ഭൂദാനം ശ്രേഷ്ഠ ദാനം: 47 കുടുംബങ്ങൾക്ക് ആധാരം കൈമാറി; സേവന പാതയിൽ മുന്നേറുന്ന പരിവാർ സംഘടനയാണ് സേവാഭാരതിയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭൂദാനം ശ്രേഷ്ഠ ദാനം: 47 കുടുംബങ്ങൾക്ക് ആധാരം കൈമാറി; സേവന പാതയിൽ മുന്നേറുന്ന പരിവാർ സംഘടനയാണ് സേവാഭാരതിയെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 01:49 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: സേവനത്തിന്റെ പാതയിൽ മുന്നേറുന്ന പരിവാർ സംഘടനയാണ് സേവാഭാരതിയെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. 1980- കളുടെ അവസാനം സേവന രംഗത്തേക്ക് വന്ന പരിവാർ സംഘടനയാണ് സേവാ ഭാരതി. 1977 മുതൽ ഈ ആശയത്തിന്റെ സഹയാത്രികനായി ഞാനും പ്രവർത്തിച്ചിരുന്നു. സമൂഹത്തിൽ ഏറ്റവും ഉദാത്തമായ പ്രവർത്തനം കാഴ്ചവച്ച പരിവാർ സംഘടനയാണ് സേവാഭാരതിയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് ഭവനരഹിതരായ 47 കുടുംബങ്ങൾക്ക് ഭൂമി ആധാരം ചെയ്ത് കൈമാറുന്ന സേവാഭാരതിയുടെ ഭൂദാനം- ശ്രേഷ്ഠദാനം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

മനുഷ്യ ജീവിതത്തിന്റെ ചിന്താ ഗതിയെയും പ്രവർത്തന രീതിയെയും മാറ്റിയ മനുഷ്യ സ്‌നേഹത്തെ ഊട്ടിയുറപ്പിച്ച ഒരു മഹാമാരിയായിരുന്നു കോവിഡ്. മഹാമാരിയിൽ നിന്ന് നാം പഠിച്ച പാഠങ്ങളും സന്ദേശങ്ങളും വലുതാണ്. കോവിഡ് കാലത്ത് കേരളം സഹജീവി സ്‌നേഹത്തിലൂടെ കേട്ട പേരാണ് സേവാഭാരതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധിയാളുകൾക്കാണ് സേവാഭാരതിയിലൂടെ തലചായ്‌ക്കാൻ ഇടം ലഭിക്കുന്നത്. ഭൂദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച് നിരവധിയാളുകൾ രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നതായും ജോർജ് കുര്യൻ പ്രത്യാശ പ്രകടിപ്പിച്ചു.

ചടങ്ങിൽ 47 കുടുംബങ്ങൾക്കാണ് ആധാരം കൈമാറിയത്. ഭൂമിദാനം ചെയ്തവരെയും ചടങ്ങിൽ ആദരിച്ചു. റിട്ട. ജസ്റ്റിസ് പത്ഭൂഷൺ കെ. ടി തോമസ്, മുതിർന്ന പ്രചാരകന്മാരായ ശ്രീ. എസ് സേതുമാധവൻ, ശ്രീ. രാമനുണ്ണി, ശ്രീ. പി. പി പദ്മനാഭൻ, ഡോ. പി ബാലചന്ദ്രൻ മന്നത്ത്, ഡോ. രഞ്ജിത്ത് വിജയഹരി ( പ്രസിഡന്റ് ദേശീയ സേവാഭാരതി കേരളം), ഡോ ശ്രീറാം ശങ്കർ, (ജനറൽ സെക്രട്ടറി ദേശീയ സേവാഭാരതി കേരളം), ഡോ. ഇ. പി കൃഷ്ണൻ നമ്പൂതിരി (വൈസ് പ്രസിഡണ്ട് ദേശീയ സേവാഭാരതി കേരളം) ദേശീയ സേവാഭാരതിയുടെ സംസ്ഥാന ഭാരവാഹികൾ, ജില്ലയിലെ പ്രധാന വ്യക്തിത്വങ്ങൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags: sevabharathiDeseeya Sevabharathi KeralamGeorge KurianBoodhanam Sreshtadhanam
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies