south korea - Janam TV
Friday, November 7 2025

south korea

സ്കൂളുകളിൽ ക്ലാസ്‌ മുറിയിൽ ഫോൺ നിരോധിച്ച് ദക്ഷിണ കൊറിയ

സോൾ: സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോണുകളും സ്‌മാർട്ട് ഉപകരണങ്ങളും ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനുള്ള ബിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയ്-ഇൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കി . ...

അബദ്ധം!! സ്വന്തം ജനതയ്‌ക്ക് നേരെ ബോംബ് വർഷിച്ചു; മാപ്പുപറഞ്ഞ് വ്യോമസേന

സിയോൾ: യുദ്ധവിമാനങ്ങളുടെ പരിശീലന പറക്കലിനിടെ സ്വന്തം ജനതയുടെ നേർക്ക് അബദ്ധത്തിൽ ബോംബ് വർഷിച്ച് ദക്ഷിണ കൊറിയ. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. വ്യോമസേനയുടെ വെടിവെപ്പ് പരിശീലനത്തിനിടെ ...

ഹൈവേ ബ്രിഡ്ജ് നിലംപൊത്തി; അപകടം നിർമാണത്തിനിടെ; രണ്ട് മരണം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ

സിയോൾ: നിർമാണത്തിലിരിക്കുന്ന ​ഹൈവേ പാലം തകർന്നുതരിപ്പണമായി. ദക്ഷിണ കൊറിയയിലെ ചിയോനൻ സിറ്റിയിൽ ചൊവ്വാഴ്ചയാണ് അതിദാരുണമായ അപകടം നടന്നത്. രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേറ്റതായുമാണ് വിവരം. മരിച്ച ...

ടേക്ക് ഓഫിന് തൊട്ടുമുൻപ് പൊട്ടിത്തെറി; വിമാനത്തിലുണ്ടായിരുന്നത് 176 പേർ; ദക്ഷിണ കൊറിയയിൽ വീണ്ടും അപകടം

സിയോൾ: ടേക്ക് ഓഫിന് തൊട്ടുമുൻപ് പൂർണമായും കത്തിയെരിഞ്ഞ് വിമാനം. തീ പടർന്നുപിടിക്കുന്നതിന് തൊട്ടുമുൻപായി വിമാനത്തിലുണ്ടായിരുന്ന 176 പേരെയും സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ദക്ഷിണ കൊറിയയിലാണ് ...

നടന്നത് ബെല്ലി ലാൻഡിംഗ്; 179 പേരും മരിച്ചു; ഉത്തരവാദിത്വം ഏറ്റെടുത്ത് വിമാന കമ്പനി; ലോകത്തെ നടുക്കി വീണ്ടുമൊരു ആകാശദുരന്തം

സിയോൾ: ദക്ഷിണ കൊറിയയിലുണ്ടായ വിമാനാപകടത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് വിമാന കമ്പനി. ജെജു എയർ സിഇഒ കിം ഇ-ബേ പുറത്തിറക്കിയ ഔദ്യോ​ഗിക വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപകടത്തിന്റെ ...

ദക്ഷിണ കൊറിയയിൽ ലാൻഡിംഗിനിടെ വിമാനാപകടം; 29 മരണം

സോൾ‌: ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ വിമാനാപകടത്തിൽ 29 യാത്രക്കാർ മരിച്ചു. ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ചാണ് അപകടം ഉണ്ടായത്. 181 യാത്രക്കാരുമായി തായ്‌ലൻഡിലെ ബാങ്കോക്കിൽ ...

ദക്ഷിണകൊറിയയിൽ ഭരണ പ്രതിസന്ധി; പ്രസിഡന്റിന് പിന്നാലെ ആക്ടിങ് പ്രസിഡന്റിനെയും ഇംപീച്ച് ചെയ്തു

സോൾ: രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയാസ്ഥിരതയും ഭരണഘടനാ പ്രതിസന്ധിയും മൂർച്ഛിപ്പിച്ചു കൊണ്ട് ദക്ഷിണകൊറിയയിൽ ആക്ടിങ് പ്രസിഡന്റ് ഹാൻ ഡക്ക് സൂയെയും പാർലമെന്റ് ഇംപീച്ച് ചെയ്തു. മുൻപ്രസിഡന്റ് യൂൻ സുക് ...

