തൃശ്ശൂർ: ശിവഗിരി മുൻ മഠാധിപതി സ്വാമി സ്വരൂപാനന്ദ തൃശ്ശൂർ പൊങ്ങണം കാട് ആശ്രമത്തിൽ സമാധിയായി. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്നു. തൃശ്ശൂരിൽ ഗുരുദേവക്ഷേത്രത്തിൽ പൂജാരിയായി വൈദികജീവിതം ആരംഭിച്ച അദ്ദേഹം തുടർന്ന് ശിവഗിരിയിൽ നിന്നും സന്യാസം സ്വീകരിക്കുകയായിരുന്നു. ആചാരപൂർവ്വമുള്ള സമാധിയിരുത്തൽ ചടങ്ങുകൾ പൊങ്ങണംകാട് ആശ്രമത്തിൽ നടക്കും. അദ്ദേഹത്തിന് 100 വയസ്സായിരുന്നു.