കൊണ്ടോട്ടി: കോഴിക്കോട് മലാപ്പറമ്പ യു.പി.സ്കൂൾ അടച്ചുപൂട്ടാനുള്ള വിധിക്ക് പിന്നാലെ മലപ്പുറത്തും സ്കൂൾ അടച്ച് പൂട്ടാൻ ഹൈക്കോടതി നിർദ്ദേശം. കൊണ്ടോട്ടി മങ്ങാട്ടുമുറി എ.എം.എൽ.പി സ്കൂൾ അടച്ചുപൂട്ടാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. വിധി നടപ്പിലാക്കാനെത്തിയ കൊണ്ടോട്ടി എ.ഇ.ഒയും സംഘവും നാട്ടുകാരുടെ പ്രതിഷേധത്തെതുടർന്ന് മടങ്ങി.