ഇടത്-വലത് മുന്നണികളില്‍ നിന്ന് കേരളം മോചനം ആഗ്രഹിക്കുന്നുവെന്ന് കുമ്മനം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇടത്-വലത് മുന്നണികളില്‍ നിന്ന് കേരളം മോചനം ആഗ്രഹിക്കുന്നുവെന്ന് കുമ്മനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2016, 04:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇടത്-വലത് മുന്നണികളില്‍ നിന്ന് കേരളം മോചനം ആഗ്രഹിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അഞ്ച് വര്‍ഷം അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാര്‍ സ്വന്തം കീശ വീര്‍പ്പിക്കാനാണ് ശ്രമിച്ചതെന്നും സിപിഎമ്മിന്റെ ഉന്‍മൂലന രാഷ്‌ട്രീയത്തിന്റെ ഭാഗമായിട്ടാണ് കാട്ടായിക്കോണത്ത് ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമം നടന്നതെന്നും കുമ്മനം പറഞ്ഞു.

ഡല്‍ഹിയില്‍ ബിജെപി കേന്ദ്രനേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളും മാറി മാറി ഭരിച്ചിട്ടും കേരളം നേരിടുന്ന വികസന മുരടിപ്പിനെതിരേ വലിയ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫ് അഞ്ച് കൊല്ലം ഭരിച്ചിട്ടും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെയും ഭൂരഹിതരുടെയും ദളിതരുടെയും അടിസ്ഥാന ആവശ്യങ്ങള്‍ പോലും നേടിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കുമ്മനം കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് വഴിമുട്ടുന്ന കേരളം വഴികാട്ടാന്‍ ബിജെപിയെന്ന മുദ്രാവാക്യം ഇപ്പോള്‍ കേരളം ഏറ്റുവിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എന്‍ഡിഎ അിധികാരത്തിലെത്തുന്നത് തടയാന്‍ എല്‍ഡിഎഫും യുഡിഎഫും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണ്. കതിരൂര്‍ മനോജ് വധഗൂഢാലോചനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി. ജയരാജന് കിട്ടുന്ന ആനുകൂല്യങ്ങളും മറ്റും ഇതാണ് തെളിയിക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപിയുടെ അടിത്തറ ശക്തമാണ്. ഘടകകക്ഷികള്‍ കൂടി വന്നതോടെ അത് ബലപ്പെട്ടു. ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല നേരിന്റെ വഴി എന്നതാണ് ബിജെപിയുടെ നയമെന്നും കുമ്മനം പറഞ്ഞു.

കാട്ടായിക്കോണത്ത് എല്‍ഡിഎഫ് നടത്തിയത് നിന്ദ്യമായ അക്രമമാണെന്ന് കുമ്മനം കുറ്റപ്പെടുത്തി. എതിരാളികളെ കല്ലെറിഞ്ഞ് ഓടിക്കുകയെന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏത് രാഷ്‌ട്രീയ കൊലപാതകം നോക്കിയാലും സിപിഎം ആയിരിക്കും ഒരു വശത്ത്. കണ്ണൂരില്‍ അഞ്ച് പതിറ്റാണ്ടിനിടെ എണ്‍പത്തിയഞ്ചോളം പേരാണ് സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ടതെന്നും കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാട്ടി.

ShareTweetSendShare

More News from this section

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

Latest News

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies