തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സൊമാലിയൻ പരാമർശത്തെ വളച്ചൊടിച്ച് ജനങ്ങളിൽ ബി.ജെ.പി വിരുദ്ധവികാരം വളർത്തിയെന്നു കാണിച്ച് ഭാരതീയ ജനതാപാർട്ടി മുഖ്യമന്ത്രിക്കെതിരേ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി.
തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി, തിരുവനന്തപുരത്തെ എൻ.ഡി.എ മഹാസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് കേരളത്തിലെ ശിശുമരണ നിരക്ക് സൊമാലിയയിലേതിനേക്കാൾ കൂടുതലാണെന്ന് പരാമർശിച്ചത്. എന്നാൽ ഈ പരാമർശത്തെ വളച്ചൊടിച്ച് ബി.ജെ.പിക്കെതിരേ പ്രയോഗിക്കുകയായിരുന്നു കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയകക്ഷികൾ.
പ്രധാനമന്ത്രിയുടെ പരാമർശം വ്യാപക ചർച്ചയായതിന്റെ തൊട്ടു പിന്നാലെ വയനാട്ടിൽ ഇരട്ട നവജാതശിശുക്കളുടെ മരണം സംസ്ഥാനസർക്കാരിനു തിരിച്ചടിയായിരുന്നു.