hema committee report - Janam TV
Friday, November 7 2025

hema committee report

“അന്വേഷണത്തിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിപ്പിക്കരുത്, മൊഴി നൽകാൻ താത്പര്യമില്ലെങ്കിൽ നേരിട്ട് അറിയിക്കണം”: ആവർത്തിച്ച് ഹൈക്കോടതി

എറണാകുളം: ​ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കരുതെന്നും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ഹൈക്കോടതിയെ ...

“ഞാനും ഒരു അതിജീവിതയാണ്, പറയാനുള്ളതെല്ലാം ഒരു സിനിമയിലൂടെ പറയും; പുരുഷവി​ഗ്രഹങ്ങൾ ഉടഞ്ഞതിൽ സങ്കടമുണ്ട്”: പാർവതി തിരുവോത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ സങ്കടം കലർന്ന സന്തോഷമാണ് തനിക്കുണ്ടായതെന്ന് നടി പാർ‌വതി തിരുവോത്ത്. താനും ഒരു അതിജീവിതയാണെന്നും നേരിട്ട അനുഭവങ്ങൾ ഹേമ കമ്മിറ്റിക്ക് മുന്നിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും ...

ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാത്തവർക്കും പരാതി നൽകാം, ജനുവരി 31-നകം പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കണം: ഹൈക്കോടതി

എറണാകുളം: ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാത്തവർക്കും പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ച് പരാതി നൽകാമെന്ന് ഹൈക്കോടതി. മൊഴി നൽകിയവർക്ക് ഭീഷണിയുണ്ടെങ്കിൽ നോഡൽ ഓഫീസർമാരെ അറിയിക്കാമെന്നും പരാതിയുള്ളവർ ...

“സർക്കാരിന് ഒന്നും മറച്ചുവയ്‌ക്കാനില്ല, റിപ്പോർട്ട് പുറത്തുവിടണമെന്ന് കോടതി പറഞ്ഞാൽ പുറത്തുവിടും; ഞങ്ങൾ എന്തിന് ഭയക്കണം” : സജി ചെറിയാൻ

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടുവരുന്നതിൽ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സംസ്കാരിക മന്ത്രി സജി ചെറിയാൻ. ഹേമ കമ്മിറ്റി നൽകിയ ശുപാർശകൾ നടപ്പിലാക്കാനുള്ള എല്ലാ നടപടിയും ...

പതിവ് തെറ്റിച്ചില്ല, പുതിയ പരാതി ലഭിച്ചെന്ന് വിവരവകാശ കമ്മീഷൻ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വീണ്ടും ട്വിസ്റ്റ്; മുക്കിയ ഭാ​ഗങ്ങളിൽ ഉത്തരവ് ഇന്നില്ല

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെട്ടിയ ഭാ​ഗങ്ങൾ പുറത്തുവിടുന്നതിൽ ഇന്ന് ഉത്തരവില്ല. പുറത്തുവിടുന്നതിനെതിരെ പുതിയ പരാതി ലഭിച്ചെന്ന് വിവരവകാശ കമ്മീഷൻ അറിയിച്ചു. ഇത് പരിശോധിച്ച ശേഷം മാത്രമാകും ...

നൈസായി മുക്കിയത് നാളെ വെളിച്ചം കാണും? ഉത്തരവ് ശനിയാഴ്ച; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ‘കട്ട്’ ചെയ്ത ഭാഗങ്ങൾ പുറത്തേക്ക്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ വെട്ടിമാറ്റിയ ഭാഗങ്ങൾ പുറത്തുവന്നേക്കും. ഏതൊക്കെ ഭാ​ഗങ്ങൾ പുറത്തുവിടണമെന്നതിൽ വിവരാവകാശ കമ്മീഷണറുടെ തീരുമാനം ശനിയാഴ്ച അറിയിക്കും. വിവരാവകാശ നിയമപ്രകാരം അപ്പീൽ നൽകിയ ...

