പാലക്കാട് മെഡിക്കൽ കോളേജിലെ അനധികൃത നിയമനം . ഷാഫി പറമ്പിലിന്റെ വാദം പൊളിയുന്നു
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാലക്കാട് മെഡിക്കൽ കോളേജിലെ അനധികൃത നിയമനം . ഷാഫി പറമ്പിലിന്റെ വാദം പൊളിയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2016, 05:03 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് : കേരള സ്റ്റേറ്റ് ഷെഡ്യൂൾഡ് കാസ്റ്റ് & ഷെഡ്യൂൾഡ് ട്രൈബ് റസിഡൻഷ്യൽ എജ്യൂക്കേഷൻ സൊസൈറ്റിക്ക് കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളേജിലെ നിയമനങ്ങൾ പി എസ് സിക്ക് വിടാൻ ശുപാർശ . വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് നിയമനങ്ങൾ പി എസ് സിക്ക് വിടണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയത് .

ഇരുന്നൂറോളം ജീവനക്കാരെ നടപടിക്രമങ്ങൾ പാലിക്കാതെ നിയമിച്ചെന്ന യുവമോർച്ചയുടെ പരാതിയെ തുടർന്നാണ് അന്വേഷണം .ഇന്റർവ്യൂ ബോർഡ് രൂപീകരിക്കാതെ സ്പെഷ്യൽ ഓഫീസർ നേരിട്ട് നടത്തിയ നിയമനത്തിനെതിരെയാണ് പരാതി ഉയർന്നത് . പൂർണമായും സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പി എസ് സി വഴി മാത്രമേ നിയമനം നടത്താവൂ എന്നതാണ് ചട്ടം . ഇത് പാലക്കാട് മെഡിക്കൽ കോളേജിൽ ലംഘിക്കപ്പെട്ടുവെന്ന് അന്വേഷണ സംഘം കണ്ടെത്തി .

സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ യും മെഡിക്കൽ കോളേജിലെ നിയമനങ്ങളിലെ ക്രമ വിരുദ്ധതയെ ചോദ്യം ചെയ്ത് പരസ്യമായി രംഗത്തെത്തിയിരുന്നു. യാതൊരു മാനദണ്ഡവുമില്ലാതെയാണ് മെഡിക്കൽ കോളേജിൽ ഡോക്ടർമാരുടെ നിയമനങ്ങൾ നടത്തിയതെന്ന് കെ ജി എം ഒ എ ആരോപിച്ചു. ഇതെല്ലാം വ്യക്തമാക്കിക്കൊണ്ടുള്ള ലഘുലേഖയും സംഘടന വിതരണം ചെയ്തിരുന്നു

മെഡിക്കൽ കോളേജിലെ നിയമനങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റ് ( IMG ) എന്ന സ്ഥാപനത്തിന്റെ മേൽ നോട്ടത്തിൽ നടത്തിയെന്നാണ് ഷാഫി പറമ്പിൽ എം എൽ എ പറഞ്ഞത് . സർക്കാർ ജീവനക്കാർക്ക് മാനേജ്മെന്റിൽ വിദഗ്‌ദ്ധ പരിശീലനം നൽകുന്ന ഒരു സ്ഥാപനത്തിന് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ നിയമനങ്ങൾ എങ്ങനെ നടത്താൻ കഴിയുമെന്ന് ചോദ്യമുയർന്നിരുന്നു . ഇതുവരെ നടത്തിയിട്ടുള്ള ഇരുനൂറോളം നിയമനങ്ങളിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നതായും സുതാര്യമായ അന്വേഷണം നടത്തി അഴിമതി പുറത്തുകൊണ്ട് വരണമെന്നും ആവശ്യപ്പെട്ടാണ് യുവമോർച്ച പ്രക്ഷോഭം നടത്തിയത്.

മെഡിക്കൽ കോളേജിലെ നിയമനങ്ങൾ പി എസ് സി ക്ക് വിടാനുള്ള തീരുമാനം യുവമോർച്ചയുടെ സമരത്തിന്റെ ഭാഗികമായ വിജയമാണെന്ന് യുവമോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് പി രാജീവ് , സംസ്ഥാന സെക്രട്ടറി ശരത് കുമാർ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു. . നിയമനങ്ങൾ സുതാര്യമാണെന്ന ഷാഫി പറമ്പിൽ എം എൽ എ യുടെ വാദം പൊളിയുകയാണെന്ന് ചൂണ്ടിക്കാട്ടിയ യുവമോർച്ച ഇതുവരെയുള്ള നിയമനങ്ങളിൽ ഉടൻ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു,.

ShareTweetSendShare

More News from this section

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

Latest News

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies