Milma - Janam TV
Saturday, July 12 2025

Milma

മലപ്പുറത്തെ മിൽമ ഡയറിയും മിൽക്ക് പൗഡർ ഫാക്ടറിയും നാടിന് സമർപ്പിച്ചു; ആദ്യ ഓർഡർ ലുലുവിന്

മലപ്പുറം: ക്ഷീരകർഷകർക്ക് സമ്മാനമായി മലപ്പുറത്തെ മിൽമ ഡയറിയും മിൽക്ക് പൗഡർ ഫാക്ടറിയും നാടിന് സമർപ്പിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷയായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡയറി ...

മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ നേരിട്ട് കാണാൻ അവസരം; ഉത്പ്പന്നങ്ങൾ വിലക്കിഴിവിൽ വാങ്ങാം

തിരുവനന്തപുരം: ദേശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മിൽമയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കണ്ട് മനസിലാക്കുന്നതിന് നവംബർ 25, 26 തീയതികളിൽ തിരുവനന്തപുരം ഡെയറിയിൽ അവസരം ഒരുക്കുന്നു. സഹകരണ സംഘങ്ങളിൽ ...

തിരുപ്പതി ലഡു വിവാദം; ഡിണ്ടിഗലിലെ എ. ആർ ഡയറിയുടെ കസ്റ്റമേഴ്സ് ലിസ്റ്റിൽ തിരുവനന്തപുരം മിൽമയും; പരിശോധ വേണമെന്നാവശ്യം ശക്തം

തിരുവനന്തപുരം: തിരുപ്പതി ലഡു വിവാദത്തിൽ ആരോപണവിധേയരായ ഡയറി കമ്പനിയുടെ കസ്റ്‍റമേഴ്സ് ലിസ്റ്റിൽ തിരുവനന്തപുരം മിൽമയും. എ. ആർ ഡയറിയുടെ കോർപ്പറേറ്റ് കസ്റ്റമേഴ്സ് വിഭാഗത്തിലാണ് മിൽമയുടെ തിരുവനന്തപുരം ഡയറിയും ...

പാലളക്കാൻ പാത്രമില്ലേ? മികച്ച കർഷകർക്ക് ആയിരം രൂപയുടെ പാൽപാത്രം മിൽമ നൽകും; കേരളം കണികണ്ടുണരുന്ന നന്മയെന്ന് സോഷ്യൽ മീഡിയ

എറണാകുളം: മികച്ച കർഷകന് 1,000 രൂപ വിലയുള്ള പാൽപാത്രം സമ്മാനമായി നൽകുമെന്ന് മിൽമ. പത്ത് ലിറ്റർ ശേഷിയുള്ള പാത്രമാകും നൽ‌കുക. എറണാകുളം മേഖലാ യൂണിയന്‍റെ പ്രവർത്തന പരിധിയിൽ ...

മിൽമ കാന്റീനിൽ ചോറിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള; ചിത്രം പങ്കുവെച്ച് ജീവനക്കാരൻ

ആലപ്പുഴ: മിൽമ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ നിന്നും ചത്ത തവളയെ കിട്ടി. പുന്നപ്ര പ്ലാന്റിലെ ക്യാന്റിലാണ് സംഭവം. എഞ്ചിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരനാണ് സാമ്പറിൽ നിന്നും ...

മിൽമ ഡയറികൾ പൊതുജനങ്ങൾക്ക് ഈ തീയതികളിൽ സന്ദർശിക്കാം; ഉത്പാദനം നേരിട്ട് കാണാൻ അവസരമൊരുക്കി മിൽമ

തിരുവനന്തപുരം: പൊതുജനങ്ങൾക്ക് മിൽമ ഡയറികൾ നേരിട്ട് സന്ദർശിക്കാനും സാധനങ്ങൾ വാങ്ങാനും അവസരം. ദേശീയ ക്ഷീര ദിനാചാരണത്തിന്റെ ഭാഗമായി ഈ മാസം 26, 27 തീയതികളിലാണ് പൊതുജനങ്ങൾക്ക് സംസ്ഥാനത്തെ ...

മിൽമയിൽ കോടികളുടെ ക്രമക്കേട്; കി.മീ പെരുപ്പിച്ച് കാണിച്ചും ടാങ്കർ വാടക ഉയർത്തിയും വെട്ടിപ്പ്; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: മിൽമയിൽ കോടികളുടെ വെട്ടിപ്പ് നടക്കുന്നതായി സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും പാൽ വാങ്ങി കേരളത്തിൽ വിൽക്കുന്നതിൽ കോടികളുടെ വെട്ടിപ്പ് നടക്കുന്നതായാണ് ഓഡിറ്റ് ...

സർക്കാർ പണം നൽകുന്നില്ല, 1.2 കോടി കുടിശ്ശിക; മെഡിക്കൽ കോളേജ് രോഗികൾക്കുള്ള പാൽ വിതരണം അവസാനിപ്പിച്ച് മിൽമ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം മിൽമ ഇന്ന് നിർത്തും. 1 കോടി 19 ലക്ഷം രൂപ കുടിശിക നൽകാത്തതിനെ തുടർന്നാണ് മിൽമ ...

