ഇന്ത്യൻ നേവിയിൽ അഗ്നവീർ റിക്രൂട്ട്മെന്റ് ആരംഭിച്ചു. അഗ്നിവീർ SSR പോസ്റ്റിലേക്കാണ് നിയമനം. 300 ഒഴിവുകളാണുള്ളത്. മേയ് 27 വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. ഗണിതവും ഊർജ തന്ത്രവും പഠിച്ചവരാകണം, പ്ലസ്ടുവിൽ 50 ശതമാനം വിജയവും അനിവാര്യമാണ്. 2003 നവംബർ ഒന്നിനും 2007 ഏപ്രിൽ 30-നും ഇടയിൽ ജനിച്ചവരാകണം ഉദ്യോഗാർത്ഥികൾ. ഇന്ത്യയൊട്ടാകെ നിയമനം നടക്കും.
550 രൂപയും ജിഎസ്ടിയും അപേക്ഷ ഫീസായി അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് നാവികസേനയുടെ ഔദ്യോഗിക വെബ്സൈറ്റായ https://indiannavy.nic.in/ സന്ദർശിക്കുക.