ആർഎസ്എസ്@100; സമാജ പിന്തുണയിൽ ശതാബ്ദി യാത്ര
ദത്താത്രേയ ഹൊസബാളെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനം നൂറ് വർഷം പൂർത്തിയാവുന്നു. ഈ ശതാബ്ദിയാത്രയിൽ ഒട്ടേറെപ്പേർ സഹകരിക്കുകയും പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്. ദുഷ്‌കരവും പ്രതിസന്ധികൾ നിറഞ്ഞതുമായിരുന്നു ഈ യാത്ര. ...
