നന്ദിനിയ്‌ക്ക് ചെക്ക് വയ്‌ക്കാൻ മിൽമ ; കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്‍ലെറ്റുകള്‍ തുറക്കും

തിരുവനന്തപുരം ; കേരളത്തില്‍ പാല്‍വിതരണം സജീവമാക്കുമെന്ന നന്ദിനിയുടെ പ്രഖ്യാപനത്തിനെതിരെ തിരിച്ചടിക്കാന്‍ മില്‍മ . കര്‍ണാടകയിലും തമിഴ്നാട്ടിലും ഔട്ട്​ലെറ്റുകള്‍ തുറക്കാനാണ് മില്‍മയുടെ തീരുമാനം. എന്നാൽ ഔട്ട്​ലെറ്റുകളിലൂടെ പാല്‍ വില്‍ക്കില്ല. ...

മന്ത്രി ചിഞ്ചു റാണി പറഞ്ഞത് ഏറ്റില്ല; നന്ദിനി കൊള്ളാമെന്ന് മലയാളി; തലപുകഞ്ഞ് മിൽമ

നന്ദിനി അത്ര നല്ല പാലൊന്നുമല്ലെന്ന് മൃഗസംരക്ഷവകുപ്പ് മന്ത്രി ചിഞ്ചു റാണിയുടെ അഭിപ്രായം തള്ളി മലയാളികൾ. മിൽമയ്ക്ക് കനത്തതിരിച്ചടി നൽകികൊണ്ട് നന്ദിനി പാലിന്റെ വിൽപ്പന കുതക്കുന്നു. കേരള വിപണിയിലെത്തിയ ...

മിൽമയുടെ എതിർപ്പുകളെ അവഗണിച്ച് നന്ദിനി : ആറുമാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 ഔട്ട്​ലെറ്റുകള്‍ തുറക്കാൻ തീരുമാനം

കൊച്ചി : മില്‍മയും സര്‍ക്കാരും കനത്ത എതിര്‍പ്പ് തുടരുന്നതിനിടയിലും കേരളത്തിലെ പാല്‍ വിപണിയില്‍ സജീവമാകാനൊരുങ്കി കര്‍ണ്ണാടകയുടെ നന്ദിനി. ആറുമാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 ഔട്ട്​ലെറ്റുകള്‍ തുറക്കാനാണ് പരിപാടി. രണ്ടുവര്‍ഷത്തിനകം ...

കേരള വിപണിയില്‍ നിന്നു പിന്‍മാറാന്‍ ഒരുക്കമല്ല , നന്ദിനിയുടെ കൂടുതല്‍ യൂണിറ്റുകള്‍ തുറക്കും ; കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍

കൊച്ചി ; കേരള വിപണിയില്‍ നിന്നു പിന്‍മാറാന്‍ ഒരുക്കമല്ലെന്ന് നന്ദിനി പാലിന്റെ ഉടമസ്ഥരായ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ . കേരളത്തില്‍ സ്വകാര്യ പാല്‍ കമ്പനികള്‍ കയ്യടക്കി വച്ചിരിക്കുന്ന ...

ഏഴ് രൂപ കുറവുണ്ട്; നല്ല ക്വാളിറ്റിയും; മിൽമയ്‌ക്ക് നന്ദിനി ഒരു പാരയാണെന്ന് സന്തോഷ് പണ്ഡിറ്റ്

കർണാടക പാലായ നന്ദിനി കേരളത്തിൽ വിൽക്കുന്നത് മിൽമ പാലിനേക്കാൾ ഏഴ് രൂപ കുറച്ചാണ്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി ഇതിൽ അസ്വസ്ഥത പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. നന്ദിനിയേയും ...

‌ ‘നന്ദിനി നല്ല പാലല്ല, കുഞ്ഞുങ്ങളും സാധാരണക്കാരും കുടിക്കാൻ പാടില്ല, അന്യസംസ്ഥാന പാലിന് വലിയ ശ്രദ്ധ കൊടുക്കേണ്ടതില്ല’; ഇന്ത്യയിലെ മികച്ച പാൽ മിൽമയുടേതെന്ന് മന്ത്രി ചിഞ്ചു റാണി

തിരുവനന്തപുരം: കർണാടക പാലായ നന്ദിനി കേരളത്തിൽ വിൽക്കുന്നതിനെതിരെ ദേശീയ ഡയറി ഡെവലപ്പ്‌മെന്റ് ബോർഡിന് പരാതി നൽകുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മാദ്ധ്യമങ്ങളോടായിരുന്നു ഇക്കാര്യം പറഞ്ഞത്. ...

മിൽമ ഡയറിയിൽ അമോണിയം വാതകം ചോർന്നതായി സംശയം ; കുട്ടികൾക്കടക്കം അസ്വസ്ഥത

പാലക്കാട് : കല്ലേപ്പുള്ളിയിലെ മിൽമ ഡയറിയിൽ അമോണിയം ചോർന്നതായി സംശയം. വാതകം ശ്വസിച്ചതിനെത്തുടർന്ന് അസ്വസ്ഥതകളുണ്ടായെന്ന് സംശയിക്കുന്ന അഞ്ചുകുട്ടികളും സ്ത്രീകളുമുൾപ്പെടെ ഒൻപതുപേർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ശനിയാഴ്ച വൈകിട്ട് ...

മിൽമ ഡയറി ഫാമിൽ വിഷവാതക ചോർച്ച; കുട്ടികൾ ഉൾപ്പടെ ഒൻപതുപേർ ആശുപത്രിയിൽ

പാലക്കാട്: മിൽമ ഡയറി ഫാമിൽ വാതകച്ചോർച്ച. പാലക്കാട് കല്ലേപ്പുള്ളി ഡയറി ഫാമിലാണ് കോൾഡ് സ്റ്റോറേജിൽനിന്ന് അമോണിയ ചോർന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയിരുന്നു സംഭവം. സംഭവത്തിൽ നഗരസഭ കൗൺസിലറുടെ ...

മിൽമ പാൽ വില വർദ്ധന ഇന്ന് മുതൽ ; പുതിയ വില ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാൽ വിലവർദ്ധന ഇന്ന് മുതൽ പ്രാബല്യത്തിൽ. മൂന്ന് വർഷത്തിന് ശേഷമാണ് പാൽ വിലയിൽ വർദ്ധനവ് വരുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ ആവശ്യക്കാരുള്ള ...

പാൽ വില വർദ്ധന; മുഴുവൻ പ്രയോജനവും കർഷകർക്ക് ; വില കൂട്ടിയാൽ മായം കലർന്ന പാൽ എത്തുന്നത് തടയാൻ കഴിയുമെന്ന് മന്ത്രി ചിഞ്ചുറാണി

തിരുവനന്തപുരം: പാൽ വില വർദ്ധനയുടെ പ്രയോജനം കർഷകർക്കെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടുന്ന സാഹചര്യത്തിൽ മായം കലർന്ന പാൽ എത്തുന്നത് തടയാൻ അതിർത്തികളിൽ പരിശോധന വർദ്ധിപ്പിച്ചെന്നും ...

മിൽമ പാലിന്റെ വില വർദ്ധന പ്രതിഷേധാർഹം; തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മിൽമ പാലിന് വില വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ നടപടി പ്രതിഷേധാർഹമാണ്. പാൽവില കൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ...

മിൽമ പാലിന് ആറ് രൂപ വർദ്ധിക്കും; അടുത്ത മാസം ഒന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ; തൈരിനും വില ഉയരും

തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാലിന് ആറ് രൂപ വർദ്ധിപ്പിക്കുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി. വില വർദ്ധിപ്പിക്കുന്നതിന് സർക്കാർ അനുമതി നൽകി. അടുത്ത മാസം ഒന്ന് മുതൽ ...

മിൽമ പാൽ ലിറ്ററിന് ആറ് രൂപ കൂടും; വില വർധന ഡിസംബർ 1 മുതൽ

തിരുവനന്തപുരം: മിൽമ പാല വില വർധിപ്പിക്കുന്നു. ഡിസംബർ 1 മുതൽ വിലവർധന നടപ്പാക്കും. ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഇന്നലെ മുതൽ പാൽ ...

പാൽ വില കൂട്ടുമെന്ന് മന്ത്രി ചിഞ്ചുറാണി; പത്ത് രൂപ വരെ ഉയർത്തണമെന്ന് മിൽമയുടെ ആവശ്യം

തിരുവനന്തപുരം: പാൽ വില വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഇതുസംബന്ധിച്ച് ഇടക്കാല റിപ്പോർട്ട് ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. വില കൂട്ടാതെ വേറെ ...

പാൽ വില കൂട്ടാൻ ശുപാർശ; ആറ് മുതൽ പത്ത് രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ധ സമിതി

തിരുവനന്തപുരം: മിൽമ പാൽ വില ആറ് മുതൽ പത്ത് രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ. കാർഷിക, വെറ്റിനറി സർവകലാശാലകളിലെ വിദഗ്ധർ നടത്തിയ പഠനത്തിന്റെ ഇടക്കാല ...

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നാളെ മുതൽ ത്രിവര്‍ണ പതാക പതിപിച്ച കവറുകളിൽ മിൽമ പാലെത്തും

ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിന ആഘോഷവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 13 മുതൽ 15 വരെ മിൽമയുടെ പാൽ കവറുകളിൽ ഇനി ത്രിവർണ്ണ പതാകയും ഉണ്ടാകും. സ്വാതന്ത്ര്യ ദിനാശംസകൾ ...

Page 1 of 2 1 2