മുംബൈ: പ്രശസ്ത പിന്നണി ഗായകന് ബെന്നി ദയാൽ വിവാഹിതനായി. മോഡലും നടിയുമായ കാതറിന് തങ്കമാണ് വധു. മുംബൈയിൽ നടന്ന വിവാഹ ചടങ്ങിൽ എ.ആർ.റഹ്മാന് ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.
തെന്നിന്ത്യയിലും ബോളിവുഡിലുമായി നിരവധി ഗാനങ്ങൾ ബെന്നി ദയാൽ പാടിയിട്ടുണ്ട്. എ.ആർ.റഹ്മാന്-ഹാരിസ് ജയരാജ്-ബെന്നി ദയാൽ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ഗാനങ്ങളാണ് പിറന്നത്. തലൈവാ, ഡൽഹി 6, കോക്ക്ടൈൽ, 2 സ്റ്റേറ്റ്സ്, ബാംഗ് ബാംഗ് തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ബെന്നിയുടെ സൂപ്പർ ഹിറ്റുകളാണ്.