പേരും വിവരവും പുറത്ത് പോകില്ലെന്ന് വിശ്വസിച്ചിരുന്നു, പ്രശ്നങ്ങൾക്ക് പരിഹാരമാകട്ടെയെന്ന് കരുതിയാണ് തുറന്നുപറഞ്ഞത്: വിശദീകരണവുമായി മാല പാർവതി

ആരുടെയും പേരും വിവരവും പുറത്ത് പോകില്ലെന്ന വിശ്വാസത്തിലാണ് ഹേമ കമ്മിറ്റിക്ക് മുന്നിൽ വിശദമായ മൊഴി നൽകിയതെന്ന് ആവർത്തിച്ച് നടി മാല പാർവതി. ചില കാര്യങ്ങളിലെ വിശദീകരണങ്ങൾ എന്ന് ...

ഒറ്റയ്‌ക്ക് വഴിവെട്ടി വന്നവനാ!! ലൈം​ഗിക പീഡനക്കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്

കൊച്ചി: ലൈം​ഗിക പീ‍ഡന പരാതിയിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. താരത്തെ പ്രതിപ്പട്ടികയിൽ നിന്ന് അന്വേഷണസംഘം ഒഴിവാക്കി. കേസിനാസ്പദമായ സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ദിവസങ്ങളിൽ നിവിൻ ...

ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ച് ഹൈക്കോടതി; ലൊക്കേഷനിലെ ലഹരി ഉപയോ​ഗം അന്വേഷിക്കണം; നിരവധി കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്; SIT-ക്ക് നിർദേശങ്ങൾ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം പരിശോധിച്ച് ഹൈക്കോടതി. ഷൂട്ടിംഗ് ലൊക്കേഷനുകളിലെ മദ്യ- ലഹരി ഉപയോഗത്തിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി കർശനമായി നിർദേശിച്ചു. ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ ...

ഹേമ കമ്മിറ്റി റിപ്പോർട്ട്; അതിജീവിതർക്ക് പരാതി അറിയിക്കാൻ പുതിയ മാർ​ഗം; ഫോൺ നമ്പറും, ഇമെയിലും പുറത്തുവിട്ട് പൊലീസ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാ​ഗമായി അതിജീവിതർക്ക് പരാതി നൽകാനുള്ള ഫോൺ നമ്പറും ഇമെയിലും പുറത്തുവിട്ട് പൊലീസ്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗത്തിന്റെ ഓഫീസ് നമ്പറും ...

പരാതിക്കാർ ഓരോ തവണ പറയുന്നത് ഓരോന്ന്, കൂടുതലും കള്ളം; പുരുഷന്മാരെ നാറ്റിക്കുകയാണ് ലക്ഷ്യം; ആദ്യമേ പ്രതികരിച്ചാൽ പിന്നീട് അത് ഉണ്ടാകില്ല: സ്വാസിക

ലൈം​ഗികാരോപണം നടത്തുന്ന സ്ത്രീകളുടെ ഇന്റർവ്യൂകൾ എടുക്കുന്നത് മാദ്ധ്യമങ്ങൾ നിർത്തണമെന്ന് നടി സ്വാസിക. ഓരോ ഇന്റർവ്യൂകളിലും സ്ത്രീകൾ ഓരോന്നാണ് പറയുന്നതെന്നും ചിലരൊക്കെ പറയുന്നത് കേൾക്കുമ്പോൾ തന്നെ കള്ളമാണെന്ന് മനസിലാകുമെന്ന് ...

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടികൾ മുദ്രവച്ച കവറിൽ കൈമാറി; പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ​ഹൈക്കോടതി

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടികൾ മുദ്രവച്ച കവറിൽ ഹൈക്കോടതിയ്ക്ക് കൈമാറി പ്രത്യേക അന്വേഷണ സംഘം. മൊഴി നൽകിയവർക്ക് പരാതിയുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെങ്കിൽ നിർബന്ധിക്കരുതെന്ന് ...

സത്യം പറഞ്ഞാൽ,തള്ള തള്ളുന്നെന്ന് പറയും; പെട്രോളൊഴിച്ച് കത്തിച്ചപ്പോൾ മാളത്തിലെ കുഴിയാന വരെ ഇറങ്ങിവന്നു: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മല്ലിക സുകുമാരൻ

കുടം തുറന്ന് ഭൂതത്തെ ഇറക്കിവിട്ടത് പോലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് മല്ലിക സുകുമാരൻ. പെട്രോളൊഴിച്ച് കത്തിച്ചപ്പോൾ മാളത്തിലിരുന്ന കുഴിയാന വരെ ഇറങ്ങി വന്നത് പോലെയായി ഇപ്പോഴത്തെ അവസ്ഥയെന്നും ...

