മലയാള ആധുനിക നാടകവേദിയുടെ ആചാര്യനായിരുന്നു കാവാലം നാരായണപ്പണിക്കർ . ആബാല വൃദ്ധം ജനങ്ങൾക്കും മനസ്സിലാകുന്ന തരത്തിൽ നാടക പ്രസ്ഥാനത്തെ മണ്ണിന്‍റെ മണത്തോടു കൂട്ടിച്ചേർത്തത് കാവാലമായിരുന്നു
തനതു നാടക വേദിയുടെ ജീവനും തിളക്കവുമായിരുന്നു കാവാലം നാരായണപ്പണിക്കർ .കേരളത്തിന്‍റെ പാരമ്പര്യമായിരുന്ന രംഗകലയിൽ ചുവടുറപ്പിച്ചു നിന്നുള്ള നാടകങ്ങളായിരുന്നു തനതു നാടകവേദികൾ അരങ്ങെത്തിത്തിച്ചത് . കൂടിയാട്ടം, കഥകളി, തിറ തെയ്യം, കാക്കാരശ്ശി നാടകം ഇവയുടെയെല്ലാം സവിശേഷതയായ ശൈലീകൃതമായ അഭിനയരീതിയാണ് തനതു നാടക വേദി അടിത്തറയാക്കിയത് .
ഓണാട്ടുകരയിലെ ജീവിതവും സൗഹൃദ ക്കൂട്ടങ്ങളിൽ നിന്നു ഒരുക്കൂട്ടിയ ഊർജ്ജവും നാടകങ്ങളിലേക്ക് ആവാഹിക്കാൻ കാവാലത്തിനായി . ഏറെക്കുറെ നിർജ്ജീവമായിരുന്ന സംസ്കൃതനാടക പാരമ്പര്യത്തിന് പുതു ജീവൻ പകരാൻ കഴിഞ്ഞത് അദ്ദേഹത്തിന്‍റെ ശ്രമഫലങ്ങളിലൂടെയാണ് . ഭാസന്‍റെയും കാളിദാസന്‍റെയും സംസ്കൃത നാടകങ്ങളെ മിഴിവുറ്‍റതാക്കി മലയാളത്തിൽ അവരിപ്പിക്കാൻ കാവാലത്തിന് കഴിഞ്ഞു .
സാംസ്ക്കാരിക പ്പഴമയും തനിയയും വെളിവാക്കുന്ന ഒട്ടേറെ ഉത്സവങ്ങൾ ജനങ്ങളിലേക്കെത്തിച്ച മികച്ച സംഘാടകനായിരുന്നു കാവാലം നാരായണപ്പണിക്കർ . തിരുവരങ്ങ് എന്ന കാവാലത്തിന്‍റെ നാടക സമിതി ജനസമക്ഷം എത്തിച്ച അടിത്തറ, സാക്ഷി, തിരുവാഴിത്താൻ , ദൈവത്താർ, അവനവൻ കടമ്പ തുടങ്ങിയ നാടകങ്ങൾ ഉൾപ്പടെ ഇരുപതിലധികം നാടകങ്ങളും കുമ്മാട്ടി, ചക്കീ ചങ്കരം ഉൾപ്പടെയുള്ള അഞ്ച് കുട്ടികളുടെ നാടകങ്ങളും
മൊഴിമാറ്‍റം ചെയ്ത സംസ്കൃത നാടകങ്ങളും വളർത്തിയത് നാടകപ്രസ്ഥാനത്തെ മാത്രമല്ല മലയാളത്തെ ക്കൂടിയാണ് .
മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതിപ്പിച്ച സംസ്കൃത നാടകം കർണഭാരം അത്യന്തം ആസ്വാദക പ്രശംസ പിടിച്ചു പറ്‍റി . കാലത്തിന്‍റെ ചരിത്രത്താളിലേക്ക് എഴുതി ച്ചേർക്കുന്ന ആ പേര് മലയാളിക്ക് എന്നും ഏറെ പ്രിയംകരമായിരിക്കും















