കായി വിളിക്കാം

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പറുകൾ പങ്കുവച്ച് സേവാഭാരതി. വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ബാധിത പ്രദേശത്ത് അകപ്പെട്ടവർക്ക് സഹായത്തിനായി വിളിക്കേണ്ട നമ്പറുകളും സേവാഭാരതി ...

50 സെന്റ് സ്ഥലവും മൂന്നു നില കെട്ടിടവും സേവാഭാരതിക്ക് ദാനം ചെയ്ത് ബാലകൃഷ്ണൻ നായരും ഭാര്യയും; കൈമാറിയത് കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കൾ

മഞ്ചേരി: ടൗണിന്റെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന കോടികള്‍ വിലമതിക്കുന്ന 50 സെന്റ് സ്ഥലവും മൂന്നു നില വാണിജ്യ കെട്ടിടവും ദേശീയ സേവാഭാരതിക്ക് കൈമാറി ദമ്പതികൾ. മഞ്ചേരി മേലാക്കം നടുവിലേക്കളം ...

ഭൂദാനം ശ്രേഷ്ഠ ദാനം: 47 കുടുംബങ്ങൾക്ക് ആധാരം കൈമാറി; സേവന പാതയിൽ മുന്നേറുന്ന പരിവാർ സംഘടനയാണ് സേവാഭാരതിയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കോട്ടയം: സേവനത്തിന്റെ പാതയിൽ മുന്നേറുന്ന പരിവാർ സംഘടനയാണ് സേവാഭാരതിയെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. 1980- കളുടെ അവസാനം സേവന രംഗത്തേക്ക് വന്ന പരിവാർ സംഘടനയാണ് സേവാ ...

ജൂലൈ 20, കോട്ടയം! കോടിക്കണക്കിന് രൂപ വില മതിക്കുന്ന 3 ഏക്കറിലധികം ഭൂമി;  47 കുടുംബങ്ങൾക്കുള്ള സേവാഭാരതിയുടെ സ്നേഹസമ്മാനം 

കോട്ടയം: ഏതെങ്കിലും ഒരു സംഘടന അതിന് ലഭിച്ച ആസ്തികൾ എപ്പോഴെങ്കിലും ദാനം ചെയ്ത ചരിത്രം കേട്ടിട്ടുണ്ടോ? ബക്കറ്റ് നീട്ടിയും, ഭീഷണിയിലൂടെയും ബലം പ്രയോഗിച്ച് പിരിച്ചും കോടിക്കണക്കിന് രൂപയുടെ ...

സേവാഭാരതിയുടെ കാരുണ്യസ്പർശം; സുമിക്കും വിഷ്ണുവിനും മാം​ഗല്യം; കോട്ടൂർ വനമേഖലയിലെ പന്ത്രണ്ടാമത്തെ വിവാഹം

തിരുവനന്തപുരം: സേവാഭാരതിയുടെ കാരുണ്യ സ്പർശത്തിൽ വനവാസി പെൺകുട്ടിക്ക് മാം​ഗല്യം. വിതുര മരുത്വാമല കിഴക്കുംകര പുത്തൻവീട്ടിൽ അനിരുദ്ധൻ- ബീന ദമ്പതികളുടെ മകൾ വി സുമിക്കാണ് സേവാഭാരതി തിരുവനന്തപുരം ജില്ലാ ...

അമ്മ വിളമ്പുന്ന ഓണ സദ്യയ്‌ക്ക് സമാനമാണ് സേവാഭാരതിയുടെ തിരുവോണസദ്യ; സുരേഷ് ഗോപി

ഇന്ന് തിരുവോണം. ലോകമെമ്പാടുമുളള മലയാളികൾ വളരെ സന്തോഷത്തോടെ തിരുവോണം ആഘോഷിക്കുകയാണ്. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്ക്ക് ഒത്തുചേരലിന്റേയും ഓർമ്മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. ജാതി, മത ഭേദങ്ങളില്ലാതെ ...

തല ചായ്‌ക്കാൻ തണലൊരുക്കി സേവാഭാരതി; കൂട്ടിക്കൽ-കൊക്കയാർ പ്രളയ ബാധിതർക്കായി സേവാഭാരതി നിർമ്മിച്ചു നൽകിയ നാലാമത്തെ വീടിന്റെ താക്കോൽ ദാനവും നടന്നു

ഇടുക്കി: കേരളത്തെ നടുക്കിയ ദുരന്തമായിരുന്നു കൂട്ടിക്കൽ-കൊക്കയാർ ഉരുൾ പൊട്ടൽ. നിവധി പേരുടെ ജീവൻ പൊലിഞ്ഞ ദുരന്തം ഒരുപാട് പേരുടെ കിടപ്പാടവും ഇല്ലാതാക്കിയിരുന്നു. ദുരിത ബാധിത പ്രദേശത്ത് വിറങ്ങലിച്ച് ...

Page 1 of 2 12