എല്ലാ മേഖലകളിലും ഹേമ കമ്മിറ്റിക്ക് സമാനമായ അന്വേഷണം വേണം; മനോഹരമായ മേഖലയാണിത്, ഒരു ചത്ത മീനിന് കുളം മുഴുവൻ മലിനമാക്കാനാകുമല്ലോ: ഖുശ്ബു സുന്ദർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാ മേഖലകളിലും ഹേമ കമ്മിറ്റിക്ക് സമാനമായ അന്വേഷണം വേണം; മനോഹരമായ മേഖലയാണിത്, ഒരു ചത്ത മീനിന് കുളം മുഴുവൻ മലിനമാക്കാനാകുമല്ലോ: ഖുശ്ബു സുന്ദർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 06:50 pm IST
Facebook
Twitter
WhatsAppTelegram

സ്ത്രീകൾ ജോലി ചെയ്യുന്ന എല്ലാ വ്യവസായങ്ങളിലും ഹേമ കമ്മിറ്റിക്ക് സമാനമായൊരു അന്വേഷണം ആവശ്യമാണെന്ന് നടിയും ബിജെപി വനിത നേതാവുമായ ഖുശ്ബു സുന്ദർ. സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ തുറന്നുപറയണമെന്നും അവർക്ക് വേണ്ടി സ്വയം വാദിക്കണമെന്നും ഖുശ്ബു സുന്ദർ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖുശ്ബു ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാ മേഖലയിലുള്ള സ്ത്രീകളും മോശം അനുഭവങ്ങൾ നേരിടുന്നുണ്ട്. ഇത് പുറത്തുകൊണ്ടുവരണമെങ്കിൽ എല്ലാ മേഖലയിലും ഹേമ കമ്മിറ്റി പോലെ ഒരു കമ്മീഷനോ കമ്മിറ്റിയോ വേണ്ടതുണ്ട്. ഏറ്റവും കൂടുതൽ പണം ഉണ്ടാക്കുന്ന മേഖലയാണ് സിനിമാ മേഖല. ഇവിടെ മാത്രമല്ല, പല ഇടങ്ങളിലും സ്ത്രീകൾ അതിക്രമങ്ങൾ നേരിടുന്നു. ആ സ്ത്രീകൾക്ക് ധൈര്യത്തോടെ വന്ന് സംസാരിക്കാൻ കഴിയുന്ന സംവിധാനമാണ് നാം ഒരുക്കേണ്ടത്. സ്ത്രീകളെ കൂടുതൽ സംരക്ഷിക്കുകയും പിന്തുണക്കുകയും വേണം.

ഒരു സ്ത്രീ എപ്പോഴും സ്വതന്ത്ര ആയിരിക്കണം. ഒരു സാഹചര്യത്തിൽ പോലും അവൾ വിട്ടുവീഴ്ച ചെയ്യരുത്. ഒരിക്കൽ വിട്ടുവീഴ്ച ചെയ്താൽ അത് കൂടുതൽ മാനസിക സംഘർഷത്തിലേക്ക് തള്ളിവിടും. വിട്ടുവീഴ്ചയല്ല, കഴിവ് തെളിയിക്കുകയാണ് വേണ്ടത്. വിഷയത്തിൽ പ്രതികരിക്കാത്ത നടന്മാർക്കെതിരെ എന്തിനാണ് വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും ഖുശ്ബു ചോദിച്ചു.

സിനിമാ മേഖല വളരെ മനോഹ​രമായ ഇടമാണ്. പോസിറ്റീവ് കാര്യങ്ങൾ പറയുകയും പിന്തുണക്കുകയും ചെയ്യുന്ന ഒരുപാട് വ്യക്തികൾ ഇതിനകത്തുണ്ട്. എന്നാൽ ഒരു ചത്ത മീനിന് ഒരു കുള മുഴുവൻ മലിനമാക്കാൻ കഴിയുമല്ലോ. അതാണ് ഇവിടുത്തെ സ്ഥിതി. ആരെങ്കിലും മോശമായി പെരുമാറിയാൽ ധൈര്യം പൂർവ്വം ആ നിമിഷം തന്നെ പ്രതികരിക്കണം. അല്ലെങ്കിൽ നിയമപരമായി പോരാടണം. ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും സ്ത്രീകൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. മക്കളെ വളർത്തുമ്പോൾ ഒരു സ്ത്രീയോട് എങ്ങനെ പെരുമാറണം എന്നതാണ് ആദ്യം പഠിപ്പിക്കേണ്ടതെന്നും ഖുശ്ബു സുന്ദർ പറഞ്ഞു.

Tags: industrykhushbu sundarhema committee report
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies