തൃശ്ശൂർ: സ്പീക്കർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വോട്ട് സി.പി.എമ്മിനു മറിഞ്ഞത് ബോധപൂർവ്വമായിരിക്കില്ലെന്ന് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം വർക്കിംഗ് ചെയർമാന് ജോണി നെല്ലൂർ.
സംഭവം യുവ എം.എൽ.എമാർക്ക് വീഴ്ച പറ്റിയതാവാം. വോട്ട് മാറിയത് ആസൂത്രിതമാണെങ്കിൽ അതിന്റെ പിന്നിലുള്ളവർ യു.ഡി.എഫിലുണ്ടാവില്ലെന്നും ജോണി നെല്ലൂർ തൃശ്ശൂരിൽ പറഞ്ഞു.
സ്പീക്കർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ട് സി.പി.എമ്മിനു മറിഞ്ഞത് വൻ വാർത്താപ്രാധാന്യം നേടിയിരുന്നു.