ശ്രീനഗര്‍: കശ്മീരില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം. ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ പാംപോരില്‍ സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയായിരുന്നു ആക്രമണം. രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആക്രമണം നടത്തിയ ശേഷം തീവ്രവാദികള്‍ സമീപമുളള സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് ഓടിയൊളിക്കുകയായിരുന്നു. സംഘത്തില്‍ അഞ്ച് തീവ്രവാദികള്‍ ഉണ്ടെന്നാണ് നിഗമനം. കെട്ടിടത്തില്‍ തീവ്രവാദികളെ പുറത്തുചാടിക്കാനുളള ശ്രമത്തിലാണ് സൈന്യം. കൂടുതല്‍ സൈനികരും സ്ഥലത്ത് എത്തിയിട്ടുണ്ട്. സുരക്ഷാസേന പ്രദേശം വളഞ്ഞിരിക്കുകയാണ്.















