ന്യൂഡൽഹി : പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. 18ന് വൈകുന്നേരം അഞ്ച് മണിക്ക് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് ഗുജറാത്തില്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതിനും മറ്റും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണമുണ്ട്. എന്നാല്‍ ഇത് പാലിക്കാതെയാണ് രാഹുല്‍ഗാന്ധി ഗുജറാത്തി ചാനലിന് അഭിമുഖം നൽകിയത്.അഭിമുഖം സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരെയും കേസെടുക്കും.
ഇത് സംബന്ധിച്ച് ലഭിച്ച പരാതി പരിശോധിച്ച ശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസര്‍ ബി.ബി സ്വെയിന്‍ മാധ്യമങ്ങളോട് പറഞ്ഞു.