പ്രശസ്ത അമേരിക്കൻ സാഹിത്യകാരി ഹാർപർ ലീ അന്തരിച്ചു. 89 വയസായിരുന്നു. ടു കിൽ എ മോക്കിങ് ബേർഡ് എന്ന ഒറ്റ നോവൽ കൊണ്ട് ലോക ശ്രദ്ധ നേടിയ എഴുത്തുകാരിയായിരുന്നു ലീ.
അക്ഷരത്തിന്‍റെ കരുത്ത് ലോകത്തിന് മനസിലാക്കി തന്ന എഴുത്തുകാരിയായിരുന്നു ഹാർപ്പർ ലീ. 1926ൽ അമേരിക്കയിലെ അലബാമയിലായിരുന്നു ലീയുടെ ജനനം. രാജ്യത്ത് നിലനിന്ന വർണ്ണവിവേചനത്തിന്‍റെ നേർകാഴ്ച കണ്ട ബാല്യം. കാഴ്ചയുടെ പകർത്തിയെഴുത്തായിരുന്നു 1960ൽ ടു കിൽ എ മോക്കിങ് ബേർഡിലൂടെ ലീ പറഞ്ഞത്. സോഡ് എന്ന ആറ് വയസുകാരനിലൂടെ വർണ്ണവിവേചനത്തിന്‍റെ വേലികെട്ട് അവർ തുറന്നു കാട്ടി. വായനക്കാരെ ആവേശത്തിലാക്കാനും ചിന്തിപ്പിക്കാനും മോക്കിങ് ബേഡ്സിന് കഴിഞ്ഞു. നോവലിന് pulitzer award നേടി.
ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും അധികം വായനക്കാർ വായിച്ച പുസ്തകമെന്ന അംഗീകാരം മോക്കിങ് ബേഡ്സ് നേടി. അതിന്‍റെ തെളിവാണ്18 ഭാഷകളിലായി 13 ദശലക്ഷം കോപ്പികൾ വിറ്റ് പോയത്. നോവൽ 1962ൽ ഹോളിവുഡ് സിനിമ യാകുകയും ഓസ്കാറിൽ മികച്ച നടനുള്ള അവാർഡ് gregory peck ന് നേടി കൊടുക്കുകയും ചെയ്കു. ലീയുടെ മറ്റൊരു സൃഷ്ടിക്കായി 55 വർഷം വേണ്ടി വന്നു, ഗോ സെറ്റ് എ വാച്ച് മാൻ കഴിഞ്ഞ വർഷം പുറത്ത് വന്നു. ഒരു തലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിക്കാൻ അവരുടെ നോവലുകൾക്ക് കഴിഞ്ഞു.