ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് കമ്മീഷണറായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ അലോക് കുമാര്‍ വര്‍മ ചുമതലയേറ്റു. ബി.എസ് ബസി വിരമിച്ച ഒഴിവിലാണ് നിയമനം. 1979 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അലോക് കുമാര്‍ വര്‍മ.
കഴിഞ്ഞ ഓഗസ്്റ്റ് മുതല്‍ തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ ആയിരുന്നു. പൊലീസ് ഭരണവിഭാഗത്തില്‍ സ്പെഷല്‍ കമ്മീഷണറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മീഷണര്‍, ന്യൂ ഡല്‍ഹി റേഞ്ച് പൊലീസ് കമ്മീഷണര്‍, ഇന്റലിജന്‍സ്, വിജിലന്‍സ് വിഭാഗങ്ങളില്‍ സ്പെഷല്‍ കമ്മീഷണര്‍ തുടങ്ങി ഡല്‍ഹി പൊലീസില്‍ വിവിധ തസ്തികകളില്‍ ഡല്‍ഹി പൊലീസില്‍ പ്രവര്‍ത്തിച്ചിരുന്നു. 17 മാസം കൂടിയാണ് അദ്ദേഹത്തിന് സര്‍വ്വീസ് ബാക്കിയുളളത്.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയ ശേഷം പൊലീസും സംസ്ഥാന സര്‍ക്കാരും രണ്ട് തട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്് രിവാളും ആ്ം ആദ്മി പാര്‍ട്ടി നേതാക്കളും ഡല്‍ഹി പൊലീസുമായും ബി.എസ് ബസിയുമായും കലഹം പതിവായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് അലോക് കുമാര്‍ വര്‍മ ഡല്‍ഹി പൊലീസിന്റെ തലപ്പത്ത് എത്തുന്നത്.