kanthapuram - Janam TV
Tuesday, July 15 2025

kanthapuram

ദീൻ ഇല്ലാതാകരുത്; സ്ത്രീയും പുരുഷനും ഇടകലർന്ന ഏതുപദ്ധതിയും ചോദ്യം ചെയ്യും; ഇത് യാഥാസ്ഥിതിക മനോഭാവമല്ല: കാന്തപുരം

മലപ്പുറം: സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏതുപദ്ധതി വന്നാലും ചോദ്യം ചെയ്യുമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വിശ്വാസസംരക്ഷമാണ് പ്രധാനമെന്നും അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. മെക് 7 വ്യായാമക്കൂട്ടായ്മയ്ക്കെതിരെ നേരത്തെ ...

ആണും പെണ്ണും പരസ്പരം കാണുന്നത് ഹറാം; പണ്ടത്തെ സ്ത്രീകൾ ഇസ്ലാമിനെ അനുസരിച്ചു, ഇന്ന് മറ ഇല്ല; ഒന്നിച്ചുള്ള വ്യായാമം പാടില്ലെന്ന് കാന്തപുരം

കോഴിക്കോട്: ആണും പെണ്ണും ഒരുമിച്ച് വ്യായാമം ചെയ്യുന്നതിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വീണ്ടും രംഗത്ത്. മെക് 7 വ്യായാമക്കൂട്ടായ്മയെ ചൂണ്ടിക്കാട്ടിയാണ് കാന്തപുരത്തിന്റെ പരാമർശം. സ്ത്രീകളും പുരുഷന്മാരും ...

കാന്തപുരത്തിന് തിരിച്ചടി; മർക്കസ് സ്കൂൾ നികത്തിയ തണ്ണീർത്തടം പൂർവ്വസ്ഥിതിയിലാക്കണം; ജില്ലാ കളക്ടറുടെ ഉത്തരവ്

കോഴിക്കോട്: കോട്ടൂളിയിൽ കാന്തപുരത്തിന്‍റെ നേതൃത്വത്തിലുള്ള മർക്കസ് സ്കൂൾ നികത്തിയ തണ്ണീർത്തടം പൂർവ്വസ്ഥിതിയിൽ ആക്കണമെന്ന്  ജില്ലാ കളക്ടറുടെ ഉത്തരവ്. ഏഴ് ദിവസത്തിനകം തണ്ണീർത്തടം പഴയ സ്ഥിതിയിലാക്കിയില്ലെങ്കിൽ ക്രിമിനൽ നടപടി ...

ജിന്നുമ്മയുടെ വീട്ടിൽ കാന്തപുരം അ​ബൂബക്കർ മുസ്ല്യാർ; കൈപിടിച്ച് കയറ്റി സഹായികൾ; ഉന്നത ബന്ധം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ

കാസർകോട്: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി. അബ്ദുൾ ഗഫൂർ ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷമീമയെന്ന ജിന്നുമ്മയ്‌ക്ക് ഉന്നത ബന്ധം. ഇത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് ...

ബംഗ്ലാദേശ് സംഘര്‍ഷഭരിതമാകുന്നത് ആശങ്കാജനകം : ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് കാന്തപുരം

കോഴിക്കോട് : അയല്‍ രാജ്യമായ ബംഗ്ലാദേശ് സംഘര്‍ഷഭരിതമാകുന്നത് ആശങ്കാജനകമാണെന്നും അവിടുത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലീയാര്‍. സമാധാനവും സൗഹാർദവും കാത്തുസൂക്ഷിക്കാനും വർഗീയത പടരുന്നത് തടയാനും ...

‘മുനമ്പത്തേത് വഖ്ഫ് ഭൂമി തന്നെ; സമുദായത്തിന് വഖഫ്‌ സ്വത്തുക്കൾ തിരിച്ചുകിട്ടിയേ തീരു’; നിലപാട് അറിയിച്ച് കാന്തപുരം വിഭാ​ഗം; മുഖപത്രത്തിൽ ലേഖനം

കോഴിക്കോട്: മുനമ്പത്തേത് വഖ്ഫ് ഭൂമിയാണെന്ന് ഉറച്ച് കാന്തപുരം വിഭാ​ഗവും. സമുദായത്തിന് അവരുടെ വഖ്ഫ് സ്വത്തുക്കൾ തിരിച്ചുകിട്ടണമെന്നും കാന്തപുരം വിഭാ​ഗത്തിന്റെ മുഖപത്രമായ സിറജിൽ പറയുന്നു. വഖ്ഫ് എന്ന പൊതുസ്വത്ത് ...

വിവാഹമോചനം വിവരക്കേട് കാരണം: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

മലപ്പുറം: വിവാഹമോചനങ്ങൾ വർധിക്കുന്നത് വിവരക്കേട് കൊണ്ടാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. പണ്ഡിതന്മാർ ഇല്ലാത്തതിനാൽ ലോകത്ത് അസാന്മാർ​ഗിക പ്രവർത്തനങ്ങൾ കൂടുന്നു. വിജ്ഞാനമില്ലാത്തതിനാലാണ് സമൂഹത്തിൽ തെറ്റായ കാര്യങ്ങൾ വർദ്ധിക്കുന്നതെന്നും ...

അന്യമതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കാം ; പക്ഷെ അവരുടെ സംസ്കാരങ്ങൾ പകർത്തരുതെന്ന് കാന്തപുരം

കോഴിക്കോട് ; ഇതരമതവിഭാഗങ്ങളുടെ ആഘോഷങ്ങളിൽ മുസ്ലീങ്ങൾക്കും പങ്കെടുക്കാമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. മറ്റു സമുദായങ്ങളുടെ സംസ്‌കാരം ഇങ്ങോട്ട് പകർത്തേണ്ടതില്ല. അതേസമയം, ആഘോഷങ്ങളിൽ സൗഹൃദം എപ്പോഴും നടന്നുവരുന്നതാണ്. ...

മുജാഹിദുകളും ജമാഅത്തെ ഇസ്ലാമികളും മുസ്ലീങ്ങളല്ലെന്ന് കാന്തപുരം ; മുഹമ്മദ് നബി സാധാരണക്കാരനാണെന്ന് വിശ്വാസിക്കുന്നവരെയൊന്നും ഇസ്ലാമായി കണക്കാക്കാൻ പറ്റില്ല

കോഴിക്കോട്: മുജാഹിദുകളും ജമാഅത്തെ ഇസ്ലാമികളും മുസ്ലീങ്ങളല്ലെന്ന് കാന്തപുരം എ പി അബൂബക്കർ മുസലിയാർ . കഴിഞ്ഞ ദിവസം മലപ്പുറം കുണ്ടൂരിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് കാന്തപുരം ...

പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രത്യാശ പകരുന്നു; ഇന്ത്യയെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പ്രശംസിക്കുന്നു; ജി20-യിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് കാന്തപുരം 

കോഴിക്കോട്: ജി20 ഉച്ചകോടി ​ഗംഭീരമായി ആസൂത്രണം ചെയ്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഇന്ത്യയെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പ്രശംസിക്കുകയാണ്. യുദ്ധം ...

കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ആശുപത്രിയിൽ

കോഴിക്കോട് : അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആശുപത്രിയിൽ. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്നാണ് അദ്ദേഹത്തെ കോഴിക്കോട്ടെ ആശുപത്രിയിൽ ...

ഉസ്താദ്,മുൻകാല ചെയ്തികൾ പലതും ദുരൂഹമാണ്; ആ പെട്ടിയിൽ എന്തായിരുന്നു? കാന്തപുരം സ്വപ്‌നയുടെ ആരോപണങ്ങൾക്ക് മറുപടി നൽകണമെന്ന് സമസ്ത നേതാവ്

കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾക്ക് കാന്തപുരം അബൂബക്കർ മുസ്ലിയാർ മറുപടി പറയണമെന്ന് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സമസ്ത ...

ഇസ്ലാമിലേക്ക് ആരെയും നിർബന്ധിച്ച് കൊണ്ടുവരില്ല; മതത്തെ അനുസരിക്കുന്നത് വർഗീയതയല്ലെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

ആലപ്പുഴ: ലവ് ജിഹാദ് വിഷയം ചർച്ചയാകുന്നതിനിടെ നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്ന് പ്രതികരിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഇസ്ലാമിലേക്ക് ഒരാളെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ലെന്ന് എ.പി അബൂബക്കർ മുസ്ലിയാർ ...

കോടതി വിധിയ്‌ക്ക് അനുസരിച്ച് ഇസ്ലാമിക മതാനുഷ്ഠാനങ്ങൾ മാറ്റാൻ കഴിയില്ല; ഹിജാബ് വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കും; കാന്തപുരം

കണ്ണൂർ : കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള മുസ്ലീം ജമാഅത്ത് നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. വിധിയ്ക്കെതിരെ ...

ഹലാൽ ബോർഡ് വച്ച ഒരിടത്തും തുപ്പിയ ഭക്ഷണമല്ല വിളമ്പുന്നതെന്ന് കാന്തപുരം

കോഴിക്കോട് : ഹലാൽ ബോർഡ് വെയ്ക്കുന്ന ഒരിടത്തും ഭക്ഷണത്തിൽ തുപ്പിയല്ല നൽകുന്നതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ . മുസ്ലീം മതസ്ഥർ നടത്തുന്ന ഹോട്ടലുകളിൽ മാത്രമാണ് ...

ഇസ്ലാമിൽ ലൗജിഹാദില്ല; പാലാ ബിഷപ് പരാമർശം പിൻവലിക്കണമെന്ന് കാന്തപുരം

കോഴിക്കോട് : നാർക്കോട്ടിക് ജിഹാദ് പരാമർശം പാലാ ബിഷപ്പ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമല്ലെന്നും കാന്തപുരം പറഞ്ഞു. കോഴിക്കോട് ...