രാംപൂര്‍: സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ വീണ്ടും വിവാദത്തില്‍. രാഷ്്ട്രപതി ഭവനും പാര്‍ലമെന്റ് മന്ദിരവും താജ്്മഹലും ജന്‍മിത്വത്തിന്റെ പ്രതീകങ്ങളാണെന്ന പ്രസ്താവനയാണ് വിവാദമായത്. റാംപൂരിലെ സര്‍ക്കാര്‍ കോളജില്‍ ഒരു സെമിനാറില്‍ പങ്കെടുക്കവേ ആയിരുന്നു അസം ഖാന്റെ വാക്കുകള്‍.
ജന്‍മിത്വത്തിന്റെ അടയാളങ്ങളായ ഇവ പൊളിച്ചുനീക്കണമെന്നും അസം ഖാന്‍ ആവശ്യപ്പെട്ടു. പൊതുപണം കുറ്റകരമായി പാഴാക്കുകയാണ് താജ്മഹല്‍ പോലുളള വലിയ സ്മാരകങ്ങളിലൂടെ ചെയ്തിരിക്കുന്നതെന്നും തനിക്ക് ഒരിക്കലും താജ്്മഹല്‍ പരിസരത്ത് നില്‍ക്കാന്‍ കഴിയില്ലെന്നും അസം ഖാന്‍ പറഞ്ഞു.
ജന്‍മിത്വത്തിന്റെ അടയാളങ്ങള്‍ തെരയുകയാണെങ്കില്‍ ആദ്യം താജ്മഹലായിരിക്കും കണക്കില്‍ വരിക. രാഷ്‌ട്രപതി ഭവനും പാര്‍ലമെന്റ് മന്ദിരവും തൊട്ടുപിന്നില്‍ സ്ഥാനം പിടിക്കുമെന്നും അസം ഖാന്‍ പറഞ്ഞു.
ആളുകള്‍ വിഷം വാങ്ങാന്‍ പോലും പണമില്ലാതെ വിഷമിച്ചിരുന്ന കാലഘട്ടത്തിലാണ് താജ്മഹല്‍ നിര്‍മിച്ചതെന്നും അസംഖാന്‍ കൂട്ടിച്ചേര്‍ത്തു.
ജെഎന്‍യു വിഷയം പരാമര്‍ശിക്കവേ കേന്ദ്രസര്‍ക്കാരിനെയും അസം ഖാന്‍ വിമര്‍ശിച്ചു.















