കൊച്ചി: മലയാള സിനിമയിലെ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാക്ടയ്ക്ക് പുതിയ ഭാരവാഹികളായി. ചെയര്‍മാനായി സംവിധായകന് ലാല്‍ജോസിനെയും ജനറല്‍ സെക്രട്ടറിയായി ഷാജൂണ്‍ കാര്യാലിനെയും തിരഞ്ഞെടുത്തു. കൊച്ചിയിലെ വൈഎംസിഎ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 21 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളും ചുമതലയേറ്റു.
എ,ബി,സി,ഡി എന്നീ നാല് വിഭാഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 21 അംഗ എക്സിക്യൂട്ടീവ് സമിതിയില്‍ 14 പേരെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. നിലവില്‍ ജി.എസ് വിജയന് ചെയര്‍മാനും സുരേഷ് ഉണ്ണിത്താന് ജനറല്‍ സെക്രട്ടറിയുമായിരുന്നു.