ആഭ്യന്തരവകുപ്പിൽ അള്ളിപ്പിടിച്ചിരിക്കുന്ന പിണറായി വിജയന്റെ തൊലിക്കട്ടി അപാരം തന്നെ ; സിപിഎമ്മിന്റെ യഥാർത്ഥ മുഖം ഹൈക്കോടതി തുറന്നുകാട്ടി: വി മുരളീധരൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഹൈക്കോടതിയുടെ നടപടി ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയാണ് ...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് മൗനം പാലിച്ചു; സമൂഹത്തിലെ പ്രധാന വിഷയത്തിൽ ഇടപെടേണ്ട ബാധ്യത സർക്കാരിനില്ലേ…? വിമർശിച്ച് ഹൈക്കോടതി

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹേമ കമ്മിറ്റി ...

ഒരു നടൻ ഷർട്ട് ഇല്ലാത്ത ഫോട്ടോ എനിക്ക് അയച്ചു തന്നു; പക്ഷെ, നടന്റെ പേര് ഞാൻ പറയില്ല, കാരണം എന്റെ കയ്യിൽ ഫോട്ടോ ഇല്ല: രഞ്ജിനി ഹരിദാസ് 

തനിക്ക് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് രഞ്ജിനി ഹരിദാസ്. ഒരു നടൻ നഗ്നചിത്രം അയച്ചു തന്നുവെന്നും നടന്റെ പേര് വെളിപ്പെടുത്താത്തത് തന്റെ കയ്യിൽ തെളിവില്ലാത്തതിനാൽ ...

നടിമാരുടെ വാതിലിൽ മുട്ടുന്ന സംഭവം കേട്ടിട്ടുണ്ട് ; സഹകരിച്ചില്ലെങ്കിൽ പിന്തുടർന്ന് വേട്ടയാടും; അറിഞ്ഞ കഥകളെല്ലാം പേടിപ്പെടുത്തുന്നത് : നടി സുമലത

ബെം​ഗളൂരു: മലയാള സിനിമാ മേഖലയിലുള്ള നടിമാർക്ക് മോശം അനുഭവം ഉണ്ടായതായി താൻ കേട്ടിട്ടുണ്ടെന്ന് നടിയും മുൻ എംപിയുമായ സുമലത. ലൊക്കേഷനിൽ നിന്ന് മോശം അനുഭവം നേരിട്ടതായി പലരും ...

സത്യം തെളിയുന്നതിന് വേണ്ടി കാത്തിരിക്കുകയാണ്; എനിക്കും സംസാരിക്കാൻ ഉണ്ട്: സുധീഷ്

തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ പ്രതികരിച്ച് നടൻ സുധീഷ്. ജീവിതത്തിൽ ആരോടും മോശമായി പെരുമാറിയിട്ടില്ല എന്നും സത്യം തെളിയുന്നതിനായി കാത്തിരിക്കുകയാണെന്നും നടൻ പറഞ്ഞു. തന്നെ അറിയാവുന്നവർ തന്റെയൊപ്പം ഉണ്ടെന്നും ...

അവർ ഏത് സ്ത്രീയുടെ കണ്ണീരൊപ്പി?; എന്തുകൊണ്ട് ഞങ്ങളെ ആരെയും ഡബ്ല്യു.സി.സിയിലേക്ക് വിളിച്ചില്ല!: പൊന്നമ്മ ബാബു

ഹേമാ കമ്മറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടി പൊന്നമ്മ ബാബു. അമ്മ സംഘടനയിലെ സ്ത്രീ മെമ്പർമാരോട് കമ്മീഷൻ അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് നടി പറഞ്ഞു. സ്ത്രീകൾക്കുവേണ്ടി തുടങ്ങിയ ഡബ്ല്യുസിസിയിൽ എന്തുകൊണ്ടാണ് ...

