പത്തനംതിട്ട: മാദ്ധ്യമപ്രവര്‍ത്തക വീണ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാനുളള സിപിഎം ജില്ലാ നേതൃത്വത്തിന്റെ നീക്കത്തിനെതിരേ പത്തനംതിട്ടയില്‍ പോസ്റ്ററുകള്‍. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സീറ്റ് നിഷേധിക്കുന്ന സിപിഎം ജില്ലാ നേതൃത്വം രാജിവെയ്ക്കണമെന്ന് ഉള്‍പ്പെടെയുളള വാചകങ്ങളാണ് പോസ്റ്ററുകളില്‍ ഉളളത്.
ആറന്മുളയില് സിപിഎം നേതാക്കള്‍ ഉളളപ്പോള്‍ വീണ ജോര്‍ജ് സ്ഥാനാര്ഥിയായതെങ്ങനെയെന്നും വീണ മത്സരിച്ചാല്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്താകുമെന്നും പോസ്റ്ററുകളില്‍ പറയുന്നു. സഭാ സ്ഥാനാര്‍ഥികളെയും പേമെന്റ് സ്ഥാനാര്‍ഥികളെയും ആറന്മുളയ്ക്ക് വേണ്ടെന്നും പോസ്റ്ററുകളില്‍ എഴുതിയിട്ടുണ്ട്.
ജില്ലാ കമ്മറ്റി ഓഫീസ് പരിസരത്ത് ഉള്‍പ്പെടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെ തഴഞ്ഞ് പുതിയ സ്ഥാനാനാര്‍ഥിയെ അവതരിപ്പിക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരായ പ്രതിഷേധമാണ് പോസ്റ്റര്‍ പ്രചാരണത്തിന് പിന്നിലെന്നാണ് വിവരം.