ന്യൂഡൽഹി: ഭാരതവും പാകിസ്ഥാനുമായുളള സെക്രട്ടറി തല ചർച്ച ഇന്നു നടക്കും. ഭാരതത്തിന്റെ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും പാകിസ്ഥാൻ വിദേശകാര്യ സെക്രട്ടറി അസീസ് അഹമ്മദ് ചൗധരിയും തമ്മിലാണ് ഇന്ന് കൂടിക്കാഴ്ച നടത്തുന്നത്. ഹാർട്ട് ഓഫ് ഏഷ്യ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് അസീസ് അഹമ്മദ് ഇന്ത്യയിലെത്തുന്നത്.
പഠാൻകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, കൂടിക്കാഴ്ചയുടെ നയതന്ത്രപ്രാധാന്യം ശ്രദ്ധേയമാണ്. ചൗധരിക്കൊപ്പം പാക് നയതന്ത്രപ്രതിനിധികളും ഉണ്ടാകുമെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.