കല്‍പനയ്ക്ക് കലാകേരളത്തിന്റെ കണ്ണീര്‍പ്രണാമം
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കല്‍പനയ്‌ക്ക് കലാകേരളത്തിന്റെ കണ്ണീര്‍പ്രണാമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2016, 06:27 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഇന്നലെ അന്തരിച്ച മലയാളികളുടെ പ്രിയനടി കല്‍പനയ്‌ക്ക് കലാകേരളത്തിന്റെ അന്ത്യാഞ്ജലി. മലയാള സിനിമാലോകത്തെ പ്രമുഖരും ആയിരക്കണക്കിന് ആരാധകരുമാണ് പ്രിയതാരത്തിന് വിടനല്‍കാന്‍ തൃപ്പൂണിത്തുറയില്‍ എത്തിയത്.

രാവിലെ 11 മണിയോടെ കൊച്ചി നെടുമ്പാശേരിയില്‍ എത്തിച്ച മൃതദേഹം ബന്ധുക്കളും സിനിമാ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് എറണാകുളം തൃപ്പൂണിത്തുറ ലായം കൂത്തമ്പലം ഹാളിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സ്പീക്കര്‍ എന്‍. ശക്തന്‍ ചലച്ചിത്ര സംവിധായകരായ പ്രിയദര്‍ശന്‍, സിബി മലയില്‍, കമല്‍, രഞ്ജി പണിക്കര്‍, സിദ്ദിഖ് താരങ്ങളായ പൃഥ്വിരാജ്, ദുല്‍ക്കര്‍ സല്‍മാന്‍, സിദ്ദിഖ് മണിയന്‍പിള്ള രാജു, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നസ്രിയ, മനോജ് കെ. ജയന്‍ തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

പൊതുദര്‍ശനത്തിന് ശേഷം ബന്ധുക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി പുതിയ കാവ് റോഡിലെ കല്‍പനയുടെ ഫഌറ്റിലേക്ക് മാറ്റിയത്. നാല് വര്‍ഷമായി മകള്‍ ശ്രീമയിക്കും അമ്മയ്‌ക്കും ഒപ്പം കല്‍പന ഈ ഫഌറ്റിലായിരുന്നു താമസിച്ചിരുന്നത്. വൈകിട്ട് അഞ്ചരയോടെ സംസ്‌കാരം നിശ്ചയിച്ചിരുന്ന തൃപ്പൂണിത്തുറ ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുവന്നു. നാട്ടുകാരും ആരാധകരുമൊക്കെയായി വന്‍ ജനാവലിയായിരുന്നു ശ്മശാനത്തിന് പുറത്ത് കാത്ത് നിന്നിരുന്നത്. ജനക്കൂട്ടത്തിനിടയിലൂടെ വഴിയൊരുക്കി മൃതദേഹവും വഹിച്ചുകൊണ്ടുളള വാഹനം ശ്മശാനത്തിലെത്തിക്കാന്‍ പൊലീസ് നന്നെ പണിപ്പെട്ടു.

സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. കല്‍പനയുടെ സഹോദരപുത്രനാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വ്വഹിച്ചത്. ഇന്നലെയാണ് ഹൈദരാബാദില്‍ കല്‍പന അന്തരിച്ചത്. ഷൂട്ടിംഗിനായി എത്തിയ കല്‍പനയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Share
Tweet
SendShare

More News from this section

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies