KeralaSpecial

സപ്തഭാഷാസംഗമഭൂമി, പ്രകൃതിയുടെ കാവ്യഭൂമിക

കാഞ്ഞിരക്കൂട്ടം എന്നർത്ഥം വരുന്ന കുസിരകൂട് എന്ന കന്നഡ വാക്കിൽ നിന്നാണ് കാസർകോട് എന്ന വാക്കുത്ഭവിച്ചതെന്നു കരുതപ്പെടുന്നു. ഒരു കാലഘട്ടത്തിൽ നമ്മൾ മലയാളികളും കാസർകോടിനെ കാഞ്ഞിരോട് എന്ന പേരിൽ വിളിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. എന്നാൽ ഈ വാക്ക് സംസ്കൃതജന്യമാണെന്നും വാദമുണ്ട്. നിധിനിക്ഷേപമുളള   കുളം എന്നർത്ഥം വരുന്ന കാസറ, കോദ്ര എന്നീ സംസ്കൃതപദങ്ങളിൽ നിന്നുരുവം കൊണ്ടതാണ് കാസർകോടെന്നതാണത്. കാസർകോട്, കാസർഗോഡ് എന്നിങ്ങനെയും ഉച്ചാരണ വൈവിദ്ധ്യമുണ്ട് കാസർകോടിന്.

03

എന്തായാലും, സപ്തഭാഷാസം‌ഗമഭൂമിയെന്ന് പുകൾപെറ്റ കാസർകോടെന്ന മനോഹരമായ ജില്ല നിരവധി സംസ്കാരങ്ങളുടെയും, പ്രകൃതിസൗന്ദര്യത്തിന്റെയും ഈറ്റില്ലമാണ്. മുൻപ് കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം 1984 മെയ് 24നാണ് ഒരു ജില്ലയായി രൂപീകൃതമാകുന്നത്.

കാസർകോടിനെ സപ്തഭാഷാസംഗമഭൂമിയാക്കുന്നത്, മറാത്തി, തുളു, കന്നഡ, കൊങ്കണി, മലയാളം, ബ്യാരി, ഉറുദു എന്നീ ഭാഷകൾ കൈകാര്യം ചെയ്യുന്ന ജനവിഭാഗങ്ങളുടെ സാന്നിദ്ധ്യമാണ്.

കേരളത്തിന്റെ വടക്കേയറ്റത്തുളള   കാസർകോട്, കർണ്ണാടകസംസ്ഥാനവുമായി അതിർത്തി പങ്കിടുന്നു. കർണ്ണാടകത്തിന്റെ ദക്ഷിണ കന്നഡ (കനാറ) ജില്ലയാണ് കാസർകോടുമായി വടക്കേ അതിർത്തി പങ്കിടുന്നത്. തെക്ക് കണ്ണൂർ ജില്ലയും, കിഴക്ക് പശ്ചിമഘട്ടവും, പടിഞ്ഞാറ്   അറബിക്കടലുമാണ് കാസർകോടിന്റെ മറ്റതിർത്തികൾ.

വലുതും ചെറുതുമായ കോട്ടകളാലും, നദികളാലും നിബിഢമാണ് ഈ ജില്ല. ഇതിൽ ബേക്കൽ കോട്ട ഏറെ പ്രശസ്തവും, വിനോദസഞ്ചാരികളെ ആകർഷിക്കുന്നതുമാണ്. ബേക്കൽ കോട്ട കൂടാതെ, ചന്ദ്രഗിരി, ഹോസ്‌ദുർഗ്, കുമ്പള, പനയാൽ, കുണ്ടങ്കുഴി, ബന്തഡുക്ക തുടങ്ങിയ ചരിത്രപ്രധാനമായ കോട്ടകളും കാസർകോടിന്റെ രാഷ്ട്രീയ-സാംസ്കാരിക പൈKasaragodതൃകത്തെ എടുത്തു കാട്ടുന്നതാണ്.

പയസ്വിനിയെന്ന, ചന്ദ്രഗിരിപ്പുഴയടക്കം പന്ത്രണ്ടോളം നദികൾ കാസർകോടിന്റെ ജൈവസമ്പുഷ്ടിയേയും, പ്രകൃതിഭംഗിയേയും ഒരു പോലെ അനുഗ്രഹിക്കുന്നു. ചന്ദ്രഗുപ്ത മൗര്യൻ, ജൈനസന്യാസിയായി കാലക്ഷേപം ചെയ്തിരുന്നത് ഈ നദിക്കരയിലായിരുന്നുവെന്ന ഐതിഹ്യമാണ് പയസ്വിനിക്ക് ചന്ദ്രഗിരിപ്പുഴയെന്ന പേരു നൽകിയത്. തേജസ്വിനിയെന്ന കാര്യങ്കോടു പുഴ, ഷിറിയ, ഉപ്പള, മൊഗ്രാൽ, ചിത്താരി, നീലേശ്വരം, കാവായി, മഞ്ചേശ്വരം പുഴ, കുമ്പള പുmaxresdefaultഴ, ബേക്കൽ പുഴ, കളനാട് പുഴ തുടങ്ങിയവയാണ് കാസർകോടിനെ ധന്യമാക്കുന്ന മറ്റു ജലസ്രോതസ്സുകൾ.

മഥൂർ ക്ഷേത്രം പോലെയുളള    തീർത്ഥാടക കേന്ദ്രങ്ങളും, നിത്യാനന്ദാശ്രമം, ആനന്ദാശ്രമം, റാണിപുരം പോലെയുളള   മറ്റനേകം വിനോദസഞ്ചാര കേന്ദ്രങ്ങളുമുളള   കാസർകോട് അടയ്ക്ക കൃഷിക്കും പേരുകേട്ട ജില്ലയാണ്.

മുസ്ലീം ആരാധനാസങ്കേതങ്ങളായ നിരവധി ദർഗ്ഗകളാലും സമ്പന്നമാണ് കാസർകോട്.

തെയ്യം, യക്ഷഗാനം പോലെയുളള; ആചാരവും, അനുഷ്ഠാനവും, കലയും, കരവിരുതും04 സമ്മേളിക്കുന്ന കലാരൂപങ്ങളുടെയും സ്വന്തം നാടാണ് കാസർകോട്.

മൂന്നു മുനിസിപ്പാലിറ്റികളും, 28 പഞ്ചായത്തുകളുമുളള   കാസർകോട് ജില്ലയുടെ ആകെ വിസ്തീർണ്ണം 1992 ചതുരശ്ര കിലോമീറ്ററാണ്. മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ തുടങ്ങിയവയാണ് നിയോജകമണ്ഡലങ്ങൾ.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close