അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ സിനഡ് നിയോഗിച്ച മെത്രാന്‍ സമിതി അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികളുടെ പ്രഖ്യാപനവും ഇന്ന് ഉണ്ടായേക്കും.

സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണ് സാധ്യത.

ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ടാണ് സമിതിയുടെ കണ്‍വീനര്‍.മാര്‍ ജേക്കബ് മനത്തോടത്ത് മാര്‍ തോമസ് ചക്യത്ത്,മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍,മാര്‍ ആന്റണി കരിയില്‍ എന്നിവരാണ് അംഗങ്ങള്‍.

Post Your Comments

Close