Lok Sabha polls - Janam TV

Lok Sabha polls

മഹാവികാസ് അഘാഡിയിൽ ഭിന്നത രൂക്ഷമാകുന്നു; തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം കോൺഗ്രസിന്റെ അമിത ആത്മവിശ്വാസമെന്ന് ഉദ്ധവ് പക്ഷം

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽ മഹാവികാസ് അഘാഡി സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. കോൺഗ്രസിന്റെ അമിത ആത്മവിശ്വാസമാണ് പരാജയത്തിന് കാരണമെന്ന് ശിവസേന(ഉദ്ധവ്പക്ഷം) നേതാവായ അംബാദാസ് ദൻവെ ആരോപിച്ചു. ...

തെരഞ്ഞെടുപ്പിൽ സ്പെഷ്യൽ ഡ്യൂട്ടി ചെയ്തവർക്ക് പ്രതിഫലമില്ല; കളക്ടർക്ക് പരാതിനൽകിയിട്ടും പരിഹാരമില്ലെന്ന് വിദ്യാർത്ഥികൾ

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് സ്പെഷ്യൽ പൊലീസ് ഓഫീസർമാരായി ജോലി ചെയ്തവർക്ക് ഇതുവരെയും പ്രതിഫലം ലഭിച്ചില്ലെന്ന് പരാതി. ജില്ലാ കളക്ടർക്കടക്കം പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ...

രക്ഷാപ്രവർത്തന പരാമർശവും മൈക്ക് വിവാദവും തിരിച്ചടിയായി, മുൻഗണന നിശ്ചയിക്കുന്നതിൽ സർക്കാർ വലിയ പരാജയം; കണ്ണൂർ ജില്ലാകമ്മിറ്റിയിലും പിണറായിക്ക് വിമർശനം

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാകമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. രക്ഷാപ്രവർത്തന പരാമർശം തിരിച്ചടിയായെന്നും മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കിയെന്നും അംഗങ്ങൾ ...

ദിവാസ്വപ്നം എന്താണെന്ന് ഇപ്പോഴാണ് മനസിലായത്; ജൂൺ 4ന് രാജകുമാരന്മാർ സ്വപ്നത്തിൽ നിന്നുണരും; യുപിയിൽ 79 സീറ്റ് നേടുമെന്ന പ്രതിപക്ഷവാദത്തിൽ പ്രധാനമന്ത്രി

ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 79 സീറ്റുകൾ നേടുമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെയും അവകാശ വാദങ്ങളെ പരിഹസിച്ച് പ്രധാനമന്ത്രി ...

സിനിമയിൽ നിരവധി അവാർഡുകൾ ലഭിച്ചു; ജനങ്ങൾ തെരഞ്ഞെടുത്താൽ എംപി ഓഫ് ദി ഇയർ അവാർഡും നേടും: കങ്കണ

മാണ്ഡി: ലോക്സഭാ തെരെഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷ പങ്കുവച്ച് നടിയും മാണ്ഡിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. കർശനമായ പ്രോട്ടോകോളുകൾ പാലിക്കുകയും വാഗ്ദാനങ്ങൾ നിറവേറ്റുകയും ചെയ്യുന്നത് ബിജെപിയാണെന്നും മറ്റുപാർട്ടികൾ ...

മോദിയുടെ ഭരണത്തിന് കീഴിൽ മുസ്ലീങ്ങൾ സുരക്ഷിതർ: പ്രധാനമന്ത്രിയെ പിന്തുണച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് അധ്യക്ഷൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയറിയിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് അധ്യക്ഷൻ. മോദിയുടെ ഭരണത്തിന് കീഴിൽ മുസ്ലീങ്ങൾ സുരക്ഷിതരാണെന്ന് വഖഫ് ബോർഡ് അധ്യക്ഷൻ ശദാബ് ശംസ് പറഞ്ഞു. ആഗോള ...

ലോക്സഭാ തെരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ്; പ്രധാനമന്ത്രി അഹമ്മദാബാദിലെ സ്കൂളിൽ വോട്ട് രേഖപ്പെടുത്തും

അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ പ്രധാനമന്ത്രി  അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തും. ഗാന്ധി നഗർ ലോക്സഭാ മണ്ഡലത്തിലാണ് മോദി വോട്ട് രേഖപ്പെടുത്തുന്നത്. അഹമ്മദാബാദിലെ നിഷാൻ ഹയർ ...

മുർഷിദാബാദിൽ ക്രൂഡ് ബോംബുകൾ കണ്ടെത്തി പൊലീസ്; പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് പ്രതിപക്ഷ പാർട്ടികൾ

ബെർഹാംപൂർ: പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നിന്നും ക്രൂഡ് ബോംബുകൾ കണ്ടെത്തി പൊലീസ്. വോട്ടെടുപ്പ് നടക്കുന്ന മുർഷിദാബാദ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് ക്രൂഡ് ബോംബുകൾ കണ്ടെത്തിയത്. 25 ഓളം ...

ദാരിദ്ര്യമെന്താണെന്ന് പുസ്തകങ്ങളിൽ വായിച്ചാൽ പോരാ, ചായ വിൽക്കുന്നവനേ പാവപ്പെട്ടവന്റെ വേദന മനസിലാകൂ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കങ്കണ

രാംപൂർ: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മാണ്ഡി ലോക്സഭാ സ്ഥാനാർത്ഥി കങ്കണ റണാവത്ത്. രാജകീയ സുഖസൗകര്യങ്ങളിൽ മുഴുകി കഴിയുന്നവർക്ക് എങ്ങനെയാണ് പാവപ്പെട്ടവരുടെ വേദനയും കഷ്ടപ്പാടും ...

തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്ന് ചോദ്യം; മാദ്ധ്യമ പ്രവർത്തകരോട് രോഷാകുലനായി മുഖ്യമന്ത്രി

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകരോട് രോഷാകുലനായി മുഖ്യമന്ത്രി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകുമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചത്. ഇ പി ...

മഷി അടയാളമുള്ള ചൂണ്ടുവിരൽ; രണ്ടാം ഘട്ട പോളിംഗ് ഇന്റർനെറ്റിൽ ഓർമ്മപ്പെടുത്തി ഗൂഗിൾ ഡൂഡിൽ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗിലും ഇന്റർനെറ്റിൽ വോട്ടവകാശത്തിന്റെ ഓർമ്മപ്പെടുത്തലുമായി ഗൂഗിൾ ഡൂഡിൽ. ഗൂഗിൾ ലോഗോയ്‌ക്കൊപ്പം ചൂണ്ടുവിരലിൽ മഷി പതിഞ്ഞ നിലയിലുളള ഡിസൈനിലാണ് ഡൂഡിൽ ഒരുക്കിയിരിക്കുന്നത്. ഒന്നാംഘട്ട ...

ബിജെപിയുടെ വോട്ട് വിഹിതം വർദ്ധിക്കും, ശോഭ സുരേന്ദ്രന് വിജയ സാധ്യത കൂടുതൽ: വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ബിജെപിയുടെ വോട്ടു വിഹിതം വർദ്ധിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപിയുടെ എല്ലാ സ്ഥാനാർത്ഥികളും ഇത്തവണ മികച്ച രീതിയിയിലുള്ള പ്രചാരണം നടത്തിയിട്ടുണ്ട്. ശോഭ ...

മഷി അടയാളമുള്ള ചൂണ്ടുവിരൽ; ലോക്‌സഭാ തെരഞ്ഞെടുപ്പ് ആഘോഷിച്ച് ഗൂഗിൾ ഡൂഡിലും

ന്യൂഡൽഹി: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചത് ആഘോഷമാക്കി ഗൂഗിൾ ഡൂഡിലും. മഷി അടയാളമുള്ള ചൂണ്ടുവിരലാണ് പുതിയ ഗൂഗിൾ ഡൂഡിൽ ആയി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം ...

‘ഓരോ വോട്ടും വിലപ്പെട്ടത്’; യുവജനങ്ങളോടും കന്നിവോട്ടർമാരോടും വോട്ടവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ യുവാക്കളോടും കന്നി വോട്ടർമാരോടും വോട്ടവകാശം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദേശം. ഏഴു ഭാഷകളിലായി ...

വോട്ട് രേഖപ്പെടുത്തിയെങ്കിൽ ഇവിടെ വരൂ, വിരലിലെ മഷിയടയാളം കാട്ടിയാൽ 20 % ഇളവ്; ആകർഷക ഓഫറുമായി ഡൽഹിയിലെ ഹോട്ടൽ ഉടമകൾ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് വ്യത്യസ്ത ഓഫറുമായി ഡൽഹിയിലെ ഹോട്ടൽ ഉടമകൾ. 20 ശതമാനം ഡിസ്‌കൗണ്ടാണ് ഇവർ വോട്ട് രേഖപ്പെടുത്തുന്നവർക്ക് നൽകുക. ഡൽഹിയിലെ കരോൾബാഗിലെയും നജഫ്ഗഡിലെയും ...

നരേന്ദ്രമോദിക്കും ബിജെപിക്കും പിന്തുണ; കാർ റാലി സംഘടിപ്പിച്ച് ബ്രിട്ടണിലെ ഇന്ത്യൻ സമൂഹം

ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും പിന്തുണ അറിയിച്ച് കാർ റാലി. ലണ്ടനി‌ലാണ് കാർ റാലി സംഘടിപ്പിച്ചത്. 250 കാറുകളാണ് റാലിയിൽ പങ്കെടുക്കുന്നത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ...

കോൺ​ഗ്രസിന് 40 സീറ്റ് എങ്കിലും ലഭിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു; ഒരു നയമോ നേതാവോ ഇല്ലാത്തവരാണ് മോദിയുടെ ​ഗ്യാരന്റിയെ ചോദ്യം ചെയ്യുന്നത്: പ്രധാനമന്ത്രി

ഡൽഹി: സീറ്റ് വിഭജനത്തെച്ചൊല്ലി ഇൻഡി സഖ്യത്തിലുണ്ടായ ഭിന്നതയ്ക്ക് പിന്നാലെ കോൺ​ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ...

മറ്റ് പാർട്ടികളെ തഴയുന്ന സമീപനമാണ് കോൺഗ്രസിന്റേതെന്ന് വിമർശനം; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ഫോർമുലയ്‌ക്ക് രൂപം നൽകാൻ ഇൻഡി സഖ്യം യോഗം ചേരും

ന്യൂഡൽഹി: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ഫോർമുലയ്ക്ക് അന്തിമരൂപം നൽകാൻ ഇൻഡി സഖ്യം മറ്റന്നാൾ യോഗം ചേരും. നാല് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നിടങ്ങളിലും ...