സ്വാമി ചിദാനന്ദപുരിക്കെതിരെ സിപിഎം അസഹിഷ്ണുത
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സ്വാമി ചിദാനന്ദപുരിക്കെതിരെ സിപിഎം അസഹിഷ്ണുത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2016, 09:06 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിക്ക് നേരെ സി പി എം അസഹിഷ്ണുത. ഇന്നലെ രാത്രി ഏഴരയോടെ കുറ്റ്യാടിക്കടുത്ത് അരൂര്‍ കോട്ടുമുക്കിൽ സ്വാമിയുടെ പ്രഭാഷണം തടസ്സപ്പെടുത്താൻ സംഘടിച്ചെത്തിയ സി പി എം – ഡിവൈഎഫ് ഐ സംഘം ശ്രമിച്ചു.സ്വാമിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. പ്രഭാഷണം കേള്‍ക്കാന്‍ എത്തിയവരും പോലീസും തടഞ്ഞതിനെത്തുടര്‍ന്ന് അക്രമികൾക്ക് സ്വാമിക്ക് സമീപമെത്താനായില്ല.

സപര്യ ധര്‍മ്മ സേവാസമിതി സംഘടിപ്പിക്കുന്ന ഹൈന്ദവം 2016 ന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയുടെ അഞ്ചാം ദിവസമായിരുന്നു ഇന്നലെയാണ് ആക്രമണം ഉണ്ടായത് . അരൂര്‍ യുപി സ്‌കൂളിലൊരുക്കിയ വേദിയില്‍ ഏഴു മണിയോടെയാണ് സ്വാമി പ്രഭാഷണം ആരംഭിച്ചത്. പ്രാദേശിക  നേതാക്കളുടെ നേതൃത്വത്തില്‍ അന്‍പതോളം പേരടങ്ങുന്ന സിപിഎം – ഡി വൈ എഫ് ഐ സംഘമാണ്  മുദ്രാവാക്യം വിളികളുമായി എത്തി സംഘര്‍ഷം സൃഷ്ടിച്ചത്. എന്നാല്‍ ഈ സമയത്തും സ്വാമിജി പ്രഭാഷണം തുടര്‍ന്നു. സ്വാമിജിക്ക് സമീപമെത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ  അക്രമി സംഘം പിരിഞ്ഞു പോവുകയായിരുന്നു . ഡിവൈഎഫ്‌ഐ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അഡ്വ. മനോജ് അരൂര്‍, ഒ. രമേശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമത്തിനെത്തിയത്.

സര്‍വ്വരും മാനിക്കുന്ന സ്വാമി ചിദാനന്ദപുരിക്കെതിരെ നടത്തിയ അതിക്രമം സിപിഎമ്മിന്റെ ഹീനസംസ്‌കാരത്തേയും കാടത്തത്തേയുമാണ് പ്രകടമാക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ പ്രസ്താവിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ പറയുന്ന സിപിഎം കാണിച്ച ഈ അസഹിഷ്ണുതയിലൂടെ അവരുടെ ഇരട്ടത്താപ്പു വെളിപ്പെട്ടു. നിയമാനുസൃതം അനുമതി വാങ്ങി നടത്തുന്ന പരിപാടിയിലെ കൈയേറ്റത്തിനെതിരേ ശക്തമായ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവം അപലപനീയമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും ഹിന്ദുഐക്യവേദി കോഴിക്കോട് ജില്ലാകമ്മിറ്റിയും ബിജെപി ജില്ലാകമ്മിറ്റിയും പ്രസ്താവനയില്‍ പറഞ്ഞു. യഥാര്‍ത്ഥ അസഹിഷ്ണുക്കള്‍ ആരാണെന്ന് ഡിവൈഎഫ്‌ഐ തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ പ്രസ്താവിച്ചു. സന്യാസി ശ്രേഷ്ഠന്‍മാര്‍ക്കുനേരെ അക്രമം നടത്തുന്ന സിപിഎം നടപടി ഇത് ആദ്യമല്ല. ഇത് ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുഐക്യവേദി കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധദിനമായി ആചരിക്കുമെന്ന് ജില്ലാകമ്മറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്താനും ജില്ലാകമ്മിറ്റി ആഹ്വാനം ചെയ്തു.

ShareTweetSendShare

More News from this section

ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; കേരളം ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിക്കും: മന്ത്രി സി.പി ജോൺ

ഗ്രൂപ്പ് പോര് തെരുവിലേക്ക്; കോൺഗ്രസ് ഓഫീസിൽ കൂട്ടത്തല്ല്; എ.ഐ.സി.സി നിരീക്ഷകന്റെ മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി, ദൃശ്യങ്ങൾ വൈറൽ

ഗുരുവായൂര്‍ ദര്‍ശനം ഇനി ഓണ്‍ലൈനിലും; പുതിയ സംവിധാനം ഓഗസ്റ്റ് 4 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ 

പാക് അധീന കശ്മീരില്‍ പ്രതിഷേധം കത്തിനില്‍ക്കെ തിരഞ്ഞെടുപ്പ്; ‘ഇത് വെറും പ്രഹസനം’ എന്ന് ഇന്ത്യ

തൂഫാൻ വാരിയേഴ്സിൽ ലഹരിവിരുദ്ധ പ്രവർത്തകരെ അവഗണിക്കുന്നത് വിരോധാഭാസം; സമ്പൂർണ മദ്യനിരോധന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടുപോകരുത്; വീര്യം കുറഞ്ഞ മദ്യത്തിനും അനുമതി നൽകരുതെന്ന് കെസിബിസി

Latest News

ലോകകപ്പ് ജേതാവ് ഇനി പരിശീലക വേഷത്തില്‍; ഫ്രാന്‍സിനെ പരിശീലിപ്പിക്കാന്‍ സിദാന്‍; ചുമതലയേറ്റു

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

‘ഡിജിപിയാകാന്‍ യോഗ്യനല്ല’; അജിത് കുമാറിന്റെ ഹര്‍ജി തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

ഇന്‍സ്റ്റഗ്രാമില്‍ മോദിയുടെ കുതിപ്പ്; 105 മില്യണ്‍ ഫോളോവേഴ്‌സുമായി ലോക റെക്കോര്‍ഡ്

ഇന്ത്യന്‍ ടീമിന് തിരിച്ചടി; സഹപരിശീലക സ്ഥാനം രാജിവെച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്

സ്വര്‍ണം ലക്ഷ്യമിട്ടെത്തി, പരിക്ക് തളര്‍ത്തി; കണ്ണീരടക്കാനാകാതെ തേജസ്വിന്‍ ശങ്കര്‍

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ചരിത്രമെഴുതി ശര്‍മിള, ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies