ന്യൂഡല്‍ഹി: അറുപത്തിമൂന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അമിതാഭ് ബച്ചനാണ് മികച്ച നടന്. പികുവിലെ അഭിനയമാണ് ബച്ചനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. തനു വെഡ്സ് മനു റിട്ടേണ്‍സിലെ അഭിനയത്തിന് കങ്കണ റണാവട്ടിനെ മികച്ച നടിയായി തെരഞ്ഞെടുത്തു. മികച്ച ചിത്രം രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയാണ്. ബാജിറാവു മസ്താനി ഒരുക്കിയ സഞ്ജയ് ലീല ബന്‍സാലി യാണ് മികച്ച സംവിധായകന്.
എന്നു നിന്റെ മൊയ്തീനിലെ ഗാനം ചിട്ടപ്പെടുത്തിയ എം. ജയചന്ദ്രനാണ് മികച്ച സംഗീതസംവിധായകന്. സു സു സുധി വാത്മീകത്തിലെ അഭിനയത്തിന് ജയസൂര്യ പ്രത്യേക ജൂറി പരാമര്‍ശം നേടി. ബെന്നിലെ അഭിനയത്തിന് ഗൗരവ് മേനോന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചു. വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസമാണ് മികച്ച സംസ്കൃത ചിത്രം.
സലീം അഹമ്മദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പത്തേമാരിയാണ് മികച്ച മലയാള ചിത്രം. വി.കെ. പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകമാണ് മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം. ഡോ. ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷിയാണ് മികച്ച പരിസ്ഥിതി ചിത്രം