കോഴിക്കോട്: ആയൂര്‍വ്വേദം ഇന്ന് ആഗോള പ്രസക്തി കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യത്തോടുളള വിശുദ്ധവും സമഗ്രവുമായ സമീപനം കൊണ്ടാണ് ആയൂര്‍വ്വേദത്തിന് ഈ പ്രസക്തി കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സ്വപ്ന നഗരിയില്‍ ആഗോള ആയൂര്‍വ്വേദ ഫെസ്റ്റിവലിന്റെ വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ആയൂര്‍വ്വേദവും യോഗയും സിദ്ധയും പോലെ ആരോഗ്യ സംരക്ഷണത്തിനായി നമ്മുടേതായ മാര്‍ഗങ്ങള്‍ വികസിപ്പിച്ച സന്യാസവര്യരുടെയും താപസന്മാരുടെയും വലിയ പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. പാരമ്പര്യ ആയൂര്‍വ്വേദത്തിന്റെ കേന്ദ്രമാണ് കേരളം. കാലദൈര്‍ഘ്യം കൊണ്ട് മാത്രമല്ല വിശ്വസനീയമായ മരുന്നുകളും ചികിത്സാ രീതികളും മൂലം കൈവരിച്ച ആഗോള പ്രശസ്തിയും ഈ ഖ്യാതി കേരളത്തിന് നേടിത്തരാന്‍ കാരണമായതായി പ്രധാനമന്ത്രി പറഞ്ഞു.
ജീവിതശാസ്്ത്രമെന്നാണ് ആയൂര്‍വ്വേദത്തെ പൊതുവായി നിര്വ്വചിക്കാറുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആയുര്‍, ജീവിതത്തെയും വേദ, ശാസ്്ത്രത്തെയുമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ആയുര്‍വ്വേദത്തെ പൂര്‍ണമായി ഇതുവരെ ഉപയോഗിക്കാനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് പരിഹാരമായിട്ടാണ് തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ ആയുഷിനെ പ്രത്യേക വകുപ്പാക്കി ഉയര്‍ത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ആയൂര്‍വ്വേദത്തെയും മറ്റ് പാരമ്പര്യ വൈദ്യശാഖകളെയും പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണസജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പാവപ്പെട്ട ജനങ്ങളിലേക്ക് അവരുടെ സാമ്പത്തിക ശേഷിക്കുള്ളില്‍ നിന്ന് വൈദ്യസേവനമെത്തിക്കാനും ഇത്തരം പാരമ്പര്യ വൈദ്യശാഖകള്‍ വികസിപ്പിക്കുന്നതിലൂടെ ഇത് സാധിക്കും. ആരോഗ്യമെന്നാല്‍ രോഗങ്ങളുടെ അഭാവം മാത്രമല്ല പൂര്‍ണമായ ക്ഷേമമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ വിദേശപ്രതിനിധികളുടെ വര്‍ധിച്ച പങ്കാളിത്തവും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇവരുടെ സാന്നിദ്ധ്യം ആയൂര്‍വ്വേദത്തിന്റെ പ്രചാരത്തിന് ഏറെ സഹായം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി വി.എസ് ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.