പട്ടാളനിയമം പ്രഖ്യാപിച്ചു, കസേര തെറിച്ചു; പ്രസിഡന്റിനെ ഇംപീച്ച് ചെയ്ത് ദക്ഷിണ കൊറിയൻ പാർലമെന്റ്; യൂൻ സൂക്കിനെ കൈവെടിഞ്ഞത് സ്വന്തം പാർട്ടിക്കാർ

സിയോൾ: പട്ടാളനിയമം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. 300 അം​ഗ പാർലമെന്റിൽ 204 വോട്ടും ...

ഇംപീച്ച്മെന്റ് പ്രമേയം പാസായില്ല; രക്ഷപ്പെട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ്; പട്ടാളനിയമ വിവാദത്തിൽ നിന്ന് കഷ്ടിച്ച് തടിയൂരി 

സിയോൾ: ഇംപീച്ച്മെന്റിൽ നിന്ന് രക്ഷപ്പെട്ട് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ. ഭരണകക്ഷിയിലെ നിയമനിർമ്മാതാക്കൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചതിനെ തുടർന്നാണ് ഇംപീച്ച്‌മെൻ്റിൽ നിന്ന് പ്രസിഡന്റ് തലനാരിഴയ്ക്ക് രക്ഷനേടിയത്. ...

നിയമപരമായോ രാഷ്‌ട്രീയപരമായോ ഉള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറില്ല; പട്ടാളനിയമം ഏർപ്പെടുത്തിയതിൽ ജനങ്ങളോട് മാപ്പ് പറഞ്ഞ് ദക്ഷിണ കൊറിയൻ പ്രസിഡന്റ്

സോൾ: രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്താനിടയായ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളോട് മാപ്പ് പറഞ്ഞ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം കൊണ്ടുവന്ന ...

”ദക്ഷിണ കൊറിയയ്‌ക്ക് നൽകിയ പിന്തുണ ഒരിക്കൽ കൂടി ഉറപ്പിക്കുന്നു”; പട്ടാളനിയമം പിൻവലിക്കാനുള്ള യുൻ സുക് യോളിന്റെ തീരുമാനത്തെ പിന്തുണച്ച് അമേരിക്ക

ന്യൂയോർക്ക്: രാജ്യത്ത് ഏർപ്പെടുത്തിയ പട്ടാളനിയമം പിൻവലിക്കാനുള്ള ദക്ഷിണ കൊറിയൻ പ്രസിഡന്റ് യുൻ സുക് യോളിന്റെ തീരുമാനത്തെ പിന്തുണച്ച് സഖ്യകക്ഷിയായ അമേരിക്ക. യുൻ സുക് യോളിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും, ...

ജനാധിപത്യത്തിന്റെ വിജയം; പട്ടാള നിയമം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ച് ദക്ഷിണ കൊറിയ; പ്രതിഷേധം കടുത്തതോടെ അടിയറവ് പറഞ്ഞ് പ്രസിഡന്റ്

സിയോൾ: പ്രതിഷേധം കടുത്തതോടെ അടിയറവ് പറഞ്ഞ് ദക്ഷിണ കൊറിയ. കടുത്ത പ്രതിഷേധത്തെ തുടർന്ന് പട്ടാള നിയമം പിൻവലിച്ച് പ്രസിഡന്റ് യൂൺ സൂക് യോൾ. രാത്രിയിൽ പ്രഖ്യാപിച്ച പട്ടാള ...

ദക്ഷിണ കൊറിയയിൽ അടിയന്തര പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ്; വോട്ടെടുപ്പിലൂടെ തടഞ്ഞ് പാർലമെന്റ്; രാജ്യം അരക്ഷിതാവസ്ഥയിലേക്ക്

സിയോൾ: ദക്ഷിണ കൊറിയയിൽ അടിയന്തര പട്ടാള നിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് യൂൺ സൂക് യോൾ. രാജ്യത്തോട് നടത്തിയ ടെലിവിഷൻ അഭിസംബോധനയിലായിരുന്നു പ്രഖ്യാപനം. ഉത്തരകൊറിയയുടെ ഒത്താശയോടെ പ്രതിപക്ഷം രാജ്യത്ത് സായുധ കലാപത്തിനും ...

യുക്രെയ്‌ന് എതിരെയുള്ള പോരാട്ടത്തിൽ റഷ്യയ്‌ക്ക് ഉറച്ച പിന്തുണ നൽകും; റഷ്യൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കിം ജോങ് ഉൻ

സോൾ: യുക്രെയ്‌നുമായുള്ള പോരാട്ടത്തിൽ റഷ്യയ്ക്ക് ഉറച്ച പിന്തുണ നൽകുമെന്ന് ആവർത്തിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. റഷ്യയുടെ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ...

രാത്രി ചെന്നായ്‌ക്കളുടെ ഓരി, പ്രേതങ്ങളുടെ അലറൽ; പതിവായതോടെ സ്ത്രീകളുടെ ഗർഭമലസി, പലർക്കും ഇൻസോമ്നിയ; ശബ്ദ ബോംബിന് ഇരയായി ജനങ്ങൾ 

ദക്ഷിണ കൊറിയൻ ജനതയെ ഏതെല്ലാം വിധത്തിൽ പ്രതിസന്ധിയിലാക്കാമെന്ന ചിന്തയിൽ കൂലങ്കഷമായി ​ഗവേഷണം നടത്തുന്നവരാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. അതിർത്തി ഗ്രാമങ്ങളിലേക്ക് മാലിന്യബലൂണുകളയച്ച് ജനജീവിതം ​​ദുസ്സഹമാക്കിയ ...

ചാവേർ ഡ്രോണുകളുടെ ഉത്പാദനം വലിയതോതിൽ വർദ്ധിപ്പിക്കണം; നിർദേശവുമായി കിം ജോങ് ഉൻ; നീക്കം പുതിയ ആയുധപരീക്ഷണത്തിന്റെ വിജയത്തിന്റെ പിന്നാലെ

സോൾ: വലിയ തോതിൽ ചാവേർ ഡ്രോണുകൾ ഉത്പാദിപ്പിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. കഴിഞ്ഞ ദിവസം രാജ്യത്ത് നിർമ്മിച്ച ' അൺമാൻഡ് ഏരിയൽ ...

യുക്രെയ്‌നിൽ വിജയം നേടുന്നത് വരെ റഷ്യയ്‌ക്കൊപ്പം അടിയുറച്ച് നിൽക്കും; കൊറിയൻ അതിർത്തിയിലെ സാഹചര്യം ഏത് നിമിഷവും മാറാമെന്ന് ഉത്തരകൊറിയ

യുക്രെയ്‌നെതിരായ പോരാട്ടത്തിൽ വിജയം നേടുന്നത് വരെ തങ്ങൾ റഷ്യയെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി ചോ സൺ ഹുയി. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി മോസ്‌കോയിൽ ...

ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ളത് നിയമവിരുദ്ധമായ സഹകരണമെന്ന് ദക്ഷിണ കൊറിയ; പ്രതിരോധ ഉടമ്പടിയിൽ മറ്റ് രാജ്യങ്ങൾ അഭിപ്രായം പറയേണ്ടതില്ലെന്ന് പുടിൻ

സിയോൾ: ഉത്തരകൊറിയയ്‌ക്കൊപ്പം ചേർന്ന് റഷ്യ നടത്തുന്ന സൈനിക നീക്കങ്ങളിൽ ആശങ്കയറിയിച്ച് ദക്ഷിണ കൊറിയ. നിയമവിരുദ്ധമായ സഹകരണമാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ളതെന്നും, എത്രയും വേഗം ഇത് അവസാനിപ്പിക്കണമെന്നും ദക്ഷിണ കൊറിയ ...

ഇന്ത്യയിലെ ഡിജിറ്റൽ‌ കുതിപ്പിന് ശക്തി പകരാൻ അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ; സംയുക്തമായി ‘DiGi ഫ്രെയിംവർക്കിൽ’ ഒപ്പുവച്ചു

ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ കൈകോർക്കുന്നു. ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി മേഖലയിലെ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 'ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ...

ദക്ഷിണ കൊറിയ ഇനി മുതൽ ശത്രുരാജ്യം; ഭരണഘടനയിൽ മാറ്റം വരുത്തി ഉത്തരകൊറിയ

സിയോൾ: രാജ്യത്തിന്റെ ഭരണഘടനയിൽ മാറ്റം വരുത്തി ഉത്തരകൊറിയ. ദക്ഷിണ കൊറിയയെ ശത്രുരാജ്യമെന്നാക്കി വിശേഷിപ്പിച്ചു കൊണ്ടാണ് മാറ്റം വരുത്തിയത്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ നിർദേശപ്രകാരം ഈ ...

ഉത്തരകൊറിയ ഒന്നിലധികം ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ; സ്ഥിരീകരിച്ച് ജപ്പാൻ; തീരസംരക്ഷണ സേനയ്‌ക്കും ജാഗ്രതാ നിർദേശം

സിയോൾ: ഉത്തര കൊറിയ ജപ്പാൻ കടലിലേക്ക് ഒന്നിലധികം ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ. കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ രാജ്യത്തിന്റെ 76ാം സ്ഥാപക വാർഷിക ...

വെള്ളപ്പൊക്കത്തിന്റെ പേരിൽ വധശിക്ഷയോ?കിം ജോങ് ഉൻ 30 ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്; വാർത്ത പുറത്തുവിട്ട് ദക്ഷിണ കൊറിയ

സോൾ: രാജ്യത്ത് വെള്ളപ്പൊക്കം നാശം വിതച്ചതിന് പിന്നാലെ ദുരിതബാധിത മേഖലയിലുള്ള 30ഓളം ഉദ്യോഗസ്ഥരെ ഉത്തരകൊറിയ വധശിക്ഷയ്ക്ക് വിധിച്ചുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ. അടുത്തിടെ രാജ്യത്തുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ...

സൂയിസൈഡ് ഡ്രോണുകൾ പരീക്ഷിച്ച് ഉത്തരകൊറിയ, സൈന്യത്തെ യുദ്ധ സജ്ജമാക്കാനുള്ള ആയുധങ്ങൾ വികസിപ്പിക്കുമെന്ന് കിം ജോങ് ഉൻ

സോൾ: കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ സൂയിസൈഡ് ഡ്രോണുകളുടെ പരീക്ഷണം നടത്തി ഉത്തരകൊറിയ. സൈന്യത്തെ യുദ്ധസജ്ജമാക്കാനുള്ള ആയുധങ്ങൾ വികസിപ്പിക്കുന്നതിന് ഭാഗമായാണ് ഡ്രോണിന്റെ പരീക്ഷണം. അമേരിക്കയും ദക്ഷിണ കൊറിയയുമായും ...

കിമ്മിന്റെ നാട്ടിലേയ്‌ക്ക് ടൂർ പോകാൻ താല്പര്യമുണ്ടോ : ഡിസംബർ മുതൽ ഉത്തരകൊറിയയിൽ വിനോദസഞ്ചാരികളെ അനുവദിക്കും

അഞ്ച് വർഷങ്ങൾക്ക് ശേഷം ഉത്തര കൊറിയ വിദേശ വിനോദ സഞ്ചാരികൾക്കായി വാതിലുകൾ തുറക്കുന്നു. ഡിസംബറിൽ പർവതപ്രദേശമായ വടക്കൻ നഗരം സംജിയോൺ സന്ദർശിക്കാൻ വിനോദസഞ്ചാരികളെ ഉത്തര കൊറിയ അനുവദിക്കുമെന്നാണ് ...

Page 1 of 4 124