ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന കാലാവധി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനിയാണ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്.
ഇതിനിടെ, രോഹിത് വെമുലയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മകനെ നഷ്ടപ്പെട്ട ആ അമ്മയുടെ ദുഖത്തില്‍ താനും പങ്കു ചേരുന്നതായി മോദി കൂട്ടിച്ചേര്‍ത്തു. ലക്നൗ അംബേദ്കര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് നരേന്ദ്രമോദി രോഹിത്തിന്റെ മരണത്തിലെ ദുഃഖം അറിയിച്ചത്.