NewsMovieIndia

ദിലീപ് കുമാർ ആശുപത്രിയിൽ

മുംബൈ: അഭിനയചക്രവർത്തി ദിലീപ് കുമാർ ശ്വാസ സംബന്ധമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ. മുംബൈ, ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 93 കാരനായ ദിലീപ് കുമാറിന്റെ യഥാർഥ പേര് മൊഹമ്മദ് യൂസഫ് ഖാൻ എന്നാണ്. ചലച്ചിത്ര ലോകത്ത് സ്വീകരിച്ച പേരാണ് ദിലീപ് കുമാർ എന്നത്. ‘ദുരന്തചക്രവർത്തി‘ എന്ന് പേരു നേടിയ അദ്ദേഹത്തിന്റെ ആറു പതിറ്റാണ്ടു കാലത്തെ അഭിനയസപര്യയിൽ നിരവധി ശ്രദ്ധേയങ്ങളായ ഹിറ്റുകൾ പുറത്തിറങ്ങിയിട്ടുണ്ട്. 2015ൽ പദ്മവിഭൂഷൺ നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിരുന്നു.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close