ഇന്ന് തിരുവോണം. ലോകമെമ്പാടുമുളള മലയാളികൾ വളരെ സന്തോഷത്തോടെ തിരുവോണം ആഘോഷിക്കുകയാണ്. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്ക്ക് ഒത്തുചേരലിന്റേയും ഓർമ്മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. ജാതി, മത ഭേദങ്ങളില്ലാതെ നാടെങ്ങും ഒത്തൊരുമിക്കുന്ന കാഴ്ചയാണെങ്ങും നിറഞ്ഞുനിൽക്കുന്നത്.
എല്ലാവർഷത്തെയും പോലെ ദേശീയ സേവാഭാരതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തിരുവോണ സദ്യ വിതരണം ചെയ്തു. നടനും മുൻ എംപിയുമായ സുരേഷ് ഗോപിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. അമ്മ വിളമ്പുന്ന ഓണസദ്യയ്ക്ക് സമാനമാണ് സേവാഭാരതിയുടെ തിരുവോണസദ്യയെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
Comments