എല്ലാ മേഖലകളിലും ഹേമ കമ്മിറ്റിക്ക് സമാനമായ അന്വേഷണം വേണം; മനോഹരമായ മേഖലയാണിത്, ഒരു ചത്ത മീനിന് കുളം മുഴുവൻ മലിനമാക്കാനാകുമല്ലോ: ഖുശ്ബു സുന്ദർ

സ്ത്രീകൾ ജോലി ചെയ്യുന്ന എല്ലാ വ്യവസായങ്ങളിലും ഹേമ കമ്മിറ്റിക്ക് സമാനമായൊരു അന്വേഷണം ആവശ്യമാണെന്ന് നടിയും ബിജെപി വനിത നേതാവുമായ ഖുശ്ബു സുന്ദർ. സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ തുറന്നുപറയണമെന്നും ...

ആക്ടീവ് ആയിരിക്കണമെന്നില്ല, ഏന്തി വലിഞ്ഞ് നോക്കിയിട്ടും പോകാം; തിരക്കുകൊണ്ടാണ് മഞ്ജു വാര്യർ ഡബ്ലിയുസിസിയിൽ സജീവമല്ലാത്തതെന്ന് സജിത മഠത്തിൽ

ഒരിക്കലും ഡബ്ല്യുസിസിയെ മഞ്ജു വാര്യർ തള്ളിപ്പറഞ്ഞതായി തനിക്ക് തോന്നിയിട്ടില്ലെന്ന് നടി സജിതാ മഠത്തിൽ. മഞ്ജുവാര്യർ ഇപ്പോഴും ഡബ്ല്യുസിസിയിൽ അംഗമാണെന്നും അവരുടെ തിരക്കുകൾ കൊണ്ട് വരാൻ കഴിയാത്തതാണെന്നും സജിതാ ...

മുകേഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ; പല ആരോപണങ്ങളും ജാമ്യമില്ലാ വകുപ്പുകളുടെ പരിധിയിൽ വരുന്നതെന്ന് കെ സുരേന്ദ്രൻ

കോന്നി: നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ സിനിമാ മേഖലയിലെ ആർട്ടിസ്റ്റുകൾ ഉയർത്തിയത് ഗുരുതരമായ ആരോപണങ്ങളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മൂന്ന് ഗുരുതരമായ ആരോപണങ്ങൾ മുകേഷിനെതിരെ ...

സ്ത്രീ പറയുന്നത് എല്ലാം ശരിയാണെന്ന് വിശ്വസിക്കരുത്!; അമ്മ സംഘടനയെ രണ്ടായി പിളർത്താനാണ് ചിലരുടെ ശ്രമം: കൊല്ലം തുളസി

സ്ത്രീ പറയുന്നതെല്ലാം ശരിയാണെന്ന് വിശ്വസിക്കരുതെന്ന് നടൻ കൊല്ലം തുളസി. പുരുഷന്മാർ ഈ രാജ്യത്തെ പൗരന്മാർ അല്ലേ, അവർ പറയുന്നത് കേൾക്കാൻ എന്തുകൊണ്ടാണ് ആളുകൾ ഇല്ലാത്തത്. സിനിമാക്കാരെ ആക്ഷേപിക്കാൻ ...

തെളിയുന്നതുവരെ ആരോപണങ്ങളാണ്; സർക്കാർ പറഞ്ഞിട്ടുണ്ടല്ലോ പരാതി കിട്ടിയാൽ കേസെടുക്കുമെന്ന്; പരാതിക്കാർ അങ്ങനെ ചെയ്യട്ടെയെന്ന് മേജർ രവി

കോഴിക്കോട്: ആരോപണങ്ങൾ തെളിയുന്നതുവരെ ആരോപണങ്ങളാണെന്നും എന്നാൽ ഇവിടെ ആരോപണങ്ങൾ തെളിയിക്കപ്പെടുന്നത് വരെ ആ വ്യക്തി കുറ്റവാളി തന്നെയാണെന്നാണ് എല്ലാവരും പറയുകയെന്നും അതാണ് ഇവിടുത്തെ സംവിധാനമെന്നും സംവിധായകൻ മേജർ ...

Page 1 of 3 123