മുന്‍ ഇംഗ്ലീഷ് താരവും മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ പരിശീലകനുമായ സ്റ്റീവ് കോപ്പല്‍ ഐ.എസ്.എല്‍ ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവും. ടീമുടമ സച്ചിന് ടെണ്ടുല്‍ക്കര്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്. ഒരു വര്‍ഷത്തെ കരാറിലാണ് അറുപതുകാരനായ കോപ്പല്‍ ടീമിനൊപ്പം ചേരുന്നത്.
30 വര്‍ഷത്തെ പരിശീലന പരിചയവുമായാണ് സ്റ്റീവ് കോപ്പല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ അമരത്തേക്കെത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി, ക്രിസ്റ്റല്‍ പാലസ്, റീഡിങ്, പോര്‍ട്സ് മൗത്ത് എന്നീ ടീമുകളുടെ പരിശീലകനായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റയും ഇംഗ്ലണ്ടിന്റെയും മികച്ച താരമായിരുന്ന കോപ്പല്‍ 1982ലെ ലോകകപ്പ് ഉള്‍പ്പടെ ഇംഗ്ലണ്ടിനുവേണ്ടി 42 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 1982ലെ സ്പെയിന് ലോകകപ്പിനിടെ പരിക്കേറ്റു മടങ്ങിയ കോപ്പലിന് പിന്നീട് ദേശീയ ടീമില്‍ തിരിച്ചെത്താനായില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 322 മല്‍സരങ്ങളില്‍ നിന്ന് 53 ഗോളും നേടി.
ഡേവിഡ് ജെയിംസ് മാറിയതിന് ശേഷം എത്തിയ പീറ്റര്‍ ടെയ്ലര് രണ്ടാം സീസണില്‍ പകുതിയോടെ സ്ഥാനം ഒഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിലെ മോശപ്പെട്ട പ്രകടനത്തെ തുടര്‍ന്ന് അയര്‍ലന്‍ഡുകാരനായ ടെറി ഫെലാനെ ഒഴിവാക്കിയതിനുശേഷം ടീമിന് ഒരു പരിശീലകന് ഉണ്ടായിരുന്നില്ല.