പരാതിക്കാർ ഓരോ തവണ പറയുന്നത് ഓരോന്ന്, കൂടുതലും കള്ളം; പുരുഷന്മാരെ നാറ്റിക്കുകയാണ് ലക്ഷ്യം; ആദ്യമേ പ്രതികരിച്ചാൽ പിന്നീട് അത് ഉണ്ടാകില്ല: സ്വാസിക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പരാതിക്കാർ ഓരോ തവണ പറയുന്നത് ഓരോന്ന്, കൂടുതലും കള്ളം; പുരുഷന്മാരെ നാറ്റിക്കുകയാണ് ലക്ഷ്യം; ആദ്യമേ പ്രതികരിച്ചാൽ പിന്നീട് അത് ഉണ്ടാകില്ല: സ്വാസിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 08:28 pm IST
Facebook
Twitter
WhatsAppTelegram

ലൈം​ഗികാരോപണം നടത്തുന്ന സ്ത്രീകളുടെ ഇന്റർവ്യൂകൾ എടുക്കുന്നത് മാദ്ധ്യമങ്ങൾ നിർത്തണമെന്ന് നടി സ്വാസിക. ഓരോ ഇന്റർവ്യൂകളിലും സ്ത്രീകൾ ഓരോന്നാണ് പറയുന്നതെന്നും ചിലരൊക്കെ പറയുന്നത് കേൾക്കുമ്പോൾ തന്നെ കള്ളമാണെന്ന് മനസിലാകുമെന്ന് സ്വാസിക പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“ഏതുവിധേനയും പുരുഷന്മാരെ നാറ്റിക്കുക എന്നതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആരോപണ വിധേയർ തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് നിയമത്തിന്റെ മുന്നിൽ തെളിഞ്ഞതിന് ശേഷം മാത്രമേ പറയാനാകുകയുള്ളു. എന്തെങ്കിലും ഒരു സംഭവം വരുമ്പോൾ എല്ലാം കൊണ്ട് പുരുഷന്മാരുടെ തലയിലാണ് ഇടുന്നത്. ഇത് ഇപ്പോൾ മാത്രമല്ല, എപ്പോഴും അങ്ങനെ തന്നെയാണ്.

പരാതിക്കാർ പറയുന്നതൊക്കെ 100 ശതമാനം സത്യമാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല. അതിൽ ഒരുപാട് കള്ളങ്ങളുണ്ട്. ഒരുപാട് സ്ത്രീകൾ ഈ അവസരത്തെ ഉപയോ​ഗിക്കുന്നുണ്ട്. സത്യസന്ധതയോടെയുള്ള കേസുകൾ പോലും വിശ്വാസിക്കാനാത്ത അവസ്ഥയാണ്. ആരോപണങ്ങളൊക്കെ കള്ളമാണെന്ന് നാളെ തെളിയുമ്പോൾ അവരുടെ കുടുംബത്തെ കുറിച്ച് ചിന്തിക്കണം.

ലൈം​ഗികാരോപണങ്ങളെ കുറിച്ച് മാത്രമാണ് ഇപ്പോൾ എല്ലാവരും സംസാരിക്കുന്നത്. സിനിമാ മേഖലയിലുണ്ടാകുന്ന മറ്റ് പല കാര്യങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനെ കുറിച്ച് സംസാരിക്കാൻ ആർക്കും പറ്റുന്നില്ല. സിനിമാ മേഖലയിൽ മാത്രമല്ല, എല്ലായിടത്തും ഇതൊക്കെ നടക്കുന്നുണ്ട്. എല്ലാ മേഖലകളിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെ ഒന്ന് വരണം.

അയാൾ സംവിധായകൻ അല്ലെങ്കിൽ നടനായത് കൊണ്ട് പ്രതികരിച്ചില്ലെന്ന് പരാതിക്കാർ പറയുന്നു. രാഷ്‌ട്രീയക്കാരനായാലും നടനായാലും മുഖ്യമന്ത്രി ആയാലും അത് തുറന്നുപറയാൻ പഠിക്കണം. എത്രയോ സ്ത്രീകൾ ജോലി ചെയ്യുന്ന മേഖലയാണ്. അവരിൽ കുറച്ച് ആളുകൾക്ക് മാത്രമാണ് ഇങ്ങനെയൊക്കെ ഉണ്ടാകുന്നത്”.

പ്രതികരിക്കേണ്ട സമയത്ത് പ്രതികരിച്ചാൽ 90 ശതമാനം പ്രശ്നങ്ങൾ ഒഴിവാക്കാനാകും. എല്ലാ മേഖലയിലും മുന്നിൽ നിൽക്കുന്ന സ്ത്രീകൾ എന്തുകൊണ്ടാണ് പ്രതികരിക്കാൻ മാത്രം പിന്നിലേക്കായി പോകുന്നത്. സ്ത്രീകളെ സംരക്ഷിക്കേണ്ടത് അവർ തന്നെയാണെന്നും സ്വാസിക പറഞ്ഞു. അമ്മയിൽ സ്ത്രീകൾ മുന്നിലേക്ക് വരേണ്ടതില്ലേ എന്ന ചോദ്യത്തിന് സംഘടനക്കുള്ളിലെ സ്ത്രീകൾ തന്നെയാണ് സ്ഥാനങ്ങൾ വേണ്ടെന്ന് വയ്‌ക്കുന്നതെന്നായിരുന്നു സ്വാസികയുടെ മറുപടി.

Tags: interviewhema committee reportswasika
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies