NewsMovie

ദേശീയ ചലച്ചിത്ര പുരസ്‌കാരം; പ്രതീക്ഷയോടെ മലയാളം

ന്യൂഡല്‍ഹി: ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ നാളെ ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. പ്രമുഖ പുരസ്‌കാരങ്ങളില്‍ കണ്ണും നട്ട് മലയാള ചിത്രങ്ങള്‍. 30 ലേറെ മലയാളം ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരം തേടിയെത്തുന്നത്.

കഴിഞ്ഞവര്‍ഷത്തെ വെള്ളി വെളിച്ചത്തിലെ വിജയികളെ നാളെ അറിയാം. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. എന്ന് നിന്റെ മൊയ്തീന്‍, പത്തേമാരി, സുസു സുധീ വാത്മീകം, പ്രേമം, ലുക്കാചൂപ്പി, മോഹവലയം തുടങ്ങി 30 ലേറെ മലയാള ചിത്രങ്ങളാണ് പുരസ്‌കാരം തേടി ഇത്തവണ ഡല്‍ഹിയിലേക്ക് വണ്ടികയറിയിട്ടുള്ളത്.

മികച്ച് ചിത്രം, നടന്‍, സംവിധായകന്‍ തുടങ്ങി പ്രമുഖ പുരസ്‌കാരങ്ങളിലെല്ലാം മലയാളത്തിന് പ്രതീക്ഷകളുണ്ട്. പികു എന്ന ഹിന്ദി ചിത്രത്തിലൂടെ അമിതാഭ് ബച്ചനും മാഞ്ചിയിലൂടെ നവാസുദീന്‍ സിദ്ദിഖിയും മികച്ച നടനുള്ള മത്സരത്തില്‍ മുന്നിലുണ്ട്. നിരൂപക ശ്രദ്ധനേടിയ ബംഗാളിചിത്രം സിനിമാവാലയടക്കം 7 ബംഗാളി ചിത്രങ്ങളുണ്ട് ഇത്തവ ജൂറിക്കു മുന്നില്‍.

പ്രേക്ഷരില്‍ അത്ഭുതമായി മാറിയ ബാഹുബലിയും പുരസ്‌കാരം തേടുന്നു ഷോലെയുടെ സംവിധായകന്‍ രമേഷ് സിപ്പിയാണ് ജൂറീ ചെയര്‍മാന്‍. സംവിധായകന്‍ ശ്യാമപ്രസാദും ജോണ്‍മാത്യുവും ജൂറീ അംഗങ്ങളിലെ മലയാളി സാന്നിദ്ധ്യമാണ്. നാളെ ഉച്ചയോടെ ജൂറീ അംഗങ്ങള്‍ ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close