ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ നിലപാട് വ്യക്തമാക്കി മുസ്ലീം സംഘടനകൾ. മുത്തലാഖ് നിരോധിക്കണ്ടതില്ല എന്നാണ് മുസ്ലീം വ്യക്തി നിയമ ബോർഡിന്റെ നിലപാട്. മതപരമായ വിഷയങ്ങളിൽ കോടതി ഇടപെടേണ്ടതില്ലെന്നും ബോർഡ് അംഗം എസ്.ക്യു.ആർ.ഇല്യാസ് ജനം ടി.വിയോട് പറഞ്ഞു
കഴിഞ്ഞ ദിവസം മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതി സർക്കാരിനോട് അഭിപ്രായം ആരാഞ്ഞിരുന്നു. മുത്തലാഖ് മൗലികാവകാശലംഘനമാണോ എന്നു പരിശോധിക്കുമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുത്തലാഖിനെതിരായി സമരം ചെയ്യുന്ന വനിതാ സംഘടനകൾ കോടതിയിൽ പോവുകയല്ല, മറിച്ച് മുസ്ലീം സംഘടനകളുമായി ചർച്ച ചെയ്യുകയാണു വേണ്ടതെന്നും ഇല്യാസ് പറഞ്ഞു.