കൊച്ചി: ഹൈദരാബാദില്‍ ഇന്നലെ അന്തരിച്ച മലയാളത്തിന്റെ പ്രിയനടി കല്പനയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. വിമാനമാര്‍ഗമാണ് മൃതദേഹം കൊച്ചിയില്‍ എത്തിച്ചത്. തൃപ്പൂണിത്തറ പുതിയ കാവ് റോഡില്‍ കല്പനയുടെ വസതിയില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ലായം കൂത്തമ്പലം ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും.
വൈകിട്ട് അഞ്ചു മണിയോടെ തൃപ്പൂണിത്തുറ ശ്മശാനത്തിലാണ് സംസ്കാരം. ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്കാര ചടങ്ങുകള്‍ നടത്തുക. ഇന്നലെ ഹൈദരാബാദ് ഫിലിം ചേംബറില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരും ഹൈദരാബാദ് മലയാളി അസോസിയേഷന് ഭാരവാഹികളും ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.
ഷൂട്ടിങ്ങിനായി ഹൈദരാബാദില്‍ എത്തിയതായിരുന്നു കല്പന. ഇന്നലെ രാവിലെ ഹോട്ടല്‍ മുറിയില്‍ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം.