തിരുവനന്തപുരം: ആറ്റിങ്ങൽ നാവായിക്കുളത്ത് പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന ലോറി കത്തി നശിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൽ ആളപായമില്ല.
ബ്ലീച്ചിംഗ് പൗഡറുമായി വന്ന ലോറിയാണ് കത്തിയത്. ഉടൻ തന്നെ ഫയർ ഫോഴ്സെത്തി തീയണച്ചതിനാൽ വൻ അപകടമൊഴവായി. അപകടകാരണം വ്യക്തമായിട്ടില്ല.