കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. അങ്കമാലിയില്‍ നിന്നും കോട്ടയത്തേക്കുള്ള യാത്രാമദ്ധ്യേ പുലര്‍ച്ചെ 2.30 ഓടെ ഏറ്റുമാനൂരിന് സമീപമായിരുന്നു അപകടം. മുഖ്യമന്ത്രിക്ക് പരിക്കില്ല. എന്നാല്‍ ഗണ്മാന് പരിക്കേറ്റു.
സീറ്റ്ബെല്‍റ്റ് ധരിച്ചത് ഗുണമായെന്ന് മുഖ്യമന്ത്രി പിന്നീട് പ്രതികരിച്ചു. കാണക്കാരി പള്ളിപ്പടിക്കു സമീപം നിയന്ത്രണം വിട്ട കാര്‍ റോഡില്‍നിന്നും തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ഗണ്മാന് അശോകനാണ് പരുക്കേറ്റത്. ഗ്ലാസ് ചില്ല് കൊണ്ട് കൈക്കാണ് പരിക്കേറ്റത്.
തുടര്‍ന്ന് അകമ്പടി വാഹനത്തില്‍ നാട്ടകം ഗസ്റ്റ് ഹൗസില്‍ എത്തിച്ച മുഖ്യമന്ത്രിയെ ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ചു. ജില്ലാ പൊലിസ് മേധാവി സതീഷ് ബിനോയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും ഇവിടെയെത്തി.
നിരവധി പരിപാടികള്‍ക്ക് ശേഷം രാത്രി വൈകിയായിരുന്നുയാത്രയെന്നും എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ലെന്നും മുഖ്യമന്ത്രി പിന്നീട് പ്രതികരിച്ചു. കാറിന്റെ ടയര്‍ പഞ്ചറായതാണ് അപകടകാരണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.